മരണവുമായി മുഖാമുഖം!!

ദില്ലിയിൽ താമസിച്ച്‌ നോയിടയിൽ ജോലിക്കുപോയിക്കൊണ്ടിരുന്ന കാലം। ദില്ലിയിൽ ഡിസംബർ-ജനുവരി മാസങ്ങളിൽ സാധാരണ നല്ല തണുപ്പാണ്‌।അഞ്ച്‌ മണിയാകുമ്പോഴേക്കും ഇരുട്ടും വീണുതുടങ്ങും.രാത്രിയായാൽ പിന്നെ ഒന്നും പറയുകയും വേണ്ട,ഓഫീസിൽ നിന്നും ഇറങ്ങാൻ താമസിച്ചാൽ പിന്നെ വീട്ടിൽ പോകാൻ ഒരു വണ്ടി പോലും കിട്ടില്ല.അതുകൊണ്ട്‌ തണുപ്പുകാലങ്ങളിൽ എട്ട്‌ മണിയോടുകൂടി ഓഫീസിൽ നിന്നും സ്ഥലം കാലിയാക്കാറുണ്ട്‌.

പക്ഷെ സംഭവദിവസം ചില അത്യാവശ്യജോലികൾ ചെയ്യാൻ ഉണ്ടായിരുന്നതുകൊണ്ട്‌ വളരെ വൈകിയാണ്‌ ഓഫീസിൽ നിന്നും ഇറങ്ങിയത്‌।എക്സിറ്റ്‌ ഗേറ്റിൽ കാർഡ്‌ കാണിച്ചശേഷം മെയിൻ ഗേറ്റിനരികിലെത്തി, അവിടെ എന്നത്തെയും പോലെ ശർമാജി കാവൽ നിൽപ്പുണ്ടായിരുന്നു। അദ്ധേഹത്തോടും ഒരു സലാം പറഞ്ഞശേഷം ഓഫീസിൽ നിന്നും പുറത്തിറങ്ങി,പുറത്ത്‌ നല്ല ഇരുട്ടാണ്‌. വൈകിയനേരങ്ങളിൽ ബാഗും കാണിച്ച്‌ നടക്കുന്നത്‌ പന്തിയല്ല എന്നറിയാവുന്നതുകൊണ്ട്‌ ലാപ്ടോപ്‌ പുറകിൽ തൂക്കിയതിൻശേഷ്ം അതിനു മുകളിലൂടെ ജാക്കറ്റ്‌ ഇട്ടു.റോഡിൽ ഒരു കുരുന്നിനെ പോലും കാണുന്നില്ല മൂടൽ മഞ്ഞുകാരണം ഒന്നും വ്യക്തമല്ലെങ്കിലും വഴിവിളക്കിന്റെ നേരിയ വെട്ടം കാണാം.അങ്ങിനെ തപ്പിയും തടഞ്ഞും ഒരു വിധം റോഡിൽ എത്തി.മെയിൻ റോഡും വിജനമായിരിക്കുന്നു, സമയം പത്തുമണിയെ ആയിട്ടുള്ളു. സ്വതവെ ഇരുട്ടിനെ സ്വതവെ പേടിയാണ്‌, അതും പോരാഞ്ഞ്‌ ഇങ്ങിനെയൊരവസ്ഥ. തിരിച്ചുപോയാലോ എന്നു തോന്നി, പക്ഷെ തിരികെ നടക്കാൻ ഒരു മടി.

അരമണിക്കൂറോളം കാത്തുനിന്നെങ്കിലും ഒരു വണ്ടിപോലും കിട്ടിയില്ല। ടു വീലറുകൾ ഇടക്കിടെ പോകുന്നുണ്ട്‌, പക്ഷെ ആരും നിറുത്തുന്നില്ല। കാത്തുനിന്ന്‌ ക്ഷമ നശിച്ചപ്പോൾ നടക്കാൻ തീരുമാനിച്ചു. നേരെ നടന്നാൽ സി എസ്‌ സി ഓഫീസ്‌ ആയി പിന്നെ എച്‌ സി എൽ ഓഫീസ്‌ അതു കഴിഞ്ഞ്‌ മെയിൻ റോഡ്‌ പിന്നെ നേരെ പോവുക അപ്പൊ ഫേസ്‌ ത്രീ ക്രോസ്സിംഗ്‌ അങ്ങിനെയെല്ലാം ചിന്തിച്ച്‌ നടക്കുമ്പോളാണ്‌ പിന്നിൽ നിന്നും ഒരു ഹോണടി ശബ്ദം കേട്ടത്‌. തിരിഞ്ഞു നോക്കിയപ്പോൽ ഒരു ഓട്ടൊറിക്ഷ, ഒട്ടും അമാന്തിക്കാതെ കൈ കാട്ടി, റിക്ഷ നേരെ മുന്നിൽ വന്നു ബ്രേക്‌ ഇട്ടതും ഞാൻ അതിൽ ചാടിക്കയറി.

