ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

February, 2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കമ്പ്യൂട്ടര്‍ വാല അങ്കിള്‍

രാവിലെ തന്നെ രാജേഷ് സാറ് എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന കണ്ടപ്പോള്‍ തന്നെ ഒന്നുറപ്പായിരുന്നു, വീട്ടീല്‍ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ സൂ‍പ്പര്‍ ബോസ്സിന്റെ കയ്യില്‍l നിന്നും ചെയ്തതിനും ചെയ്യാണ്ടിരുന്നതിനുമായി കണക്കിന് കിട്ടിയിട്ടുണ്ട്. വെറുതെ ചോദിച്ച് എന്റെ മനസ്സ്മാധാനവും കളയണ്ടല്ലോ എന്നു വിചാരിച്ച് ഞാന്‍ ഒന്നും ചോദിക്കാനും പോയില്ല , സാധാരണയുള്ള “ഗുഡ് മോര്‍ണിംഗ്” പറഞ്ഞിട്ട് ഞാന്‍ എന്റെ സീറ്റിപോയിരുന്നു. ജിമെയിലില്‍ ആവശ്യത്തിന് പണി ഉണ്ടായിരുന്നതിന് കാരണം രാജേഷ് സറിന്റെ കാര്യം മനസ്സിന്ന് പോയി. കാര്‍ത്തിക് വന്നപ്പോഴും സാറ് ആ ഇരിപ്പ് തന്നെയായിരുന്നു.

ഓഫീസിലെ അറിയപ്പെടുന്ന 24*7 ജീവനക്കാരില്‍ പ്രധാനിയാണ് രാജേഷ് സാറ്. ഒരു കേരള - ദെല്‍ഹി ക്രോസ് പ്രൊഡക്റ്റ്. ഒരു എ ആര്‍ രെഹ്മാന്‍ ലുക്കുള്ള കിടു മനുഷ്യന്‍,ദേഷ്യം വരുമ്പോളൊക്കെ

“ഓയേ മോട്ടെ...തേരി........”

എന്ന് മനസ്സില്‍ പറയുമെങ്കിലും ബഹുമാ‍ാനമൊക്കെആണ് എനിക്കു സാറിനോട്. എപ്പൊഴും സഹായിയായ, ചോദിക്കുന്ന സമയത്തൊക്കെ അവധി തരുന്ന ആമനുഷ്യന്‍ ഒരിക്കല്‍ പോലും ഇങ്ങനെ ഇര്‍ക്കുന്നത് കണ്ടിട്ടില്ല. സൂപ്പര്‍ ബോസ്സിiന്റെ കയ്യില്‍ നിന്ന് 2 കിട്ടിയ …