തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ ,

" ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം" ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!!

തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി.

തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം.

ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്ഞപ്പോഴേക്കും കണ്ടക്ടർക്ക്‌ ബഹുമാനം കൂടിയോ എന്നോരുസംശയം.സ്ഥലം എത്തുമ്പോളൊന്നുവിളിക്കണം എന്ന അഭ്യർത്ഥനയോടെ ഞാൻ ബസ്സിന്റെ സൈഡ്‌ ഗ്ഗ്ലാസ്സിലേക്കു ചാഞ്ഞു.

ഭായ്സാബ്‌ ..തിഹാർ ആഗയ..എന്നുമ്പറഞ്ഞുകൊണ്ടുള്ള കണ്ടക്ടറുടെ തോണ്ടൽ നന്നായി വേദനിച്ചപ്പൊ പെട്ടെന്നു ചാടി എണീറ്റു. വണ്ടി നീങ്ങാൻ തുടങ്ങിയിരുന്നു, വേഗം തന്നെ ബാഗും എടുത്ത്‌ ബസ്സിൽ നിന്നും ചാടിയിറങ്ങി.

ആരോടും ചോദിക്കേണ്ടിവന്നില്ല. മുന്നിൽ തന്നെ ഒരു ബോർഡ്‌...തിഹാർ ജയിൽ..എന്നിട്ട്‌ വലത്തോട്ട്‌ ഒരു അമ്പും വരച്ചുവച്ചിരിക്കുന്നു. അതിന്റെ നേരെ വച്ചു പിടിച്ചു, ഒരു നൂറുമീറ്റർ നടന്നപ്പോഴേക്കും റോഡിന്റെ വലതുഭാഗത്തായി തിഹാറിന്റെ സുരക്ഷാ കവചം, ഒരു വലിയമതിൽ.കുറച്ചുമുന്നിൽ വലിയൊരു ഗേറ്റും.റോഡ്‌ മുറിച്ച്‌ കടന്ന്‌ ഗേറ്റിനരികിലേത്തിയപ്പോ ഗേറ്റ്പൂട്ടിയിരിക്കുകയാണ്‌, ആ പരിസരത്തെങ്ങും ആരെയും കാണാനില്ല,ശരിക്കും അമ്പരപ്പാണ്‌ തോന്നിയത്‌. ഇത്രയും പ്രാധാന്യമുള്ള ഒരു ജയിലിൽ ഇത്രയും സെക്യൂരിറ്റിയെ ഉള്ളൊ??.. ഏകദേശം ഒരു മിനിറ്റായിക്കാണും എവിടെനിന്നോ ഒരു സെക്യൂരിറ്റി ഗാർഡ്‌ ഓടിയെത്തി.ഞാൻ എന്തോ തെറ്റുചെയ്ത മാതിരി അയാൾ എന്നെ തുറിച്ചു നോക്കി.

"സർ, യഹാം പെ കമ്പ്യൂട്ടർ ലഗാനെ കെലിയെ എച്‌ സി എൽ സെ ആയെ ഹൈം.ശിവാജി ചൗഹാൻ സർ സെ മിൽന ഹൈം."

ഞാൻ പറഞ്ഞതു മനസ്സിലായിട്ടാണൊ..അതൊ ശിവാജി ചൗഹാൻ എന്ന പേരു കേട്ടിട്ടാണൊ എന്നറിയില്ല അയാൾ ഗേറ്റുതുറന്നു എന്നെ അകത്തേക്ക്‌ കയറ്റി വേറൊരോഫീസിലേക്ക്‌ പോവാൻ ആഗ്യം കാണിച്ചു. മെയിൻ ഓഫീസിൽ എത്തിയപ്പോൾ അവിടെയും ഒരാൾ നിൽപ്പുണ്ടായിരുന്നു, എന്റെ പേരും അഡസ്സും രജിസ്രറീൽ എഴുതിയശേഷം എന്നെ രണാം നിലയിലുള്ള കമ്പ്യൂട്ടർ റൂമിലേക്ക്‌ കൊണ്ടുപോയി.അവിടെയെങ്ങും ഒരു കുരുന്നിനെ പോലും കണ്ടില്ല.

