ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആദ്യത്തെ അടി.

മദ്ധ്യവേനല്‍ അവധിക്കാലമായാല്‍ പിന്നെ അടിപൊളിയാണ്‌ ജീവിതം. ഒന്നും പഠിക്കണ്ട, ഓടിച്ചാടി നടക്കാം, ആരും ഒന്നും ചോദിക്കില്ല, അഥവാ ചോദിച്ചാ തന്നെ ഉത്തരം പറയാണ്ട്‌ കൊഞ്ഞനം കുത്തി നടക്കാം..ആകെ മൊത്തം ഒരു ഉത്സവലഹരി.

ഞങ്ങടെ വീട്ടില്‍ ഒരു വലിയ കുളം ഉണ്ട്‌. വിഷുക്കാലമാകുമ്പോള്‍ പറമ്പും കുളവും വ്രുത്തിയാക്കാന്‍ ആള്‍ക്കാര്‌ വരും. കുളം തേവുന്ന സമയത്തെ ഒരു പ്രധാന പരിപാടിയാണു "ചെളി ഷൂസ്‌"

- അത്‌ എന്തിുട്ടാന്ന്വച്ചാല്‍ , കൊളത്തീന്ന്‌ ചെളീം,വെള്ളൊം കോരിക്കളയുമ്പോള്‍ അതില്‍ കാല്‌ മുക്കും.എന്നിട്ട്‌ വെയിലത്ത്‌ പൊയി നില്‍ക്കും.ഉണങ്ങിക്കഴിയുമ്പോള്‍ അത്‌ ചെളി ഷൂസാവും.

ഇത്‌ കൂടാതെ മറ്റൊരു പ്രധാന പരിപാടിയാണ്‌ അമ്പും വില്ലും ഉണ്ടാക്കി മീനെപിടിക്കാന്‍ പോണത്‌. കുളത്തില്‌ വലിയ വലിയ മീനുകളുണ്ട്‌. വെള്ളം കുറയുന്ന മുറയ്ക്ക്‌ തേവുകൊട്ടയില്‍ മീന്‍ കേറും, തേവുകൊട്ടേന്ന്‌ മീന്‍ കരയില്‍ വീഴണത്‌ നോക്കി നില്‍ക്കും. വെള്ളം പോകുന്ന വഴിയില്‍ മീനെ കണ്ടാല്‍ വേഗം പോയി അമ്പും വില്ലും എടുത്തു കൊണ്ടുവരും.

- പഴയ കാലന്‍ കുടയുടെ കമ്പിയാണ്‌ അമ്പ്‌, നല്ല പരുത്തികമ്പ്‌ വളച്ച്‌ വില്ലും ഉണ്ടാക്കും.അതാണ്‌ മീനെ പിടിക്കാനുള്ള പ്രധാന ആയുധം.കൊടക്കമ്പി അമ്മിക്കല്ലില്‍ ഇട്ട്‌ ഒരച്ചൊരച്ച്‌ നല്ല മൂര്‍ച്ച വരുത്തും.

മീനെ കാക്കയും പരുന്തും കൊണ്ടുപോകുന്നത്‌ പരമാവധി ഒഴിവാക്കാന്‍ അടുത്തവീട്ടില്‍ നിന്നും സപ്പോര്‍ട്ടിന്‌ പിള്ളേരെ വിളിക്കും. അവര്‍ക്കും ഒരമ്പും വില്ലും കൊടുക്കും. കൊറേ മീനെകിട്ടും. ഒരു മൂന്ന്‌ മൂന്നര മണി ആകുമ്പൊഴേക്കും പണി കഴിഞ്ഞ്‌ പണിക്കാര്‌ കാശും വാങ്ങി പോകും. പിന്നെ ഞാന്‍ ആ ചെളി ഷൂസും വച്ചു പറമ്പ്‌ മൊത്തം നടക്കും. ഇതു മദ്ധ്യവേനലവധിക്കാകത്ത്‌ നടക്കുന്ന ഒരു പ്രധാന ആഘോഷപരിപാടിയാണ്‌. പത്താം ക്ളാസ്സില്‍ എത്തുന്നതുവരേ ഈ പതിവ്‌ ഉണ്ടായിരുന്നു, പിന്നീട്‌ സമയം കിട്ടാത്തത്‌ കൊണ്ട്‌ വേണ്ടാന്ന്‌ വച്ചു.