"ഫേസ്‌ ത്രി ജായെജ ക്യ?" ഞാൻ ചോദിച്ചു
"॥ഹാഞ്ചീ സർ..."

ഹാവൂ സമാധാന മായി!! ഓട്ടോയിൽ ഞാൻ മാത്രം।അതിന്റെ വലതുഭാഗം കാറ്റ്‌ അകത്തേക്ക്‌ കടക്കാത്തവിധത്തിൽ മറച്ചു വച്ചിട്ടുണ്ടായിരുന്നു. ഡ്രൈവർ സിഗററ്റ്‌ വലിച്ച്‌ പുക ഓട്ടോയുടെ അകത്ത്‌ ഊതിക്കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പൊ ശ്വാസം മുട്ടുന്നപോലെ തോന്നിയതുകൊണ്ട്‌ അയാളോട്‌ സിഗരറ്റ്‌ പുറത്തുകളയാൻ പറഞ്ഞു.ഒരു പരിഭവവും കൂടാതെ അയാൾ അതു പുറത്തേക്കു കളഞ്ഞു.
വണ്ടി ലേബർ ചൗകിലെത്തിയപ്പോൾ രണ്ട്പേർ വഴിയരികിൽനിന്നും ഓട്ടോയ്ക്ക്‌ കൈ കാണിച്ചു। ഡ്രൈവർ അപ്പോൾ തന്നെ പിന്നോട്ട്‌ തിരിഞ്ഞു

"ഭായ്‌ സാബ്‌ ഇന്‌കൊ ഭി ഇസ്‌ ഗാഡി മെം ബിട്ടാലൂ ക്യ? "

"നഹി"എന്നു പറയുന്നതിനു മുൻപുതന്നെ അവരെ രണ്ട്‌ പേരെയും അയാൾ വണ്ടിയിലേക്കു വലിച്ചു കയറ്റി.അയാളൂടെ പെരു മാറ്റത്തിൽ അപ്പൊ വലിയ പന്തികേടൊന്നും തോന്നിയില്ല. വണ്ടി മുന്നോട്ടുനീങ്ങി. ഇൻഡ്യൻ ഓയിൽ അപ്പാർട്ട്മന്റിന്റെ മുന്നില്ലൂടെ നീങ്ങിയിരുന്ന വണ്ടി പെട്ടെന്നു വലത്തോട്ട്‌ തിരിഞ്ഞു.ഇതെന്ത ഈ വണ്ടി ഘോടാ കോളനിയിലൂടെ നീങ്ങുന്നത്‌.മനസ്സിൽ ഒരു പേടി തോന്നി. കച്ചറ സ്ഥലം ആണ്‌ ആ കോളനി.

"യഹാം പെ ക്യോം ലേകെ ആയെ ഹൊ?"