ഒൻപത്‌ മണിയായിട്ടും ആരെയും കാണാത്തതുകൊണ്ട്‌ ആ മുറിയിൽ നിന്നും ഇറങ്ങി ഒന്നു ചുമ്മ ചുറ്റും കണ്ണോടിച്ചുനോക്കിയപ്പോൾ തേടീയവള്ളി കാലിൽ ചുറ്റി എന്ന പോലെ ശിവാജി ചൗഹാൻ എ സി പി എന്ന ബോർഡ്‌ എന്റെ മുന്നിൽ തൂക്കിയിട്ടിരിക്കുന്നു. അൽപം ധൈര്യം സംഭരിച്ചുകൊണ്ട്‌ ആ മുറിയിലേക്കു കയറി. സ്ഥിരം പോലീസ്‌ വേഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി സാധാരണ സിവിൽ ഡ്രസ്സിൽ ഒരു മുപ്പത്‌-മുപ്പതഞ്ച്‌ വയസ്സ്‌ പ്രായം തോനിക്കുന്ന ഒരാൾ അവിടെ ഇരിക്കുന്നു, ഞാൻ എന്റെ വരവിന്റെ ഉദ്ദേശ്യം അറിയാക്കാനെന്നോണാം ഒരു എക്സ്ക്യൂസ്‌ മി സർ കാച്ചിക്കൊണ്ട്‌ താമസം വിനാ വന്ന കാര്യം ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു.

അച്ച..തും എച്‌ സി എൽ സെ ആയെ ഹൊ?, എക്‌ കാം കരോ, നീച്ചേ എക്‌ ഓർ കമ്പ്യൂട്ടർ റൂം ഹെ, വഹാം ജാകെ സുരേന്ദർ സെ മിലോ.മെനെ ഉസ്കൊ സബ്കുച്‌ ബതായ ഹെ.ഹി വിൽ ഹെൽപ്‌ യു!

ഇതേതപ്പ ഈ പുതിയ അവതാരം എന്ന് മനസ്സിൽ ചോദിച്ചുകൊണ്ട്‌ ഒരു താങ്ക്യൂ നൽകി, മുറിയിൽ നിന്നും ഞാൻ പുറത്തിറങ്ങി.ഏറ്റവും താഴെത്തെ നിലയിലുള്ള കമ്പ്യൂട്ടർ റൂമിൽ ചെന്ന് നോക്കിയപ്പോൾ അവിടെ ഒരു പയ്യൻ കമ്പ്യൂട്ടറിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നു, അവനോട്‌ ഞാൻ കാര്യം പറയുന്നതിനുമുൻപു തന്നെ അവൻ എന്ന്നോട്‌ എന്റെ പേരും ഞാൻ വന്നിരിക്കുന്നതിന്റെ കാരണവും എല്ലാം വിശദീകരിച്ചു,

ഇതേങ്ങനെ എന്നു ചോദിച്ചപ്പോൾ അഭിയഭി ശിവാജി സർ ക ഫോൺ ആയ ഥ, എന്നു പറഞ്ഞുകൊണ്ട്‌ അവൻ മെല്ലെ എന്നെ കളിയാക്കുന്ന മട്ടിൽ ചിരിച്ചു. ആ പോട്ടെ നിന്നെ തൽക്കലത്തേക്ക്‌ വിട്ടിരിക്കുന്നു എന്നത്‌ ഒരു മറുപുഞ്ചിരിയിലൂടെ ഞാൻ അവനെയും അറിയിച്ചു. അന്നേദിവസം ഇൻസ്റ്റാൾ ചെയ്യാനുള്ള എല്ലാ കമ്പ്യൂട്ടറുകളുടെയും ലിസ്റ്റ്‌ ശരിയാക്കിയശേഷം ഓരൊന്നായി മുറിയിലേക്ക്‌ മാറ്റാനും, ഇൻസ്റ്റാലേഷനുമുൻപ്‌ എന്തൊക്കെ നോക്കണം എന്ന ഒരേക്ദേശരൂപവും അവനു പറഞ്ഞുകൊടുത്തു. എല്ലാം മനസ്സിലായെന്ന മട്ടി തലയാട്ടി അവസാനം എല്ലാം ശരി എന്ന മട്ടിൽ അവൻ തന്നെ എല്ലം ചെയ്തോളാം എന്നു പറഞ്ഞു. ഒരു ചെറിയ സഹായമെങ്കിലും ആകുമല്ലോ എന്ന ഒരാശ്വാസം കാരണം,അവനോട്‌ മറുത്തൊന്നും പറയാൻ തോന്നിയില്ല.

