ഒരു സ്ഥിരതാവളം തേടിയുള്ള യാത്രയിലാണു ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയത്. പാവയ്ക്ക പോലിരിക്കുന്ന കേരളത്തില്‍ ജനിച്ചു വളര്‍ന്ന എനിക്കു ഇന്ദ്രപ്രസ്ഥ്ത്തിണ്റ്റെ ഈ കപടതയുടെ മുഖം അത്രപെട്ടൊന്നൊന്നും ഉള്‍ക്കൊള്ളന്‍ പറ്റുകില്ലായിരുന്നു. സ്വാര്‍ഥതയുടെ പര്യായമായ ദെല്‍ഹി നിവാസികള്‍, മലയാളി എന്നു മുഖത്ത് എഴുതിയിട്ടുണ്ടെങ്കിലും ഹിന്ദി മാത്രം പറയുന്ന മലയാളികള്‍... വാ കീറിയ ദൈവം അന്നവും കല്‍പ്പിച്ചിട്ടുണ്ടാകും എന്നു പരഞ്ഞിരുന്നാല്‍ കാര്യം നടക്കില്ലല്ലൊ!. അതു കൊണ്ടു എല്ലാം സഹിച്ചു.. നൊയിഡയിലെ ഒരു കൊല്ലത്തെ താമസത്തിനുശേഷം ആണ് ഞങ്ങള്‍ മയൂറ്‍ വിഹാറിലേക്കു താമസം മാറിയത്(ഞങ്ങള്‍ എന്നു പറയുമ്പോള്‍ ഞാനും എണ്റ്റെ ആറ് കൂട്ടുകാരും).ലൈഫ് ഇന്‍ ഫുള്‍ സ്വിംഗ് എന്നൊക്കെ പറയുന്ന പോലെയുള്ള ജീവിതം. ഞങ്ങള്‍ എല്ലാവരും മിക്കപ്പൊഴും ഒരുമിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങാറ്. ചിലസമയങ്ങളില്‍ ജോലിയോടുള്ള ആത്മാര്‍ഥത മൂലം ഞാന്‍ ലേറ്റ് ആയിപ്പോവും. ക്രിത്യമായ ഒരു തീയതി ഓര്‍മയില്ലെങ്കിലും , ഞാന്‍ വൈകി ഇറങ്ങിയ ഒരു ദിവസമാണ് അവലെ ആദ്യമായി ഞാന്‍ കാണുന്നത്. ലൌവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയുന്ന ഒരു പ്രതിഭാസം എന്നിലുണ്ടായി....
A Click Apart!