ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

December, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കമന്റ്‌ ഇട്ടാലും...ഇല്ലെങ്കിലും

പ്രശസ്തി ആഗ്രഹിക്കാത്തവരുണ്ടോ??

ഇല്ലെന്നാണ്‌ എന്റെ വിശ്വാസം.

പക്ഷെ പ്രശസ്തി തീരെ ആഗ്രഹിക്കാത്ത, "എനികൊന്നും വേണ്ട...നിനക്കൊട്ടു തരികയും ഇല്ല" എന്ന പോലെയാണ്‌ ബ്ലോഗിൽ ചില ആണ്ണന്മാരുടെ പെരുമാറ്റം. അവർക്കുവേണ്ടി മാത്രമാണ്‌ ഈ പോസ്റ്റ്‌. മറ്റുള്ളവർക്ക്‌ ഇതുവായിക്കാം, ഞാൻ പറയുന്നത്‌ തികച്ചും അടിസ്ഥാനവിരുദ്ധമാണെങ്കിൽ എന്നെ ക്രൂശിക്കാം.

ബ്ലോഗ്‌ തുടങ്ങിയ കാലം മുതലേ ഉള്ളതാണ്‌ വിമർശനങ്ങളും, പരദൂഷണവും, വെല്ലുവിളികളും, പഴിചാരലും, ക്രൂശിക്കലും. പക്ഷെ അതെല്ല്ലാം ചിലരുടെ പൊയ്മുഖങ്ങൾ വെളിച്ചത്തുകൊണ്ടുവരാനും ഉപകരിച്ചു. വിമർശകരുടെ അമ്പുകൾ കുറിക്കുകൊള്ളുകയും ഒരുപാട്‌ നല്ല ബ്ലോഗേർസിനെ മലയ്യാളത്തിനു സമ്മാനിക്കുകയും ചെയ്തു.

ലിഗഭേദമില്ലാത്ത വിമർശനം/പ്രോത്സാഹനം എപ്പോഴും നല്ലതാണ്‌, പക്ഷെ പഴയകാല വിമർശകർ വഴിമാറിയതുകൊണ്ടോ, അവർക്ക്‌ ആമ്പിയർ ഇല്ലാതായതുകൊണ്ടോ എന്നറിയില്ല, അവർ പുതിയ തലമുറക്കു വഴിമാറി(തലമുറ എന്ന പ്രയോഗം ശരിയല്ല എന്നറിയാം ..ക്ഷമിക്കുക). അവരുടെ മുദ്രാവാക്യമായിരുന്നു "ലിംഗഭേദം".എന്തെഴുതിയാലും അതിനെ നഖശിഖാന്തം വിമർശിക്കുക, കൂട്ടം ചേർന്ന് തേജോവധം ചെയ്യുക, പുതിയ ബ്ലോഗേർസിനെ തിരഞ്ഞുപിടിച്ച്…

പാൽ ഭൂതം

പശൂനെ നോക്കാൻ കെൽപ്പില്ലാണ്ടാവുകയും നോക്കാനുള്ള ചിലവുകൂടുകയും ചെയ്തോടെയാണ്‌ അമ്മൂമ്മ വീട്ടിലെ പശൂനെ വിൽക്കാൻ തീരുമാനിച്ചത്‌.അധികം താമസിയാതെ തന്നെ അതിനെ വിൽക്കുകയും ചെയ്തു.

അതിനു പിന്നാലെ ആയിരുന്നു ചിറ്റേടെ പ്രസവവും ഞങ്ങടെ വീട്ടിലേക്കുള്ള വരവും. "ഇത്തിരിക്കോളം വന്ന രണ്ട്‌ പിള്ളാരും അമ്മേം". അങ്ങിനെ അവധികാലം ആഘോഷമാക്കാൻ എത്തിയതാണ്‌. ഉണ്ണീയെ കണ്ടാൽ അറീഞ്ഞൂടെ ഊരിലെ പഞ്ഞം എന്നു പറയുന്ന അവസ്ഥയിലായിരുന്നു ഞാൻ. കഴിക്കാനും കളയാനും ഉള്ള കുഴൽ നേരെ കണക്ഷൻ ഉള്ള മാതിരി. എല്ലെല്ലാം എണ്ണിയെടുക്കാം,