ഒരു മണിക്കൂറിനുള്ളിൽ ചെയ്യാനേൽപ്പിച്ച എല്ലാപണിയും തീർത്ത്‌ സുരേന്ദർ തിരിച്ചെത്തി.സത്യത്തിൽ എനിക്കു അത്ഭുതം തോന്നി.വളരെ എക്സ്പീരിയൻസ്‌ ഉള്ള ആളുകൾ ചെയ്യുന്ന പോലെ എല്ലാം കൃത്യമായി ചെയ്തിരിക്കുന്നു.ബാക്കി പണി ലഞ്ചിനുശേഷം ചെയ്യാം എന്നു തീരുമാനിച്ചു പുറത്തേക്കിറങ്ങാൻ പോയതും എന്നെ തടുത്തുകൊണ്ട്‌ ഭക്ഷണം അവൻ തന്നെ കൊണ്ടുവരാം എന്നു പറഞ്ഞു വേഗം അവിടെ നിന്നും പോയി.അൽപ സമയത്തിനു ശേഷം കുറെ റൊട്ടിയും കറിയുമായി തിരിച്ചു വന്നു.തിഹാർ ജയിലിലെ ഓഫീഷ്യൽ ഭക്ഷണം. ജയിലിലെ ഭക്ഷണം കഴിക്കാനും യോഗമുണ്ടായല്ലോ ദൈവമെ എന്നോർത്തുകൊണ്ട്‌ റൊട്ടിയും കറിയും കഴിക്കുന്നതിനിടയിൽ, സുരേന്ദറീനോട്‌ ഓഫീസ്‌ കാര്യങ്ങൾ പറയുന്നതിനിടയിലൂടെ അവന്റെ ജോലിയെ പറ്റിയും എക്സ്പീരിയൻസിനെ പറ്റിയും ചോദിച്ചു.

സർ , മൈം യഹാക ഓഫീസർ നഹി..തീൻ സാൽ സെ മൈം യഹാക കൈദി ഹൂ..വൊഹ്‌ ഭി അപ്നെ ലവർ കെ കത്ല് കെ ഇൻസാം മൈം...

ഒരു ഇടിവെട്ട്‌ കൊണ്ടപോലെയാണ്‌ എനിക്ക്‌ തോന്നിയത്‌, കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ഇറങ്ങാതെയായ പോലെ..അവനോട്‌ തമാശ പറയണ്ട എന്നു പറഞ്ഞ്‌ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

സച്ചി മൈം സർ..മെരി കഹാനി സുന്നെകെ ബാദ്‌ ആപ്‌ ഐസെ നഹി ബോലേംഗെ...

ശരി എന്ന കേൾക്കട്ടെ എന്നു പറഞ്ഞപ്പോൾ സത്യത്തിൽ അവനു പറയാനുണ്ടായിരുന്നത്‌ ഏവരുടെയും കരളലിയിപ്പിക്കുന്ന ഒരു സംഭവം.. ബീഹാറിൽ നിന്നും പണ്ടെ ദില്ലിയിൽ എത്തിയതാണ്‌ സുരേന്ദറൂം കുടുംബവും. പിന്നിട്‌ സുരേന്ദർ പഠിച്ചതും വളർന്നതുമെല്ലാം ദില്ലിയിൽ തന്നെ. ബി സിയെ പാസായതിശേഷം ദില്ലിയിലെ തന്നെ ഒരു സ്വകാര്യകമ്പനിയിൽ ജോലിയും കിട്ടി.ആയിടക്കാണ്‌ സ്വന്തം കമ്പനിയിൽ ജോലിചെയ്യുന്ന ഒരു ബീഹാറിപെൺ കുട്ടിയുമായി അവൻ പ്രണയത്തിലായത്‌.

