ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സെപ്റ്റംബർ, 2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ലവനാടൊ സവിന്‍ജി(വാസുട്ടന്‍)

ജീവിക്കാനുള്ള തന്ത്രപ്പാടിനിടയില്‍ ദില്ലിയില്‍ എത്തിയപ്പോള്‍ താമസം വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു. ആദ്യത്തെക്കുറച്ചു ദിവസം കമ്പനി വക താമസമായിരുന്നു. പത്ത്‌ പതിനഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞില്ലെങ്കിലും അവരുടെ പെരുമാറ്റത്തില്‍ നിന്നും അത്‌ ബോധ്യമായി. അതുകൊണ്ട്‌ പുതിയ ഒരു താമസസ്ഥലം അന്വേഷിച്ച്‌ നടന്നപ്പോള്‍ നോയിഡയില്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്ന ശശിച്ചേട്ടന്‍ വക ഒരു വീട്‌ ഒത്തുകിട്ടി. വാടകയുടെ കാര്യത്തില്‍ വലിയ ഐഡിയ ഇല്ലാതിരുന്നത്‌ കൊണ്ട്‌ ശശിച്ചേട്ടന്‍ പറഞ്ഞമാതിരി തന്നെ വാടക തീരുമാനമായി. നോയിഡയില്‍ ആദ്യമെത്തുന്ന മലയാളികള്‍ക്കു താമസിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം.കൊതുകിന്‌ കൊതുക്‌..നാറ്റത്തിന്‌ നാറ്റം..ഒച്ചയും ബഹളവും ഒഴിയാത്ത നേരം. എന്തുകൊണ്ടും താമസിക്കാന്‍ പറ്റിയ സ്ഥലം. എല്ലാം കെട്ടിപ്പറക്കി താമസം മാറിയെങ്കിലും അവിടെ അധികനാള്‍ കഴിയാനൊക്കില്ലായിരുന്നു. ഇത്രയും സുഖസൗകര്യമുള്ള വീട്‌ എത്രയും പെട്ടെന്ന് കാലിയാക്കാനുള്ള വ്യഗ്രതയില്‍ മറ്റൊരു വീടിനുള്ള അന്വേഷണം തകൃതിയായി നടത്തി. അങ്ങിനെയാണ്‌ മയൂര്‍വിഹാറിലേക്ക്‌ താമസം മാറാന്‍ തീരുമാനിച്ചത്‌. അന്വേഷിച്ച്‌ അവസാനം ഒരു വ