എന്നു ചോദിച്ചപ്പൊ "യഹാം സെ കുച്‌ സാമാൻ നികാൽന ഹെയ്‌" എന്നു പറഞ്ഞു യമുനാ നദിയുമായി ചേരുന്ന ഒരു കനാലിന്റെ മുകളിൽ ഓട്ടൊ നിർത്തി അവൻ പുറത്തിറങ്ങി.അപ്പോൾ കൂടെയുണ്ടായിരുന്നവരിലൊരുവൻ എന്നെ സൈഡിലേക്കു ആഞ്ഞു തള്ളി। എനിക്കു എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപു വലതുവശത്തുകൂടെ ആ ഡ്രൈവർ ചെക്കൻ വന്നു എന്റെ കഴുത്തിൽ പിടി മുറുക്കി।എന്നെ വലിച്ചു വണ്ടിയിൽ നിന്നും പുറത്തിട്ട്‌ എന്റെ വയറിൽ ആഞ്ഞു ചവിട്ടി.അവർ മൂന്നുപേരും കൂടി എന്നെ എടുത്തുകൊണ്ട്‌ ആ കനാലിനു കീഴെയുള്ള ഒരു സ്ഥലത്തേക്ക്‌ കൊണ്ട്‌ പോയി.എനിക്കു ഉറക്കെ കരയണം എന്നുണ്ട്‌ പക്ഷെ ഒന്നിനും സാധിക്കുന്നില്ല. എന്നെ അവിടെ മണ്ണിൽ കിടത്തി അവർ എന്റെ ബാഗ്‌ വലിച്ചെടുത്തു. അൽപം ബോധം കിട്ടിയപ്പോൽ എനിക്കു സംഭവിക്കുന്നത്‌ എന്താണെന്നു മനസിലായി....

"മെര പൈസ വൈസ, മൊബെയിൽ സബ്‌ കുച്‌ ലെലോ...മുജെ ചോട്‌ ദോ... "

എന്നു ഞാൻ അവരോട്‌ വളരെ ദയനീയമയി പറഞ്ഞു। അതുപറഞ്ഞതും അതിൽ ഒരുവൻ എന്റെ നെഞ്ചത്ത്‌ ഒരൊറ്റ ചവിട്ട്‌!!! പ്രാണൻ പോകുന്ന പോലെ തോന്നി। ആ ഡ്രൈവർ ചെക്കൻ എന്റെ കയ്യിൽ കയറിപ്പിടിച്ചു. എന്തെങ്കിലും പറയുന്നതിനു മുൻപവൻ എന്റെ ഇടത്തെ കൈ ഒരൊറ്റ ചവിട്ടിന്‌ ഒടിച്ചു കളഞ്ഞു, വേദനകൊണ്ട്‌ പുളഞ്ഞു അലറിയ എന്റെ വായിൽ അവർ തുണി തിരുകി. അപോഴാണ്‌ അതുവരെ ഒന്നും ചെയ്യാതിരുന്ന മൂന്നാമൻ തോക്കുമായി വരുന്നത്‌ കണ്ടത്‌. എന്റെ നേരെ തോക്കു ചൂണ്ടിയിട്ട്‌ അവൻ അവന്റെ വലത്തെ കൈ എന്റെ നേരെ നീട്ടി പിടിച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൽ എന്റെ എ ടി എം കാർഡാണ്‌ അവന്റെ കയ്യിലെന്നു എനിക്കു മനസ്സിലായി.

"സാലെ ചൽ തെര പിൻ ബത....നഹി തൊഹ്‌ മർന്ന പടേഗ!!! "

ഒന്നും ആലോചിക്കാനുള്ള സമയം ഇല്ല...അവനോട്‌ എന്റെ വായിലെ തുണി എടുക്കാൻ ആംഗ്യം കാട്ടി, തുണി എടുത്തപ്പോൾ ഞാൻ പിൻ പറഞ്ഞു കൊടുത്തു। അത്‌ കിട്ടിക്കഴിഞ്ഞപ്പോൽ ആ കൂട്ടത്തിലെ ഏറ്റവും തടിയൻ എന്റെ നെഞ്ചത്തുകയറിനിന്നു । എനിക്കു ശ്വാസം നിലക്കുന്നതുപോലെ തോന്നി। മരണം എന്നെ തേടി വരുന്നതു പോലെ. സത്യത്തിൽ മരണവുമായി മുഖാമുഖം എന്നൊക്കെ പറയുന്നപോലെ ഒരു അവസ്ഥ.