ജാതിയിൽ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അവൻ അതുകാര്യമായി എടൂത്തില്ല, ഈ കാര്യം അവൻ വീട്ടിൽ അറിയിക്കുകയും ചെയ്തിരുന്നു. അവ്ന്റെ അമ്മക്കും അചനുമെല്ലാം ആ കുട്ടിയെ വളരെ ഇഷ്ടമായിരുന്നു. ഇതെങ്ങിനെയോ അവളുടെ വീട്ടിൽ അറിയുകയും ദില്ലി പോലീസിൽ ജോലി ചെയ്യുന്ന അവളൂടെ അമ്മാവൻ അവനെ അതിൽ നിന്നും പി്ന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.ഇതിലൊന്നും ഫലം കാണാതിരുന്നപ്പോൾ ആ കുട്ടിയെ ജോലി ഉപേക്ഷിക്കാൻ വളരെയധികം നിർബന്ധിച്ചു. ഈ അവസ്ഥയിൽ അവളെ വിവാഹം ചെയ്യുകയല്ലാതെ അവനു വേറെ ഒരു മാർഗം ഉണ്ടായിരുന്നില്ല. അങ്ങിനെ രജിസ്റ്റർ മാരേജ്‌ ചെയ്യാൻ തീരുമാനിക്കുകയും അതിനായി ആ കുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട്‌ വരികയും ചെയ്തു.

ഇതു നാട്ടി അറിഞ്ഞതോടെ അവളുടെ വീട്ടുകാർ എത്തി അവളെ ബലമായി നാട്ടിലേക്കു കൂട്ടികൊണ്ട്പോയി അങ്ങിനെ ആ കല്യാണം നടക്കാതെ പ്പോയി. പിന്നീട്‌ രണ്ടാഴച്ക്കാലം ആ കുട്ടിയെ ക്കുറിച്ച്‌ ഒരു വിവരവും ഇല്ലയിരുന്നു, എങ്കിലും അവന്റെ ചിലകൂട്ടുകാർ അവളുടെ വീട്ടിലെ അവസ്ഥ മനസ്സിലാക്കി അവനെ അറിയിച്ചു. വീട്ടു തടൻകലിൽ ആണെന്നും കുട്ടിക്ക്‌ ന്യുമോണിയ പിടിച്ചിരിക്കുന്നു എന്നും മാത്രമെ അവൻ അറിഞ്ഞിരുന്നുള്ളു. പക്ഷെ കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു.ദില്ലിയിലുള്ള ആ കുട്ടിയുടെ അമ്മാവൻ കുട്ടിയെ സുരേന്ദർ തട്ടികൊണ്ട്‌ പോയി എന്നപേരിൽ അവനെതിരെ കേസ്‌ ഉണ്ടാക്കി.അങ്ങിനെ സുരേന്ദർ ജെയിലിലായി.തെളിവുകളെല്ലാം അവനു എതിരായിരുന്നു.

പക്ഷെ സങ്കതി കൂടുതൽ വഷളായത്‌ വളരെ വൈകിയാണ്‌ അവൻ അറിഞ്ഞത്‌, ന്യുമോണിയ ചികിത്സിക്കാതിരുന്നതുകൊണ്ട്‌ മൂന്നാഴച്ചുശേഷം പെൺ കുട്ടി മരിക്കുകയും ചെയ്തു.തങ്ങളുടെ കുട്ടി മരിക്കാൻ കാരണക്കാരൻ സുരേന്ദർ ആണെന്നു കാണിച്ചു കുട്ടിയുടെമരണം വീട്ടുകാർ കൊലപാതകമാക്കി മാറ്റി, കൊലപാതകകേസ്‌ ആയതുകൊണ്ട്‌ അവനെ തിഹാറിലേക്ക്‌ മാറ്റി, പക്ഷെ എന്തുകൊണ്ടൊ ശിവാജി സാറിനു അവനെ നന്നെ ബോധിച്ചു, മൂന്നു കൊല്ലമായി നടക്കുന്ന കേസും വാദങ്ങളും പ്രതിവാദങ്ങളും നടക്കുമ്പോഴും സർ അവനു തണലായി കൂടെ ഉണ്ട്‌.അതാണ്‌ അവന്റെ ഏക ആശ്വാസവും. ഇടക്കിടെ അവനെ കാണാൻ വരുന്ന അചനും അമ്മയും അതാണു അവന്റെ ലോകം, കേസിൽ വിധി ഉണ്ടായി പഴയജീവിത്തതിലേക്കു തിരികെ പോരാൻ സാധിക്കുമെന്നും അവൻ പ്രത്യാശിക്കുന്നു.

