ദില്ലിയിൽ താമസിച്ച് നോയിടയിൽ ജോലിക്കുപോയിക്കൊണ്ടിരുന്ന കാലം। ദില്ലിയിൽ ഡിസംബർ-ജനുവരി മാസങ്ങളിൽ സാധാരണ നല്ല തണുപ്പാണ്।അഞ്ച് മണിയാകുമ്പോഴേക്കും ഇരുട്ടും വീണുതുടങ്ങും.രാത്രിയായാൽ പിന്നെ ഒന്നും പറയുകയും വേണ്ട,ഓഫീസിൽ നിന്നും ഇറങ്ങാൻ താമസിച്ചാൽ പിന്നെ വീട്ടിൽ പോകാൻ ഒരു വണ്ടി പോലും കിട്ടില്ല.അതുകൊണ്ട് തണുപ്പുകാലങ്ങളിൽ എട്ട് മണിയോടുകൂടി ഓഫീസിൽ നിന്നും സ്ഥലം കാലിയാക്കാറുണ്ട്. പക്ഷെ സംഭവദിവസം ചില അത്യാവശ്യജോലികൾ ചെയ്യാൻ ഉണ്ടായിരുന്നതുകൊണ്ട് വളരെ വൈകിയാണ് ഓഫീസിൽ നിന്നും ഇറങ്ങിയത്।എക്സിറ്റ് ഗേറ്റിൽ കാർഡ് കാണിച്ചശേഷം മെയിൻ ഗേറ്റിനരികിലെത്തി, അവിടെ എന്നത്തെയും പോലെ ശർമാജി കാവൽ നിൽപ്പുണ്ടായിരുന്നു। അദ്ധേഹത്തോടും ഒരു സലാം പറഞ്ഞശേഷം ഓഫീസിൽ നിന്നും പുറത്തിറങ്ങി,പുറത്ത് നല്ല ഇരുട്ടാണ്. വൈകിയനേരങ്ങളിൽ ബാഗും കാണിച്ച് നടക്കുന്നത് പന്തിയല്ല എന്നറിയാവുന്നതുകൊണ്ട് ലാപ്ടോപ് പുറകിൽ തൂക്കിയതിൻശേഷ്ം അതിനു മുകളിലൂടെ ജാക്കറ്റ് ഇട്ടു.റോഡിൽ ഒരു കുരുന്നിനെ പോലും കാണുന്നില്ല മൂടൽ മഞ്ഞുകാരണം ഒന്നും വ്യക്തമല്ലെങ്കിലും വഴിവിളക്കിന്റെ നേരിയ വെട്ടം കാണാം.അങ്ങിനെ തപ്പിയും തടഞ്ഞും ഒരു വിധം റോഡിൽ എത്തി.മെയിൻ റ...
A Click Apart!