ഇനി നമുക്ക്‌ അടിയുടെ കേസിലേക്ക്‌ വരാം.

നാലാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്‌ സംഭവം. അന്നും ഇതേ പോലെ ഒരു കുളംതേവല്‍ കഴിഞ്ഞിട്ടു വെള്ളം തെളിയാന്‍ ഇട്ടിരിക്കുന്ന സമയം. രണ്ട്‌ മൂന്ന്‌ ദിവസത്തേക്കു ആരും കുളത്തില്‍ ഇറങ്ങില്ല. എന്നാലും ഞാന്‍ അതിസാമര്‍ഥ്യം കാട്ടി രണ്ടാം ദിവസം മുതല്‍ കുളത്തില്‍ ഇറങ്ങി. ഒഴിവ്‌ കാലത്തിണ്റ്റെ എക്സ്ക്യുസ്‌ അവിടെയും രക്ഷിച്ചു. അച്ഛനും അമ്മയും ഒന്നും പറഞ്ഞില്ല.

നീരാട്ട്‌ സമയത്ത്‌ പരിവാരങ്ങളും കൂടെ കാണും. പുതിയ വെള്ളത്തില്‍ മുങ്ങാംകുഴിയിട്ടു നീന്താന്‍ നല്ല രസമാണ്‌. വൈകുന്നേരം ഒരു അഞ്ചരമുതല്‍ ആറ്‌ ആറേകാല്‍ വരെ നീരാട്ട്‌ ഉണ്ടാകും. കാരണം ആറരക്കുള്ള ബസ്സില്‍ അച്ഛന്‍ വരും. കുളത്തില്‍ തിമിര്‍ക്കുന്നത്‌ കണ്ടാല്‍ അച്ചനു ദേഷ്യം വരും. നല്ല ചീത്തേം കിട്ടും. അതു ഒഴിവാക്കാനായിട്ടാണ്‌ ആറേകാല്‍!!!

അന്നും പതിവ്‌ പോലെ നീരാട്ടിന്‌ പരിവാര സമേതം കുളത്തിലിറങ്ങി. അമ്മമാത്രമേ വീട്ടില്‍ ഉള്ളു. കുളത്തില്‍ പല പല ഗോഷ്ത്ടികള്‍ കാണിച്ച്‌ തിമിര്‍ക്കുന്നത്‌ കണ്ടപ്പോള്‍ അമ്മവന്നു, എന്നൊടും പരിവാരങ്ങളോടും കുളത്തീന്ന്‌ ക്കേറാന്‍ പറഞ്ഞു.ഞാനെന്നല്ല ആരും തന്നെ അത്ക്കേട്ടതായിപോലും നടിച്ചില്ല.അതിന്‌ പകരം തൂവാനതുമ്പികളിലെ "ഒന്നാം രാഗം പാടി........"യുടെ പാരഡി ഇറക്കി.

"ഒന്നാം പാഠം കീറി........
അമ്മ പിടിച്ചൂു തല്ലി........
ഒന്നു തല്ലി....രണ്ടു തല്ലി......
മൂന്നാം തല്ലിന്‌ ഞാനും തല്ലീി........ "

ഗാനം കൊഴുത്തു. എല്ലാരും ഏറ്റുപാടിത്തുടങ്ങി. അവസാനം സഹികെട്ട്‌ അമ്മ അവിടെ നിന്നും പോയി.

കുളത്തിനുചുറ്റും വേലി ഉള്ളതു കാരണം വീട്ടിലേക്കു ആരു വന്നാലും കാണില്ല.അതൊണ്ട്‌ ആറരക്കു മുന്‍പേ അച്ഛന്‍ വന്ന വിവരം അറിഞ്ഞതും ഇല്ല. കളിയാക്കി പാടുന്ന പാട്ട്‌ അച്ഛന്‌ ഒട്ടും രസിച്ചില്ലന്നു മാത്രമല്ല അനുരണക്കേട്‌ കാട്ടിയത്‌ ഏറെ ചൊടിപ്പിക്കുകയും ചെയ്തു. ഈ സമയം കുളത്തില്‍ ഗംഭീര തലകുത്തിമറിയല്‍ നടക്കുകയാണ്‌, അച്ഛന്‍ കുളത്തിലേക്കു വന്നതാരും കണ്ടില്ല. അച്ഛന്‍ വേഗം വന്നു എണ്റ്റെ കയ്യില്‍ കയറിപ്പിടിച്ചു, ഇത്‌ കണ്ടതോട്കൂടി പരിവാരങ്ങള്‍ നാലുപാടും കേറി ഓടി. എണ്റ്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ച്‌ കുളത്തിന്നു കേറ്റി. കയ്യില്‍ ഉണ്ടായിരുന്ന പുളി വടികൊണ്ട്‌ എണ്റ്റെ ചന്തിയില്‍ മൂന്ന്‌ നാല്‌ പ്രാവശ്യം ഉമ്മ വച്ചു. ഞാന്‍ ഉടുത്തിരുന്ന തോര്‍ത്ത്‌ അഴിച്ചു എന്നെ ഉമ്മറത്തെ തൂണില്‍ പിടിച്ചു കെട്ടി.

