കമ്പ്യൂട്ടര്‍ വാല അങ്കിള്‍

രാവിലെ തന്നെ രാജേഷ് സാറ് എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന കണ്ടപ്പോള്‍ തന്നെ ഒന്നുറപ്പായിരുന്നു, വീട്ടീല്‍ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ സൂ‍പ്പര്‍ ബോസ്സിന്റെ കയ്യില്‍l നിന്നും ചെയ്തതിനും ചെയ്യാണ്ടിരുന്നതിനുമായി കണക്കിന് കിട്ടിയിട്ടുണ്ട്. വെറുതെ ചോദിച്ച് എന്റെ മനസ്സ്മാധാനവും കളയണ്ടല്ലോ എന്നു വിചാരിച്ച് ഞാന്‍ ഒന്നും ചോദിക്കാനും പോയില്ല , സാധാരണയുള്ള “ഗുഡ് മോര്‍ണിംഗ്” പറഞ്ഞിട്ട് ഞാന്‍ എന്റെ സീറ്റിപോയിരുന്നു. ജിമെയിലില്‍ ആവശ്യത്തിന് പണി ഉണ്ടായിരുന്നതിന് കാരണം രാജേഷ് സറിന്റെ കാര്യം മനസ്സിന്ന് പോയി. കാര്‍ത്തിക് വന്നപ്പോഴും സാറ് ആ ഇരിപ്പ് തന്നെയായിരുന്നു.

ഓഫീസിലെ അറിയപ്പെടുന്ന 24*7 ജീവനക്കാരില്‍ പ്രധാനിയാണ് രാജേഷ് സാറ്. ഒരു കേരള - ദെല്‍ഹി ക്രോസ് പ്രൊഡക്റ്റ്. ഒരു എ ആര്‍ രെഹ്മാന്‍ ലുക്കുള്ള കിടു മനുഷ്യന്‍,ദേഷ്യം വരുമ്പോളൊക്കെ

“ഓയേ മോട്ടെ...തേരി........”

എന്ന് മനസ്സില്‍ പറയുമെങ്കിലും ബഹുമാ‍ാനമൊക്കെആണ് എനിക്കു സാറിനോട്. എപ്പൊഴും സഹായിയായ, ചോദിക്കുന്ന സമയത്തൊക്കെ അവധി തരുന്ന ആമനുഷ്യന്‍ ഒരിക്കല്‍ പോലും ഇങ്ങനെ ഇര്‍ക്കുന്നത് കണ്ടിട്ടില്ല. സൂപ്പര്‍ ബോസ്സിiന്റെ കയ്യില്‍ നിന്ന് 2 കിട്ടിയ പോലും കുറച്ചു സമയത്തിനു ശേഷം ചിരിച്ചു തള്ളുന്ന ആ മനുഷ്യന്‍ ഇങ്ങനെ ഇരിക്കുന്നതിന്റെ കാരണം ഒന്നറിയണം എന്നു വച്ചു ഞാന്‍ ചോദിച്ചു

“രാജേഷ് സര്‍ ക്യാ ഹുവ..ആജ് ഐസെ ക്യൊം ബൈട്ടെ ഹൊ??..”

ജിമെയിലിലെ ഒരു സാഡ് സ്മൈലി വിട്ടുകൊണ്ട് അദ്ധേഹം പിന്നെയും മുഖം താഴ്ത്തി.

സര്‍ ബോലൊ ക്യാ ഹുവ??.. (ഞാന്‍ വിട്ടില്ല)

യാര്‍ കുച്ച് നഹി..ഘര്‍ പെ കുച് പ്രോബ്ലംസ് ഹൈ...ഇസ് ലിയെ....

ഐസ ക്യ ഹുവ??....കുച്ച് സീരിയസ് ഹൈ ക്യ?

എന്റെ പിന്നെയും പിന്നെയും ഉള്ള ചോദ്യം കേട്ടപ്പോള്‍ രാജേഷ് സാറ് കാര്യം വ്യക്ത്മാക്കി....

ജോലി-വീട് , വീട്-ജോലി എന്ന തത്വവുമായി നടന്നിരുന്ന സാറിനെ കല്യാണം കഴിച്ചാലെങ്കിലും ഇവന്‍ നനാവുമല്ലൊ എന്ന് വച്ച് വീട്ടുകാര് പിടിച്ചുകെട്ടിച്ചു. ഭാര്യക്കും അതെ കമ്പനിയില്‍ ജോലി. സുഖജീവിതം. 3-4 കൊല്ലത്തിനു ശേഷവും കുട്ടികള്‍ ഉണ്ടാകാതെ വന്നപ്പോള്‍ കക്ഷി എവിടെയോ പോയി ഉരുളി കമിഴ്ത്തുകയും അങ്ങിനെ വിവാഹം കഴിഞ്ഞ് 5 കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞുണ്ടാവുകയും ചെയ്തു.