"എന്താ വനജേ, ഇവന്‌ എന്തെങ്കിലും കൊടുത്തൂടെ" എന്ന് അമ്മേടെ അമ്മാവന്റെ ചോദ്യം കൂടി ആയപ്പോൾ പശൂനെ വിറ്റുകളഞ്ഞതിന്റെ വിഷമം ഇരട്ടിയായി അമ്മൂമ്മയ്ക്ക്‌.

"ന്റെ കുട്ട്യേ..ഇവിടേന്ന് പോവുമ്പോഴേക്കും നിന്നെ ഇത്തിരിയെങ്കിലും നന്നാക്കും ഞാൻ", അമ്മൂമ്മ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാൻ പാകത്തിന്‌ പക്വത ഇല്ലാതിരുന്നതുകൊണ്ട്‌ ആ സമയം തേങ്ങേറ്റക്കാരൻ നാരായണേട്ടന്റെ വെട്ടോത്തിയെടുത്ത്‌ കാവിലെ വെളിച്ചപ്പാട്‌ തുള്ളുന്ന മാതിരി തുള്ളിക്കോണ്ടോടി.

പിറ്റേന്ന് വീടിന്റെ പടിക്കൽ ആരെയോ കാത്തെന്നവണ്ണം അമ്മൂമ്മ നി…

സെക്കന്റ്‌ ചാൻസ്‌

സെക്കന്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ വരവേൽക്കനെന്നോണം മഴ പെയ്യുകയാണ്‌, തോർച്ചക്കുള്ള ഒരു ചാൻസും കാണാനില്ലത്തതുകൊണ്ടു മഴത്തുള്ളികളുടെ നേർത്ത ചുംബനങ്ങൾ ഏറ്റുവാങ്ങി ഒരു വിധത്തിൽ ബസ്സിൽ കേറിപ്പറ്റി, വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി. മഴയായതുകൊണ്ട്‌ വേഗംകിടന്നേക്കാമെന്ന് തീരുമാനിച്ച്‌ മുറിയിൽ കയറിയപ്പോഴേക്കും മൊബൈൽ നാദം...

"എന്നമ്മെ ഒന്നു കാണാൻ എത്രനാളായി....!!"

എന്ത ഈ സമയത്ത്‌ അമ്മ വിളിക്കാൻ..മനസ്സിൽ ചെറിയ ശങ്കയോടെയാണെങ്കിലും ഫോണെടുത്തു..

"ന്താമ്മെ..എന്തു പറ്റി.. "

"മോനെ,ഇന്നത്തെ പേപ്പറ്റിൽ ഒരു കുട്ടിടെ ഡീറ്റെയിൽസ്‌ ഉണ്ട്‌ നിന്റെ അതേ കമ്പനിയില ജോലി, കേരള മാട്രിമോണിയലിൽ ഉണ്ടെന്ന പറയണെ..നിനക്കൊന്നു നോക്കമോ.. "

"ന്റെ മ്മെ...ഇതാണൊ കാര്യം ..ഇതൊക്കെ നാളെ പറഞ്ഞപോരെ..ഞാൻ ആകെ പേടിച്ചുപോയി..ഈ രാത്രിവിളി സാധാരണ ഇല്ലാതതാണല്ലോ..ഞാൻ നാളെ രാവിലെ വിളിക്കം..വേറെ ഒന്നും ഇല്ലല്ലോ ല്ലേ??...എന്ന ശരി .. "

ഫോൺ കട്ട്‌ ചെയ്തപ്പോഴേക്കും മനസ്സിൽ ചിന്ത കേറിക്കൂടി ..ആരായിരിക്കും..ശ്ശ്ശ്ശോ പേരു പോലും ചോദിക്കാൻ മറന്നു...ആ നാളെ നോക്കാം.. ആ നല്ല ദിവസത്തിനു നന്ദി പറഞ്ഞ്‌…