അനുസരണക്കേടു കാണിച്ച്തതിന്‌ ശിക്ഷ.

അന്ന്‌ രാത്രി വരെ ആ നില്‍പ്പുനിന്നു.രാത്രിയായപ്പൊ അച്ഛന്‍ തന്നെ വന്നു കെട്ടഴിച്ചു.എന്നെ ഒരുപാട്‌ ആശ്വസിപ്പിച്ചു.എനിക്കു കരച്ചില്‍ നിന്നില്ല..അച്ചഛന്‍ എപ്പൊഴും അങ്ങിനെയാണ്‌..പെട്ടെന്നു ദേഷ്യം വരും..ചീത്തപറയും. പിന്നെ കൊറച്ചു കഴിഞ്ഞു ലോഹ്യം കൂടാന്‍ വരും.ഇപ്പൊഴും അങ്ങിനെ തന്നെ.

ആ സംഭവത്തിനു ശേഷം ഞാന്‍ ഒരിക്കല്‍ പോലും അചഛനേയൊ അമ്മയേയൊ കളിയാക്കാന്‍ തുനിഞ്ഞിട്ടില്ല!!

അഭിപ്രായങ്ങള്‍

  1. നല്ല അനുഭവം... ഇത്തരത്തിലുള്ള ചില അനുഭവങ്ങള്‍‌ നല്ലതാണ്‍ അല്ലേ?

    പിന്നെ, ആ പാട്ടു പണ്ട് ഞങ്ങളും പാടാറുണ്ട്.

    :)

    മറുപടിഇല്ലാതാക്കൂ
  2. അനുഭവം ഗുരു...അല്ലെ ശ്രീ!!!..വായിച്ച ഉടന്‍ തന്നെ കമണ്റ്റ്‌ ഇട്ടതിനു നന്ദി...

    മറുപടിഇല്ലാതാക്കൂ
  3. Adipoli... oru adide kuravu ippolum undu ninakkuu....he he:-)

    vayikkan nalla rasam undarunnuu.. keep it up ..

    മറുപടിഇല്ലാതാക്കൂ
  4. ചെളി ഷൂസ്‌ കൊള്ളാം, ഇങ്ങനത്തെ കയ്യിലിരിപ്പുകള്‍ ഈനിയുമുണ്ടാവുമല്ലോ, എല്ലാം ഇങ്ങു പോരട്ടെ....

    മറുപടിഇല്ലാതാക്കൂ
  5. “ആ സംഭവത്തിനു ശേഷം ഞാന്‍ ഒരിക്കല്‍ പോലും അചഛനേയൊ അമ്മയേയൊ കളിയാക്കാന്‍ തുനിഞ്ഞിട്ടില്ല“

    നന്നായി മാഷേ...

    ഇത്തരത്തിലുള്ള പല പല അനുഭവങ്ങളിലൂടെയാണ് പലരും അച്ഛനമ്മമാരേ മനസ്സിലാക്കണത്.... പലരും മനസ്സിലാക്കാതേയും പോകുന്നു...

    :(

    ഓ:ടോ:
    വൃത്തി എന്നാണ് ... “vr^THi"

    :)

    മറുപടിഇല്ലാതാക്കൂ
  6. അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
    ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
    ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
    എം.കെ.ഹരികുമാര്

    മറുപടിഇല്ലാതാക്കൂ
  7. കൂട്ടുക്കാരാ...

    നല്ല അനുഭവകുറിപ്പ്‌...ഇനിയും പോരട്ടെ

    അഭിനന്ദനങ്ങള്‍...

    നന്‍മകള്‍ നേരുന്നു...