കിം ബഹുന: കക്ഷി പിന്നെയും വീട്-ജോലി ...ജോലി-വീട്. കുട്ടിയെ പറ്റി ചോദിച്ചവരോടൊക്കെ

നാളെ പറയാം

എന്നല്ല്ലാതെ കുട്ടിയെ പറ്റി ഒന്നും പറഞ്ഞില്ല. കാരണം കുട്ടിയെ നേരെ ചൊവ്വെ കണ്ടീട്ടില്ല അത് തന്നെ..!!!.മകനാണൊ മകളാണൊ എന്നുപോലും അറിയുമോന്ന് സംശയം.ഇതെല്ലാം മുങ്കൂട്ടി അറിയാവുന്നതുകൊണ്ടാവും കല്യാണത്ത്തിനുശേഷം സാറിന്റെ ഭാര്യ ജോലി വേണ്ട എന്നു വച്ചത്.

വിശ്വസിക്കാന്‍ പ്രയാസം, കുട്ടിയുടെ പേരു ചോദിച്ചപ്പോഴും “യാര്‍ മൈം ബിസി ഹൂ...കല്‍...” എന്നാണ് സാര്‍ പരഞ്ഞതെന്നു പണ്ട് വരുണ്‍ പറഞ്ഞിരുന്നു.

24*7 പണിയില്‍ വിശ്വസിച്ചിരുന്നത് കൊണ്ട് ജോലിയില്‍ സാറ് പുലിയ്യായിരുന്നെങ്കിലും ജീവിതത്തില്‍ ഒരു എലിയായിരുന്നു. രാവിലെ മകന്‍ ഉണരുന്നതിന് മുന്‍പ് സാറ് വീട്ടീന്ന് പോരും വൈകീട്ട് വീ‍ട്ടില്‍ എത്തിയാലായി!!.എത്തിയ തന്നെ മകനെ കാണാനോ അവനെ കളിപ്പിക്കാനോ പറ്റില്ല..അപ്പോഴേക്കും അവന്‍ ഉറങ്ങിക്കാണും. അതുകൊണ്ട് കുട്ടിയ്യ്ക്ക് 1-2 വയസ്സായപ്പോള്‍ പപ്പയെ നേരെ ചൊവ്വെ കണ്ടിട്ടില്ലാത്ത മകന് മമ്മ , പപ്പയുടെ ഏകദേശരൂപം നല്‍കിയിരുന്നു. “ കയ്യില്‍ ലാപ്ട്ടോപ്പുമായി നടക്കുന്ന കോട്ടും സൂട്ടുമിട്ട ഒരു ഹൈടെക് പപ്പ“. ചിന്നകുട്ടിയ്ക്ക് എന്ത് ലാപ്ടോപ് എന്ത് ഹൈടെക്ക്..??...ജോലികേറി തലക്കുപിടിച്ച് വട്ടായിപോയതുകാരണം സാറിന് സ്വന്തം കുഞ്ഞിനെ സ്നേഹിക്കാനൊ ലാളിക്കാനൊ “ മേരെ പ്യാരെ മുന്ന രാജ...ആജ..” എന്നൊക്കെ പറഞ്ഞ് ചിരിപ്പിക്കാനൊ എവിടുന്നു നേരം!!!!

സംഭവം നടന്നതിന്റെ തലേന്ന് ശനിയാഴ്ച ഓഫീസിന് അവധിയായത്കാരണം നേരത്തെ വീട്ടില്‍ എത്തിയ കക്ഷി വീട് ഓഫീസാക്കം എന്നു തീരുമാനിക്കുകയും തദ്വാരാ തന്റെ ലാപ്ടോപ് എടുത്ത് ചെയ്തുകൊണ്ടിരിക്കുന്നതും ഇനി ചെയ്യാന്‍ പോകുന്നതുമായ പ്രൊജക്റ്റുകളുടെ വിവരണം തയ്യാറാക്കുന്നതിനിടയില്‍ ഉറക്കമുണര്‍ന്നുവന്ന കുഞ്ഞിനെ “ആജ ബേട്ടെ..ആജ് മൈം തുജെ കമ്പ്യൂട്ടര്‍ സിഖാത്താഹൂം...” എന്ന് പറഞ്ഞ് മടിയില്‍ എടുത്തു വച്ചതും മുള്ളാന്‍ മുട്ടി നിന്ന കുഞ്ഞ് പപ്പായുടെ മടിയില്‍ കാര്യം സാധിച്ചതും ക്ഷണ നേരം കൊണ്ട് കഴിഞ്ഞു. അതോടെ അന്നത്തെ പണിമതിയാക്കി ആ ദിവസത്തിനോട് “സുലാന്‍” പറഞ്ഞ് സാറ് മഷീന്‍ കോഡുകളുടെയും ബൈനറികളുടെയും ലോകത്തിലേക്ക് ചേക്കേറി.