ഇതു പറഞ്ഞ്തീർന്നതും അവൻ പൊട്ടിക്കരയാൻ തുടങ്ങി, ആശ്വസിപ്പിക്കാൻ വാക്കുകളില്ലെങ്കിലും എല്ലാം നന്നായിവരും എന്നു പറഞ്ഞു അന്നത്തെ ജോലി മതിയാക്കി ഞാൻ അവിടെ നിന്നും ഓഫീസിലേക്ക്‌ മടങ്ങി. മറ്റക്കയാത്രയിൽ അവനെക്കുറിച്ചു മാത്രമായിരുന്നു ചിന്ത, ഒരു പക്ഷെ അവൻ കള്ളം പറഞ്ഞതായിരിക്കാം...അല്ലെന്നാണ്‌ എന്റെ ബലമായ വിശ്വാസം..കാരണം ഒരു നുണയന്‌ ഉള്ളിന്റെ ഉള്ളിൽ നിന്നും കരയാൻ കഴിയില്ല...ഒരു പക്ഷെ അവൻ പഴയ ജീവിത്തതിലേക്ക്‌ തിരികെ വരുമായിരിക്കും...

ആ സംഭവത്തിനുശേഷം അഞ്ചുകൊല്ലം കഴിഞ്ഞിരിക്കുന്നു ഒരു പക്ഷെ സുരേന്ദർ രക്ഷ്പെട്ടിരിക്കാം....
SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

 • Image
 • Image
 • Image
 • Image
 • Image
  Blogger Comment
  Facebook Comment

15 comments:

 1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 2. adipoli...
  ella gate ne pattiyum,kayyil seal adikkunnathumokke cherungane vivarikkamayirunnu.....
  avidathe meenayeppatiyum parayanam....

  മറുപടിഇല്ലാതാക്കൂ
 3. ...nanayitundu
  manassil pathinja ou picture , bhangiyayi avatharippichu
  iniyum ezhuthu koottukara

  മറുപടിഇല്ലാതാക്കൂ
 4. ബാലകൃഷ്ണാ,

  മധ്യഭാഗം വരെ നല്ല പുള്‍ ആയിരുന്നു വായനയ്ക്ക്. ഫ്ലാഷ് ബാക്ക് പറഞ്ഞപ്പോ ഇത്തിരി ബോറായി. കാരണം ഈ കഥകളൊക്കെ നമ്മള്‍ ധാരാളം കേട്ടതല്ലേ.

  എന്നാലും തീഹാറീനെ പറ്റിയുള്ള ആദ്യപോസ്റ്റാണെന്ന് തോന്നുന്നു ഇത്.
  :-)
  ഉപാസന

  ഓഫ് : ഇവിടെ ആരും കേറാറില്ലേ സഖേ. :-(

  മറുപടിഇല്ലാതാക്കൂ
 5. സുനിലെ, അങ്ങിനെ ഒരു അനുഭവം എനിക്കു ആദ്യമായിരുന്നു. അതുകൊണ്ടാണ് ഇങ്ങിനെ ഒരെണ്ണം എഴുതിയത്.

  പിന്നെ ആരും വരാറില്ലെ എന്ന ചോദ്യം...എനിക്കറിയില്ല...വരുന്നുണ്ടാവും. പിന്നെ കമന്റുകൾ എഴുതാൻ താത്പര്യം കാണില്ലായിരിക്കും ആരെയും നിർബന്ധിക്കാൻ നമുക്കുപറ്റില്ലല്ലൊ!!.

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാം...നന്നായിരിക്കുന്നു.

  -വേറൊരു HCL തൊഴിലാളി

  മറുപടിഇല്ലാതാക്കൂ
 7. ടോം കിഡ്, എച് സി എല്ലിൽ എവിടെ ആയിരുന്നു??..

  മറുപടിഇല്ലാതാക്കൂ
 8. സുരേന്ദര്‍ രക്ഷപ്പെട്ടു കാണുമെന്ന് നമുക്കു വിശ്വസിയ്ക്കാം

  മറുപടിഇല്ലാതാക്കൂ
 9. ശ്രീ, അങ്ങിനെ തന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.....

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കൂ‍!!