    മറുപടിഇല്ലാതാക്കൂ
  8. ബാലകൃഷ്ണാ,
    അതിനു ശേഷമായിരിക്കും നീ നന്നായത്. പിന്നെ വീണ്ടും ചീത്തയായി പോളിയില്‍ വന്ന് ജീവന്‍‌മാരുടെ കൂടെ കൂടി.
    അച്ഛനോട് ഒന്നൂടെ പറ
    :)
    ഉപാസന (സുനില്‍)

    മറുപടിഇല്ലാതാക്കൂ
  9. ഞാനാരാ മോന്‍...
    ശൊ, സകല കുരുത്തക്കേടും കൈയ്യിലുണ്ടായിരുന്നു അല്ലേ,

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍11/01/2007 7:47 PM

    Wonderful .. Nee ithra puliyaneenu manassilakkan vaiki poyo ???????/

    മറുപടിഇല്ലാതാക്കൂ
  11. കൂട്ടുകാരാ..ഇപ്പോഴാ കണ്ടേ..കൊള്ളാം..

    [ഏതു വര്‍ഷമാ MPM ഇല്‍ നിന്ന് പാസ്സായത്?]

    മറുപടിഇല്ലാതാക്കൂ
  12. kayyiliruppinte gunam... :) , but aa adi kittiyittum ippozhum swabavathinu kaaryamaya maatamonnum njan kandillallo?

    മറുപടിഇല്ലാതാക്കൂ
  13. കൂട്ടുകാരാ...

    അനുഭവം ജീവിത സന്ദേശമായിമാറി...!
    ചില അടികള്‍ ജീവിതം മൊത്തം മാറ്റിമറിക്കാറുണ്ട്...

    അല്ല, അമ്പും വില്ലും വച്ച് മീനെപ്പിടിച്ചിട്ട് എന്തുചെയ്യുമെന്നുംകൂടി പറയൂന്നെ...

    മറുപടിഇല്ലാതാക്കൂ
  14. ബാല്യകാല സ്മരണ കൊള്ളാം.
    എന്നാലും ഒരു ചോദ്യം ..
    അംബില്‍ മീന്‍ പിടയുന്നതുകാണുമ്പോള്‍ സങ്കടം തോന്നില്ലേ?

    മറുപടിഇല്ലാതാക്കൂ
  15. കൂട്ടുകാരാ, അനുഭവക്കുറിപ്പ് നന്നായി.

    ഓ.ടോ:സ്വപ്നഭൂമിയില്‍ നിന്നും എന്തിന പോന്നെ എന്നു ചോദിച്ചില്ലേ.
    സ്വന്തം നാടും വീടും വിട്ട് ഒരു യാത്ര അനിവാര്യമല്ലേ സ്ത്രീകള്‍ക്ക്?

    ആ ചിത്രം ഒറ്റപ്പാലമല്ല, എന്റെ സ്വപ്നഭൂമിയാണ്.പാലക്കാട്ടെ കാക്കയുര്‍ എന്നാ ഗ്രാമം,പല്ലാവൂരിനടുത്ത് നെന്മാറ വഴി.

    കൂടുതല്‍ സ്വപ്നഭൂമിയില്‍ തന്നെ ഉണ്ടല്ലൊ.

    കൂട്ടുകാരന് നന്ദി ട്ടൊ

    മറുപടിഇല്ലാതാക്കൂ
  16. എല്ലാ‍ പോസ്റ്റുകളും വായിച്ചു തീര്‍ന്നപ്പോള്‍ നല്ലൊരു ബുക്ക് വായിച്ചു തീര്‍ന്നതു പോലെ.. നിരാശയും ( വായിച്ചു തീര്‍ന്നതില്‍), സന്തോഷവും ഒരുമിച്ച്....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം

സെക്കന്റ്‌ ചാൻസ്‌

സെക്കന്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ വരവേൽക്കനെന്നോണം മഴ പെയ്യുകയാണ്‌, തോർച്ചക്കുള്ള ഒരു ചാൻസും കാണാനില്ലത്തതുകൊണ്ടു മഴത്തുള്ളികളുടെ നേർത്ത ചുംബനങ്ങൾ ഏറ്റുവാങ്ങി ഒരു വിധത്തിൽ ബസ്സിൽ കേറിപ്പറ്റി, വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി. മഴയായതുകൊണ്ട്‌ വേഗംകിടന്നേക്കാമെന്ന് തീരുമാനിച്ച്‌ മുറിയിൽ കയറിയപ്പോഴേക്കും മൊബൈൽ നാദം... "എന്നമ്മെ ഒന്നു കാണാൻ എത്രനാളായി....!!" എന്ത ഈ സമയത്ത്‌ അമ്മ വിളിക്കാൻ..മനസ്സിൽ ചെറിയ ശങ്കയോടെയാണെങ്കിലും ഫോണെടുത്തു.. "ന്താമ്മെ..എന്തു പറ്റി.. " "മോനെ,ഇന്നത്തെ പേപ്പറ്റിൽ ഒരു കുട്ടിടെ ഡീറ്റെയിൽസ്‌ ഉണ്ട്‌ നിന്റെ അതേ കമ്പനിയില ജോലി, കേരള മാട്രിമോണിയലിൽ ഉണ്ടെന്ന പറയണെ..നിനക്കൊന്നു നോക്കമോ.. " "ന്റെ മ്മെ...ഇതാണൊ കാര്യം ..ഇതൊക്കെ നാളെ പറഞ്ഞപോരെ..ഞാൻ ആകെ പേടിച്ചുപോയി..ഈ രാത്രിവിളി സാധാരണ ഇല്ലാതതാണല്ലോ..ഞാൻ നാളെ രാവിലെ വിളിക്കം..വേറെ ഒന്നും ഇല്ലല്ലോ ല്ലേ??...എന്ന ശരി .. " ഫോൺ കട്ട്‌ ചെയ്തപ്പോഴേക്കും മനസ്സിൽ ചിന്ത കേറിക്കൂടി ..ആരായിരിക്കും..ശ്ശ്ശ്ശോ പേരു പോലും ചോദിക്കാൻ മറന്നു...ആ നാളെ നോക്കാം.. ആ നല്ല ദിവസത്തിനു നന്ദി പ

ഉണ്ണിക്കുട്ടൻ

ഉണ്ണിക്കുട്ടാ...ദേ കണ്ട്രാ ഈ പാലയിലാ പപ്പേട്ടന്റെ അചഛൻ തൂങ്ങിമരിച്ചത്‌. ആശേച്ചിയുടെ പറച്ചിൽ കേട്ട്‌ വഴിയിലെ തൊട്ടാവാടിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഉണ്ണികുട്ടൻ നേരെ മേലേക്കു നോക്കി...ഏതു കൊമ്പില?? ആ ഏറ്റവും മോളി കാണണ കൊമ്പില്ലേ അതിലാട!!! അതുകേട്ടതും ഗവേഷണം മതിയാക്കി നിന്ന നിൽപ്പിൽ ഉണ്ണികുട്ടൻ കാറാൻ തുടങ്ങി, യ്യോ!! എനിക്കു പേടിയാവണു॥വേഗം വീട്ടിപോവാം॥!! അവിടെനിന്നും നേരെ വീട്ടിലേക്ക്‌ വച്ചുപിടിച്ച ഉണ്ണികുട്ടൻ വീട്ടിലെത്തിയ ഉടനെ തന്നെ അമ്മയോട്‌ ? പപ്പേട്ടന്റെ അച്ഛൻ വില്ലേജാപ്പീസീന്റെ മുന്നിലുള്ള പാലയിൽ തൂങ്ങി നിക്കണകണ കണ്ടമ്മേ।!!!? ന്റെ കുട്ടിക്ക്‌ ഇത്ര ധൈര്യം എവിടുന്നു കിട്ടി ന്റെ ഗുരുവായൂരപ്പാ!!. ലതേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ചൂളിപ്പോയപ്പൊ ഒന്നു കൊഞ്ഞനം കാണിച്ചുകൊണ്ട്‌ ഉണ്ണിക്കുട്ടൻ നേരെ ഉമ്മറത്തേക്കു ഓടി, അവിടെ കിടന്നിരുന്ന മുത്തശ്ശന്റെ ചാരുകസേരയിൽ “ ന്നെ വെല്ലാൻ ആരുല്ല്യ്യാ?“ എന്ന ഭാവത്തിൽ കയറി കിടന്നു. ഇത്തിരിനേരം കഴിഞ്ഞപ്പോ ഇരിപ്പോറക്കത്തതുകൊണ്ട്‌ നേരെ അടുക്കളയിലേക്ക്‌ ഓടി. അടുക്കളപ്പടിയിൽ നിക്കണ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ആശേച്ചി ഒന്നു ചിരിച്ചു, നിക്ക്‌ എല്ലാം മനസ്സിലായ