ഞായറാഴ്ച ഇത്തിരി വൈകി പോയ മതി എന്ന തീരുമാനത്തില്‍ കക്ഷി വീട്ടില്‍ ഇരിക്കുന്ന സമയത്ത് മടിയില്‍ കാര്യം സാധിച്ച മകന്‍ എണീറ്റ് വന്ന്‍ നേരെ മമ്മയുടെ അടുത്ത് പോയി

“മമ്മ ..മമ്മ കല്‍ വാല കമ്പ്യൂട്ടര്‍ അങ്കിള്‍ ചല ഗയ ക്യ”


എന്നു ചോദിച്ചതും കയ്യിലിരുന്ന കാപ്പിഗ്ലാസ്
നിലത്ത് വീണ് “ച്ലിം” എന്ന് പൊട്ടിയതും ഒരുമിച്ചായിരുന്നു.

സ്വന്തം മകന്‍ തന്നെ കമ്പ്യൂട്ടര്‍ അങ്കിളേ... എന്നു വിളിച്ചതില്‍ മനം നൊന്ത് വീട്ടില്‍ നിന്നും ഇറങ്ങി നേരെ ഓഫീസില്‍ വന്ന് ആ ദിവസം മുഴുവനും സ്വന്തം ഭാവിയെക്കുറിച്ച് ആലോചിച്ച് ഒന്നും മനസ്സിലാവാത്തതുകൊണ്ട് ആ രാത്രിയും ഓഫീസില്‍ തന്നെ തങ്ങി, പിറ്റേന്ന് രാവിലെയും ചിന്തിച്ച്കൊണ്ടിരിക്കുന്ന കാ‍ഴ്ചയാണ് രാവിലെ ഞാന്‍ കണ്ടത്.

അന്ന് ലഞ്ച് സമയത്ത് ഈ വിഷയം ഒരു ചര്‍ച്ച തന്നെ ആയിരുന്നു. ഇതു കേട്ട് ചിരിക്കാനും കുറേപേര്. ആ പാവത്തിന്റെ മനസ്സ് എന്തുമാത്രം വിഷമിച്ചെന്നു ആര്‍ക്കറിയാം.
SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

 • Image
 • Image
 • Image
 • Image
 • Image
  Blogger Comment
  Facebook Comment

18 comments:

 1. “കമ്പ്യൂട്ടര്‍ വാല അങ്കിള്‍....ഒരു ജീവിതം”

  മറുപടിഇല്ലാതാക്കൂ
 2. നല്ല കഥ. ഇഷ്ടമായി.

  ആ ചോദ്യം മനസ്സില്‍ കൊണ്ടില്ലെങ്കിലേ അദ്ഭുതം ഉള്ളൂ

  മറുപടിഇല്ലാതാക്കൂ
 3. സംഭവം കൊള്ളാം. പക്ഷെ സ്വന്തം കുഞ്ഞ് ഇങ്ങനെ ചോദിക്കുമ്പോള്‍ ആരായാലും അങ്ങനെ ഇരുന്നു പോവും.

  മറുപടിഇല്ലാതാക്കൂ
 4. നല്ല എഴുത്ത്.ആ ചോദ്യം നന്നായി ട്ടാ

  മറുപടിഇല്ലാതാക്കൂ
 5. മാഷേ..... എഴുത്ത് കലക്കി കേട്ടോ....
  :) :)

  മറുപടിഇല്ലാതാക്കൂ
 6. കയ്യില്‍ ലാപ്ട്ടോപ്പുമായി നടക്കുന്ന കോട്ടും സൂട്ടുമിട്ട ഒരു ഹൈടെക് പപ്പ“.

  കലക്കന്‍.

  ഹൈടെക് അപ്പന്‍ മാരുടെ എല്ലാവരുടെം ഗതി ഇപ്പടി താന്‍..

  “അപ്പനു കാള്‍ സെന്‍‌ററിലും അമ്മയ്ക്ക് എം.എന്‍.സിയും ജോലിയായാല്‍, രണ്ടാമതൊരു കുഞ്ഞിക്കാല്‍ എങനെ കാണുമപ്പീ “ എന്നൊരു ചാര്‍ട്ടേഡ് ബസ് ഡയലൊഗ് ഈയിടെ കേട്ടതോര്ത്തുപോയി.....

  ഒ:ടൊ

  എന്റെ ശിഷ്യനായതില്‍ പിന്നെ എഴുത്തു പുരോഗമിക്കുന്നുണ്ട്... ആയുഷ്മാന്‍ ഭവ:

  മറുപടിഇല്ലാതാക്കൂ
 7. കൂട്ടാരാ.. കൊള്ളാടാ..

