ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

December, 2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ ,

" ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം" ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!!

തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി.

തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം.

ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്ഞപ്പോ…