ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അജെഷ്‌ സ്പെഷല്‍

ഏന്റെ പൊന്നു സഹോദരന്മാരെ......
ജയ്പൂരുനിന്നും വന്ന നമ്മുടെ അജെഷ്‌ കാണിച്ച സഹോദരസ്നേഹം ഞാന്‍ സസന്തോഷം നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കുന്നു........

ബഹുരാഷ്ട്രയില്‍ ജൊലി കിട്ടിയതിന്റെ സന്തൊഷത്തില്‍ ദെല്‍ഹിയില്‍ എത്തിയ അജേഷിനു ഒരു ലക്ഷുയമേ ഉണ്ടായിരുന്നുള്ളു..പഴയ കമ്പനിയില്‍ നിന്നും "വിടുതല്‍ പത്രിക" വാങ്ങുക. എല്ലാവര്‍ക്കും സ്വാഗതം അരുളുന്ന നമ്മുടെ ഭവനം അവനും സ്വാഗതം അരുളി...ഒന്നു രണ്ടു ദിവസത്തെ പരിശ്രമത്തിനുശേഷം അജെഷ്‌ തമ്പുരാന്‍ വീട്ടില്‍ വിശ്രമിക്കുമ്പോള്‍ നമ്മുടെ ബോസ്സിന്റെ "തേപ്പുകാരി" കൊച്ച്‌ വന്നു ബെല്ലടിച്ചു....."കപട ഹേ" ..

തമ്പുരാന്‍ പരഞ്ഞു...വെയ്റ്റ്‌ കര്‍...അഭി ദേത ഹൂം...

"തേപ്പുകാരി" കൊച്ച്‌ കിട്ടിയ "കപട" മൊത്തം എടുത്തുകൊണ്ടുപോയി...
വൈകുന്നേരം ഞങ്ങള്‍ എത്തിയപ്പൊള്‍ നേരം വൈകിയിരുന്നു..അതുകൊണ്ട്‌ ഡിന്നര്‍ കഴിച്ചു സ്വല്‍പ്പം ചാറ്റ്‌ ചെയ്യാം എന്നു വിചാരിച്ച്‌ പി സി റൂമില്‍ ചെന്നപ്പൊള്‍ അവിടെ സാധാരണ കാണാറുള്ള "കപട" കൂട്ടം കാണാനില്ല...1 ആഴ്ച്യായി അലക്കുകാരി വരാത്തതു കാരണം "കപട" കൂടി ക്കിടക്കുകയായിരുന്നു...ഓഹ്‌...ഭാഗ്യം..ഇന്നെങ്കിലും അലക്കിയല്ലൊ.!!!!..മനസ്സിനി സന്തോഷം തൊന്നി...!!!പിന്നെ ആരും അതിനെ കുറിച്ചു ചൊദിച്ചില്ല....ചാറ്റില്‍ രസം മുറുകി സമയം 12 മണിയായി..ചാറ്റ്‌ മതിയാക്കി കിടക്കാന്‍ ചെന്നപ്പൊ അനൂപ്‌ സമാധിയായിക്കഴിഞ്ഞിരുന്നു...ഒരു കിടക്ക വിട്ടിട്ടു അജേഷ്‌ തമ്പുരാനും...ചുമ്മാ അനൂപിനെ ശല്യം ചെയ്യാം എന്നി വിചാരിച്ചു ഞാന്‍ ചോദിച്ചു "ഡ ആ ഡ്രസ്സ്‌ മുഴുവനും കഴുകി അല്ലെ!!!!...അവനും ഊൂൂമ്മ്മ്...മൂളി....


അപ്പൊഴാണു തമ്പുരാനും വായ തുറന്നത്‌..തമ്പുരാന്‍ മൊഴിഞ്ഞു...

"ഡ അപ്പുറത്തെ മുറിയില്‍ കിടന്നിരുന്ന ഡ്രസ്സ്‌ മുഴുവന്‍ ഞാന്‍ ആ തേപ്പുകാരിക്ക്‌ കൊടുത്തു...അവല്‍ അതു തേച്ചു കൊണ്ടുവന്നിട്ടുണ്ട്‌...!!!!!! പൈസ നാളെ കൊടുക്കണം!!!!"

ആ എന്ന പിന്നെ നാളെ ലീവ്‌ എടുക്കാം എന്നു തീരുമാനിച്ചു ആ ദിവസം ഞാനും സമാധിയായി!!!!!!...

അഭിപ്രായങ്ങള്‍

  1. ബാലാ‍... അവനിട്ട് രണ്ട് പെരുക്കായിരുന്നില്ലേ നിനക്ക്. ഇനി ഇത് പോലത്തെ എന്തെങ്കിലും എഴുതിയാ ഞാന്‍ നിന്നേം പെരുക്കും.... ഓറ്ത്തോ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌ ," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്...