എന്റെ നെഞ്ചത്തു കയറിയിരുന്നവൻ എന്റെ കഴുത്തിലെ ചെയിൻ പൊട്ടിക്കനുള്ള ശ്രമത്തിലാണ്‌. എടോ മണ്ടാ അത്‌ ഊരിയെടുത്തോപോരെ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു എനിക്ക്‌॥മരണം മാടി വിളിക്കുമ്പോഴും ചിന്തകൾ തമാശയായി മാറുന്ന വിരോധാഭാസം...അവൻ എന്റെ കഴുത്തു തിരിക്കുകയാണ്‌...വളരെ പ്രയാസപ്പെട്ട്‌..തുറക്കാൻ പറ്റാത്ത പാത്രങ്ങൾ കാലിന്നിടയിൽ വച്ചു ബലമായി തുറക്കാൻ ശ്രമിക്കുന്നപോലെ ...എന്റെ തല അവൻ തിരിചൂരാൻ ശ്രമിക്കുകയാണ്‌।
ദൈവമെ എന്നെ ഒന്നു രക്ഷികൂ...എനിക്കു ഈ ലോകത്ത്‌ ഇനിയും പലതും ചെയ്തു തീർക്കാണുണ്ട്‌, എന്റെ അച്ചനമ്മമാർക്ക്‌ ഞാനാണ്‌ ഒരാശ്രയം, ദൈവമെ എന്നെ രക്ഷിക്കൂ​‍ൂ...പ്ലീസ്‌
കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞുപൊട്ടാറായ പോലെ॥എനിക്ക്‌ കാഴ്ച നഷട്ടെപെടുന്ന പോലെ....ദൈവമെ എനിക്കു ഒന്നും കാണാനാവുന്നില്ല।എന്റെ ശ്വാസം നിലക്കുകയാണൊ?? എനിക്കുവേദന അറിയാൻ കഴിയുന്നില്ല.....എന്റ്രെ കണ്ണുകൾ അടഞ്ഞു കഴിഞ്ഞു...ഇല്ല അങ്ങിനെ ഞാൻ എന്റെ ജീവിതം അവസാനിപ്പിക്കില്ല....സർവ്വശക്തിയും എടുത്ത്‌ ഞാൻ എണീക്കാൻ ശ്രമിച്ചു, എന്റെ നെഞ്ചത്തിരികുന്ന ആ സത്വത്തെ ആഞ്ഞുതള്ളി.....

എണീറ്റ്‌ കണ്ണുതുറന്നു നോക്കിയപ്പോൾ പുതപ്പിന്റെ ഒരു തല കത്തനാരും മറുതല അനൂപും വലിച്ചുപിടിച്ച്‌ ഒരു വടം വലി നടത്തുകയാണ്‌ അവർക്കിടയിൽ ഈ പാവം ഞാനും!!!!

മരണവുമായി മുഖാമുഖം!!
SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

 • Image
 • Image
 • Image
 • Image
 • Image
  Blogger Comment
  Facebook Comment

8 comments:

 1. kollam makkale nannayirikkunnu
  ninte bagyathinu nee rakshapettallo
  pakshe athu swapnamallayirunnenkil oru naadu thanne rakshapettene.....

  മറുപടിഇല്ലാതാക്കൂ
 2. എടാ പഹയാ.. നീയാളു കൊള്ളാവല്ലാ...

  "എണീറ്റ്‌ കണ്ണുതുറന്നു നോക്കിയപ്പോൾ പുതപ്പിന്റെ ഒരു തല കത്തനാരും മറുതല അനൂപും വലിച്ചുപിടിച്ച്‌ ഒരു വടം വലി നടത്തുകയാണ്‌ അവർക്കിടയിൽ ഈ പാവം ഞാനും!!!!

  മരണവുമായി മുഖാമുഖം!!"

  ഈ ക്വാട്ടിയ ഭാഗം മാറ്റെടാ...അതൊക്കെ സത്യമാവട്ടെ..വല്ലാണ്ടുകൊതിയാവുന്നു..;)

  മറുപടിഇല്ലാതാക്കൂ
 3. നീ പുളുവടിക്കാണെന്ന് തുടക്കത്തീ തന്നെ മനസ്സിലായി ബാലാ‍ാ.
  :-)
  ഉപാസന

  മറുപടിഇല്ലാതാക്കൂ
 4. അഭിപ്രായം അറിയിച്ച പ്രിയ്യപെട്ട സ്നേഹിതർക്ക് നന്ദി...:)

  മറുപടിഇല്ലാതാക്കൂ
 5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 6. മനുഷ്യനെ പേടിപ്പിയ്ക്കാനായി ഓരോന്ന് എഴുതി വച്ചോളും...

  ;)

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കൂ‍!!