മദ്ധ്യവേനല്‍ അവധിക്കാലമായാല്‍ പിന്നെ അടിപൊളിയാണ് ജീവിതം. ഒന്നും പഠിക്കണ്ട, ഓടിച്ചാടി നടക്കാം, ആരും ഒന്നും ചോദിക്കില്ല, അഥവാ ചോദിച്ചാ തന്നെ ഉത്തരം പറയാണ്ട് കൊഞ്ഞനം കുത്തി നടക്കാം..ആകെ മൊത്തം ഒരു ഉത്സവലഹരി. ഞങ്ങടെ വീട്ടില്‍ ഒരു വലിയ കുളം ഉണ്ട്. വിഷുക്കാലമാകുമ്പോള്‍ പറമ്പും കുളവും വ്രുത്തിയാക്കാന്‍ ആള്‍ക്കാര് വരും. കുളം തേവുന്ന സമയത്തെ ഒരു പ്രധാന പരിപാടിയാണു "ചെളി ഷൂസ്" - അത് എന്തിുട്ടാന്ന്വച്ചാല്‍ , കൊളത്തീന്ന് ചെളീം,വെള്ളൊം കോരിക്കളയുമ്പോള്‍ അതില്‍ കാല് മുക്കും.എന്നിട്ട് വെയിലത്ത് പൊയി നില്‍ക്കും.ഉണങ്ങിക്കഴിയുമ്പോള്‍ അത് ചെളി ഷൂസാവും. ഇത് കൂടാതെ മറ്റൊരു പ്രധാന പരിപാടിയാണ് അമ്പും വില്ലും ഉണ്ടാക്കി മീനെപിടിക്കാന്‍ പോണത്. കുളത്തില് വലിയ വലിയ മീനുകളുണ്ട്. വെള്ളം കുറയുന്ന മുറയ്ക്ക് തേവുകൊട്ടയില്‍ മീന്‍ കേറും, തേവുകൊട്ടേന്ന് മീന്‍ കരയില്‍ വീഴണത് നോക്കി നില്‍ക്കും. വെള്ളം പോകുന്ന വഴിയില്‍ മീനെ കണ്ടാല്‍ വേഗം പോയി അമ്പും വില്ലും എടുത്തു കൊണ്ടുവരും. - പഴയ കാലന്‍ കുടയുടെ കമ്പിയാണ് അമ്പ്, നല്ല പരുത്തികമ്പ് വളച്ച് വില്ലും ഉണ്ടാക്കും.അതാണ് മീനെ പിടിക്കാനുള്ള പ്രധാന ...
A Click Apart!