ഒരു പിതാവിന്റെ വിലാപങ്ങൾ

മൂന്നുദിവസത്തെ വീട്ടുവാസവും കഴിഞ്ഞു രാത്രി പതിനൊന്നരക്കുള്ള ട്രിവാൻഡ്രം എക്സ്പ്രസിൽ ചെന്നൈയിലേക്ക്‌ വച്ചുപിടിക്കാം എന്നു തീരുമാനിച്ചിട്ടാണ്‌ ചേച്ചിയുടെവീട്ടിൽ നിന്നും യാത്രയായത്‌. പുറത്തിറങ്ങി നോക്കുമ്പോൾ ഒരു കുരുന്നിനെ പോലും കാണാനില്ല, റോഡിൽ കിടന്നുറങ്ങാം , അതേ പോലെ കാലി. സമയം പത്തര ആവുന്നെയുള്ളൂ, ഞായറാഴ്ച ആയതുകൊണ്ടായിരിക്കും , ഒരു ഓട്ടോ പോലും വരുന്നില്ല,ഒരു പത്തു മിനിട്ട്‌ കാത്തു നിന്നശേഷം നേരെ അമ്പലനടയിലേക്ക്‌ നടന്നു. അവിടെ സാധാരണ ഓട്ടോകാണാറുണ്ട്‌. ഞാനും എനിക്കു കൂട്ടായി നിലാവും മാത്രം.ഒരൽപം പേടി തോന്നിയെങ്കിലും അവസാനം നടന്നു നടന്നു അമ്പലനടയിൽ എത്തി, എന്റെ ഭാഗ്യത്തിനു ഒ‍ാട്ടോ അവിടെ കിടപ്പുണ്ടായിരുന്നു. ചേട്ടാ..റെയിൽ വേ സ്റ്റേഷൻ വരെ.. ആദ്യം കിടന്നിരുന്ന ഓട്ടോയിൽ കയറി ഞാൻ പറഞ്ഞു. വടക്കുംനാഥനെ വണങ്ങാതെ പോയാൽ അതു ദോഷമല്ലേ എന്ന ചിന്ത കാരണമാവാം ഓട്ടോചേട്ടൻ എന്നെയും കൊണ്ട്‌ ഒരു റൗണ്ട്‌ പൂർത്തിയാക്കി സ്റ്റേഷനിൽ കൊണ്ടാക്കി. എത്രയായി... മുപ്പത്‌ രൂപ.. രാത്രിയല്ലേ, എന്നെ വളരെ സേഫ്‌ ആയിട്ടു കൊണ്ടു വിട്ടില്ലേ, പോരാത്തതിനു വടക്കുമ്നാഥനെ വണങ്ങാനുള്ള അവസരവും ഉണ്ടാക്കിതന്ന ആളല്ലേ, ഈ വകചിന്തക്കൾ എല്ല...

സപ്രൂന്റെ കല്യാണം

നാരയണേട്ടാ, അറിഞ്ഞില്ല്ലേ നമ്മടെ സപ്രുന്‌ പെണ്ണുശരിയായീന്ന കേട്ടെ!!! അരവിന്ദന്റെ ശബ്ദം കേട്ട്‌ പാടത്തെ വരമ്പിന്റെ അവസാന മിനുക്കുപണിയിലായിരുന്ന നാരായണേട്ടൻ തലയുയർത്തി, എവിടുന്നാടാ പെണ്ണ്‌??!! കോട്ടക്കലീന്നാന്ന കേട്ടെ!! അടുത്താഴ്ച കാണാൻ പോണൂത്രെ!!! എന്നാ ഞാൻ ഒന്നു അത്രേടം വരെ ഒന്നു പോയി നോക്കട്ടെ, എന്താന്നറിയലോ!! പറഞ്ഞു തീരും മുൻപേ പാടത്തെ പണി മതിയാക്കി നാരയണേട്ടൻ നേരെ സപ്രുന്റെ വീട്ടിലേക്കുള്ള വഴിപിടിച്ചു. സന്ദീപ്‌ അഥവാ സപ്രു, ദേവി ടീച്ചറുടെയും ദാമോദരൻ മാഷിന്റെയും ഒരേ ഒരു മകൻ,തൃശ്ശൂർ ജില്ലയിലെ വല്ലക്കുന്നാണ്‌ സ്വദേശം,ജനിച്ചപ്പോൾ കരിമരുന്നരച്ച അമ്മിക്കുഴ പോലെ ഇരുന്നെങ്കിലും കുങ്കുമപ്പൂവിന്റെയും ബേബീക്രീമുകളുടെയും ബലത്തിൽ സൗന്ദര്യവാനായി, പ്രീഡിഗ്രി പഠനത്തിനുശേഷം സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും എടുത്ത്‌ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. കല്യാണപ്രായം ആയില്യാ..ആയില്യാ..എന്ന മുൻവിധികളിൽ വീട്ടുക്കാർ വിശ്വസിച്ചിരുന്നതുകൊണ്ട്‌ പ്രായ്യം മുപ്പതു കഴിഞ്ഞപ്പോഴാണ്‌ പെണ്ണന്വേഷണം തുടങ്ങിയത്‌ തന്നെ. അങ്ങിനെ പലരെയും പോയിക്കണ്ടു, പലരും വേണ്ടാന്ന് പറഞ്ഞു, പിന്നെയും പലരെയും കണ്ടു, അങ്ങിനെ കണ്ട്‌ കണ്ട്...