ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2008 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌ ," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്

മരണവുമായി മുഖാമുഖം!!

ദില്ലിയിൽ താമസിച്ച്‌ നോയിടയിൽ ജോലിക്കുപോയിക്കൊണ്ടിരുന്ന കാലം। ദില്ലിയിൽ ഡിസംബർ-ജനുവരി മാസങ്ങളിൽ സാധാരണ നല്ല തണുപ്പാണ്‌।അഞ്ച്‌ മണിയാകുമ്പോഴേക്കും ഇരുട്ടും വീണുതുടങ്ങും.രാത്രിയായാൽ പിന്നെ ഒന്നും പറയുകയും വേണ്ട,ഓഫീസിൽ നിന്നും ഇറങ്ങാൻ താമസിച്ചാൽ പിന്നെ വീട്ടിൽ പോകാൻ ഒരു വണ്ടി പോലും കിട്ടില്ല.അതുകൊണ്ട്‌ തണുപ്പുകാലങ്ങളിൽ എട്ട്‌ മണിയോടുകൂടി ഓഫീസിൽ നിന്നും സ്ഥലം കാലിയാക്കാറുണ്ട്‌. പക്ഷെ സംഭവദിവസം ചില അത്യാവശ്യജോലികൾ ചെയ്യാൻ ഉണ്ടായിരുന്നതുകൊണ്ട്‌ വളരെ വൈകിയാണ്‌ ഓഫീസിൽ നിന്നും ഇറങ്ങിയത്‌।എക്സിറ്റ്‌ ഗേറ്റിൽ കാർഡ്‌ കാണിച്ചശേഷം മെയിൻ ഗേറ്റിനരികിലെത്തി, അവിടെ എന്നത്തെയും പോലെ ശർമാജി കാവൽ നിൽപ്പുണ്ടായിരുന്നു। അദ്ധേഹത്തോടും ഒരു സലാം പറഞ്ഞശേഷം ഓഫീസിൽ നിന്നും പുറത്തിറങ്ങി,പുറത്ത്‌ നല്ല ഇരുട്ടാണ്‌. വൈകിയനേരങ്ങളിൽ ബാഗും കാണിച്ച്‌ നടക്കുന്നത്‌ പന്തിയല്ല എന്നറിയാവുന്നതുകൊണ്ട്‌ ലാപ്ടോപ്‌ പുറകിൽ തൂക്കിയതിൻശേഷ്ം അതിനു മുകളിലൂടെ ജാക്കറ്റ്‌ ഇട്ടു.റോഡിൽ ഒരു കുരുന്നിനെ പോലും കാണുന്നില്ല മൂടൽ മഞ്ഞുകാരണം ഒന്നും വ്യക്തമല്ലെങ്കിലും വഴിവിളക്കിന്റെ നേരിയ വെട്ടം കാണാം.അങ്ങിനെ തപ്പിയും തടഞ്ഞും ഒരു വിധം റോഡിൽ എത്തി.മെയിൻ റ

ലവനാടൊ സവിന്‍ജി(വാസുട്ടന്‍)

