ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വീഷാര്‍പ്‌........

തികച്ചും യാദ്രിശ്ചികം ആയിട്ടാണൊ..അതോ, ഏതെങ്കിലും പ്രേരണയാണോ സവിനെ വീഷാര്‍പ്‌ എന്ന പെരിലേക്കു നയിച്ചത്‌ എന്നറിയില്ല. എങ്കിലും ആ ആശയം എല്ല്ലാവര്‍ക്കും നന്നേ ബോധിച്ചു.ഈ വീഷാര്‍പ്‌ എന്നത്‌ എന്താണെന്നല്ലേ!!! പറയാം....ഏഴു ചെറുപ്പക്കാരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നപ്പോള്‍ ഉണ്ടായ കൂട്ടായ്മ.നൊയിഡയിലെ താമസം മതിയാക്കി മയൂര്‍ വിഹാറിലേക്കു കുടിയേറിയകാലം.....2003 കാലഘട്ടം. 3 ഡി എന്ന മഹാസംഭവം പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ.ഒരു ഞായറാഴ്ച സവിന്റെ തലയില്‍ ഉദിച്ച ആശയം. അന്നു ഞങ്ങള്‍ ഏഴുപേര്‍..വിമല്‍, സവിന്‍, ശ്രീജേഷ്‌,അനൂപ്‌, രതീഷ്‌, പ്രശാന്ത്‌ പിന്നെ ഞാനും. അവന്‍ പല കൊംബിനേഷന്‍ ട്രയ്‌ ചെയ്തു.അവസാനം കേട്ടാല്‍ തെറ്റില്ലാത്ത "വീഷാര്‍പ്‌" ....ആശയം ഗംഭിരം...പേരൊ അതി ഗംഭിരം...ഉടനെ തന്നെ സവിന്‍ ക്ലോക്കിലും പെരെഴുതി..."വീഷാര്‍പ്‌.....ഇന്നു വീഷര്‍പ്‌ 3 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.....ഇന്നു വീഷര്‍പില്‍ പുതിയ ചേരുവകള്‍...പുതിയ കൂട്ടുകാര്‍.....വീഷര്‍പ്‌ വളരുകയാണു. 3 ഡിയും വളര്‍ന്നിരിക്കുന്നു.എല്ലവരുടെയും സാലറി സ്റ്റ്രക്റ്റ്രുറും മാറി. ഏതു കര്യമായാലും ഏതു വിഷയമായാലും വീഷര്‍പിന്റെതു ഒരു കൂട്ടായ തീരുമാനമാണു.ഇണക്കങ്ങളും പിണക്കങ്ങളും 3 ഡിയില്‍ ഉണ്ടെങ്കിലും അതെല്ലാം 3 ഡിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.ഏതു ആഘോഷമായാലും ശരി വീഷര്‍പ്‌ മുന്നില്‍ തന്നെ കാണും.ജീവിക്കാനുള്ള തന്ത്രപ്പാടില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വയനാടന്‍ തംബാന്‍ (രതീഷ്‌) ബാഗ്ലുൂരിലേക്കു കുടിയേറി. ഒരുപക്ഷെ മറ്റു കൂട്ടുകാരും ...ഇതുപോലെ പുതിയ തലങ്ങള്‍ തേടി പൊയെന്നും വരാം..പക്ഷേ വീഷര്‍പ്പിന്റെ ആത്മബന്ധം മനസ്സുകല്‍ തമ്മിലുള്ളതാണു. ഏഴുതപ്പെട്ട ഒരു നിയമാവലിയും അതിനില്ല.....7 ഇല്‍ നിന്നും 6 ആയപ്പൊഴും വ്ഷാര്‍പ്‌ ...വ്ഷാര്‍പ്‌ തന്നെയാണു. അക്കങ്ങള്‍ കൊണ്ടൊ അക്ഷരങ്ങള്‍ കൊണ്ടൊ വേര്‍തിരിക്കവുന്ന ഒന്നല്ല വ്ഷാര്‍പ്‌...മനസ്സുകള്‍ തമ്മിലുള്ള ഈ കൂട്ടയ്മ ദശാബ്ദങ്ങള്‍ക്കുമപ്പുറം പൊലിമ ഒട്ടും കുറയാതെ നിലനില്‍ക്കും എന്നതിനു യ്യാതൊരു സംശയവും ഇല്ല.....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം

സെക്കന്റ്‌ ചാൻസ്‌

സെക്കന്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ വരവേൽക്കനെന്നോണം മഴ പെയ്യുകയാണ്‌, തോർച്ചക്കുള്ള ഒരു ചാൻസും കാണാനില്ലത്തതുകൊണ്ടു മഴത്തുള്ളികളുടെ നേർത്ത ചുംബനങ്ങൾ ഏറ്റുവാങ്ങി ഒരു വിധത്തിൽ ബസ്സിൽ കേറിപ്പറ്റി, വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി. മഴയായതുകൊണ്ട്‌ വേഗംകിടന്നേക്കാമെന്ന് തീരുമാനിച്ച്‌ മുറിയിൽ കയറിയപ്പോഴേക്കും മൊബൈൽ നാദം... "എന്നമ്മെ ഒന്നു കാണാൻ എത്രനാളായി....!!" എന്ത ഈ സമയത്ത്‌ അമ്മ വിളിക്കാൻ..മനസ്സിൽ ചെറിയ ശങ്കയോടെയാണെങ്കിലും ഫോണെടുത്തു.. "ന്താമ്മെ..എന്തു പറ്റി.. " "മോനെ,ഇന്നത്തെ പേപ്പറ്റിൽ ഒരു കുട്ടിടെ ഡീറ്റെയിൽസ്‌ ഉണ്ട്‌ നിന്റെ അതേ കമ്പനിയില ജോലി, കേരള മാട്രിമോണിയലിൽ ഉണ്ടെന്ന പറയണെ..നിനക്കൊന്നു നോക്കമോ.. " "ന്റെ മ്മെ...ഇതാണൊ കാര്യം ..ഇതൊക്കെ നാളെ പറഞ്ഞപോരെ..ഞാൻ ആകെ പേടിച്ചുപോയി..ഈ രാത്രിവിളി സാധാരണ ഇല്ലാതതാണല്ലോ..ഞാൻ നാളെ രാവിലെ വിളിക്കം..വേറെ ഒന്നും ഇല്ലല്ലോ ല്ലേ??...എന്ന ശരി .. " ഫോൺ കട്ട്‌ ചെയ്തപ്പോഴേക്കും മനസ്സിൽ ചിന്ത കേറിക്കൂടി ..ആരായിരിക്കും..ശ്ശ്ശ്ശോ പേരു പോലും ചോദിക്കാൻ മറന്നു...ആ നാളെ നോക്കാം.. ആ നല്ല ദിവസത്തിനു നന്ദി പ

ഉണ്ണിക്കുട്ടൻ

ഉണ്ണിക്കുട്ടാ...ദേ കണ്ട്രാ ഈ പാലയിലാ പപ്പേട്ടന്റെ അചഛൻ തൂങ്ങിമരിച്ചത്‌. ആശേച്ചിയുടെ പറച്ചിൽ കേട്ട്‌ വഴിയിലെ തൊട്ടാവാടിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഉണ്ണികുട്ടൻ നേരെ മേലേക്കു നോക്കി...ഏതു കൊമ്പില?? ആ ഏറ്റവും മോളി കാണണ കൊമ്പില്ലേ അതിലാട!!! അതുകേട്ടതും ഗവേഷണം മതിയാക്കി നിന്ന നിൽപ്പിൽ ഉണ്ണികുട്ടൻ കാറാൻ തുടങ്ങി, യ്യോ!! എനിക്കു പേടിയാവണു॥വേഗം വീട്ടിപോവാം॥!! അവിടെനിന്നും നേരെ വീട്ടിലേക്ക്‌ വച്ചുപിടിച്ച ഉണ്ണികുട്ടൻ വീട്ടിലെത്തിയ ഉടനെ തന്നെ അമ്മയോട്‌ ? പപ്പേട്ടന്റെ അച്ഛൻ വില്ലേജാപ്പീസീന്റെ മുന്നിലുള്ള പാലയിൽ തൂങ്ങി നിക്കണകണ കണ്ടമ്മേ।!!!? ന്റെ കുട്ടിക്ക്‌ ഇത്ര ധൈര്യം എവിടുന്നു കിട്ടി ന്റെ ഗുരുവായൂരപ്പാ!!. ലതേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ചൂളിപ്പോയപ്പൊ ഒന്നു കൊഞ്ഞനം കാണിച്ചുകൊണ്ട്‌ ഉണ്ണിക്കുട്ടൻ നേരെ ഉമ്മറത്തേക്കു ഓടി, അവിടെ കിടന്നിരുന്ന മുത്തശ്ശന്റെ ചാരുകസേരയിൽ “ ന്നെ വെല്ലാൻ ആരുല്ല്യ്യാ?“ എന്ന ഭാവത്തിൽ കയറി കിടന്നു. ഇത്തിരിനേരം കഴിഞ്ഞപ്പോ ഇരിപ്പോറക്കത്തതുകൊണ്ട്‌ നേരെ അടുക്കളയിലേക്ക്‌ ഓടി. അടുക്കളപ്പടിയിൽ നിക്കണ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ആശേച്ചി ഒന്നു ചിരിച്ചു, നിക്ക്‌ എല്ലാം മനസ്സിലായ