  ആ പാവം മനുഷ്യന്റെ ഒരു ഗതി കേട്..!

  മടിയില്‍ അപ്പിയിട്ടതും പോരാ.."കമ്പ്യൂട്ടര്‍ വാല അങ്കിളേന്ന്"

  സഹിക്കേലടാ..ആരും സഹിക്കേലാ..:)

  മറുപടിഇല്ലാതാക്കൂ
 8. kadha nannayirikkunnu harish ...nalla vadivotha saily , nalla wordings ...hmm

  jeevithathile nashtam enthaennulla thiricharivukal palappzohum thamsichakam ...ivideyum athu sambhavichirikkunnu...

  touching one da ...keep writing

  മറുപടിഇല്ലാതാക്കൂ
 9. നല്ല കഥ..
  തിരക്കിന്റെ ലോകത്ത്‌ ഇത്തരം അനുഭവങ്ങള്‍ സാധാരണമായി കൊണ്ടിരിക്കുന്നു...

  ലളിതമായ വ്യാഖ്യാനം ഏറെയിഷ്ടമായി

  മറുപടിഇല്ലാതാക്കൂ
 10. ബാലാ,

  ഇത് പോലെയാവാതിരിക്കാന്‍ ശ്രമിക്കുക.
  കഥ ഇഷ്ടമായ്
  :(
  ഉപാസന

  മറുപടിഇല്ലാതാക്കൂ
 11. പന്ട് കോഴിക്കോട് പാലക്കാട് മെജസ്റ്റിക്ക് ബസ്സിലെ ഡ്രൈവര്‍ പോക്കര്‍ക്കാ 5.30 എ എം 12.00 എ എം ഷിഫ്റ്റുമായി വണ്ടി ചക്രം തിരിച്ചിരുന്ന കാലം.ഹര്‍ത്താല്‍ കാരണം ഒരു ദിവസം ജോലീക് പോകാതിരുന്നപ്പോള്‍ ചെറീയ കൊച്ച് ഉമ്മാനോട് ചോദിച്ചത്രെ “അപ്പ ഇതാണ് ല്ലേ ഉമ്മാ കുട്ട്യ്യോളെ ബാപ്പ പോകരാക്ക.

  മറുപടിഇല്ലാതാക്കൂ
 12. രസായി.. :) കമ്പ്യൂട്ടര്‍ അങ്കിളിന് അതിനുശേഷമെങ്കിലും എന്തെങ്കിലും പുരോഗതിയുണ്ടോ...?

  മറുപടിഇല്ലാതാക്കൂ
 13. കഷ്ടം തന്നെ അല്ലേ? എത്രയൊക്കെ ആയാലും സ്വന്തം കുട്ടിയെ ലാളിയ്ക്കാനും സ്നേഹിയ്ക്കാനും കഴിയില്ലെങ്കില്‍‌ അത് അദ്ദേഹത്തിന്റെ പോരായ്മ തന്നെ എന്നേ എനിയ്ക്ക് പറയാനുള്ളൂ, എത്രയൊക്കെ തിരക്കായിരുന്നാലും.

  ഇപ്പോള്‍ എന്താണ്‍ അദ്ദേഹത്തിന്റെ അവസ്ഥ?

  മറുപടിഇല്ലാതാക്കൂ
 14. നന്നായി കൂട്ടുകാരാ... ഈ പോസ്റ്റ്...

  കുഞ്ഞങ്ങിനെ ചോദിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

  മറുപടിഇല്ലാതാക്കൂ
 15. കൂട്ടുകാരാ,

  വളരെ കഷ്ടം എന്നല്ലാതെ എന്തുപറയാനാണ്. ഇതുപോലെ ജോലിക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നവര്‍ക്ക് ഇതു തന്നെ വരും. :)

  നന്നായിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 16. Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Computador, I hope you enjoy. The address is http://computador-brasil.blogspot.com. A hug.

  മറുപടിഇല്ലാതാക്കൂ
 17. ഹിഹ്ഹീ കൊള്ളാം..ഫുള്‍ ടൈം ഓര്‍കുട്ടിങില്‍ മുങ്ങിയിരുന്ന ഒരു പകലില്‍ എന്നാ പിന്നെ ഒരു കമ്പ്യൂട്ടറിനെ അങ്ങ്കെട്ടരുതായിരുന്നോ എന്ന എന്റെ ഭാര്യയുടെ ചോദ്യം ഇപ്പോള്‍ ഒന്നൂടേ കാതില്‍ മുഴങ്ങിയൊ :(
  കൊള്ളാട്ടൊ ഇഷ്ട്മായി

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കൂ‍!!