ജീവിക്കാനുള്ള തന്ത്രപ്പാടിനിടയില്‍ ദില്ലിയില്‍ എത്തിയപ്പോള്‍ താമസം വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു. ആദ്യത്തെക്കുറച്ചു ദിവസം കമ്പനി വക താമസമായിരുന്നു. പത്ത്‌ പതിനഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞില്ലെങ്കിലും അവരുടെ പെരുമാറ്റത്തില്‍ നിന്നും അത്‌ ബോധ്യമായി. അതുകൊണ്ട്‌ പുതിയ ഒരു താമസസ്ഥലം അന്വേഷിച്ച്‌ നടന്നപ്പോള്‍ നോയിഡയില്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്ന ശശിച്ചേട്ടന്‍ വക ഒരു വീട്‌ ഒത്തുകിട്ടി. വാടകയുടെ കാര്യത്തില്‍ വലിയ ഐഡിയ ഇല്ലാതിരുന്നത്‌ കൊണ്ട്‌ ശശിച്ചേട്ടന്‍ പറഞ്ഞമാതിരി തന്നെ വാടക തീരുമാനമായി. നോയിഡയില്‍ ആദ്യമെത്തുന്ന മലയാളികള്‍ക്കു താമസിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം.കൊതുകിന്‌ കൊതുക്‌..നാറ്റത്തിന്‌ നാറ്റം..ഒച്ചയും ബഹളവും ഒഴിയാത്ത നേരം. എന്തുകൊണ്ടും താമസിക്കാന്‍ പറ്റിയ സ്ഥലം. എല്ലാം കെട്ടിപ്പറക്കി താമസം മാറിയെങ്കിലും അവിടെ അധികനാള്‍ കഴിയാനൊക്കില്ലായിരുന്നു. ഇത്രയും സുഖസൗകര്യമുള്ള വീട്‌ എത്രയും പെട്ടെന്ന് കാലിയാക്കാനുള്ള വ്യഗ്രതയില്‍ മറ്റൊരു വീടിനുള്ള അന്വേഷണം തകൃതിയായി നടത്തി. അങ്ങിനെയാണ്‌ മയൂര്‍വിഹാറിലേക്ക്‌ താമസം മാറാന്‍ തീരുമാനിച്ചത്‌. അന്വേഷിച്ച്‌ അവസാനം ഒരു വ

കമ്പ്യൂട്ടര്‍ വാല അങ്കിള്‍

രാവിലെ തന്നെ രാജേഷ് സാറ് എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന കണ്ടപ്പോള്‍ തന്നെ ഒന്നുറപ്പായിരുന്നു, വീട്ടീല്‍ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ സൂ‍പ്പര്‍ ബോസ്സിന്റെ കയ്യില്‍l നിന്നും ചെയ്തതിനും ചെയ്യാണ്ടിരുന്നതിനുമായി കണക്കിന് കിട്ടിയിട്ടുണ്ട്. വെറുതെ ചോദിച്ച് എന്റെ മനസ്സ്മാധാനവും കളയണ്ടല്ലോ എന്നു വിചാരിച്ച് ഞാന്‍ ഒന്നും ചോദിക്കാനും പോയില്ല , സാധാരണയുള്ള “ഗുഡ് മോര്‍ണിംഗ്” പറഞ്ഞിട്ട് ഞാന്‍ എന്റെ സീറ്റിപോയിരുന്നു. ജിമെയിലില്‍ ആവശ്യത്തിന് പണി ഉണ്ടായിരുന്നതിന് കാരണം രാജേഷ് സറിന്റെ കാര്യം മനസ്സിന്ന് പോയി. കാര്‍ത്തിക് വന്നപ്പോഴും സാറ് ആ ഇരിപ്പ് തന്നെയായിരുന്നു. ഓഫീസിലെ അറിയപ്പെടുന്ന 24*7 ജീവനക്കാരില്‍ പ്രധാനിയാണ് രാജേഷ് സാറ്. ഒരു കേരള - ദെല്‍ഹി ക്രോസ് പ്രൊഡക്റ്റ്. ഒരു എ ആര്‍ രെഹ്മാന്‍ ലുക്കുള്ള കിടു മനുഷ്യന്‍,ദേഷ്യം വരുമ്പോളൊക്കെ “ഓയേ മോട്ടെ...തേരി........” എന്ന് മനസ്സില്‍ പറയുമെങ്കിലും ബഹുമാ‍ാനമൊക്കെആണ് എനിക്കു സാറിനോട്. എപ്പൊഴും സഹായിയായ, ചോദിക്കുന്ന സമയത്തൊക്കെ അവധി തരുന്ന ആമനുഷ്യന്‍ ഒരിക്കല്‍ പോലും ഇങ്ങനെ ഇര്‍ക്കുന്നത് കണ്ടിട്ടില്ല. സൂപ്പര്‍ ബോസ്സിiന്റെ കയ്യില്‍ നിന്ന് 2 കിട്ടി