ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പറയാതെ പോയ പ്രണയം

ഒരു സ്ഥിരതാവളം തേടിയുള്ള യാത്രയിലാണു ഇന്ദ്രപ്രസ്ഥത്തില്‍ എത്തിയത്‌. പാവയ്ക്ക പോലിരിക്കുന്ന കേരളത്തില്‍ ജനിച്ചു വളര്‍ന്ന എനിക്കു ഇന്ദ്രപ്രസ്ഥ്ത്തിണ്റ്റെ ഈ കപടതയുടെ മുഖം അത്രപെട്ടൊന്നൊന്നും ഉള്‍ക്കൊള്ളന്‍ പറ്റുകില്ലായിരുന്നു. സ്വാര്‍ഥതയുടെ പര്യായമായ ദെല്‍ഹി നിവാസികള്‍, മലയാളി എന്നു മുഖത്ത്‌ എഴുതിയിട്ടുണ്ടെങ്കിലും ഹിന്ദി മാത്രം പറയുന്ന മലയാളികള്‍...


വാ കീറിയ ദൈവം അന്നവും കല്‍പ്പിച്ചിട്ടുണ്ടാകും എന്നു പരഞ്ഞിരുന്നാല്‍ കാര്യം നടക്കില്ലല്ലൊ!. അതു കൊണ്ടു എല്ലാം സഹിച്ചു.. നൊയിഡയിലെ ഒരു കൊല്ലത്തെ താമസത്തിനുശേഷം ആണ്‌ ഞങ്ങള്‍ മയൂറ്‍ വിഹാറിലേക്കു താമസം മാറിയത്‌(ഞങ്ങള്‍ എന്നു പറയുമ്പോള്‍ ഞാനും എണ്റ്റെ ആറ്‌ കൂട്ടുകാരും).ലൈഫ്‌ ഇന്‍ ഫുള്‍ സ്വിംഗ്‌ എന്നൊക്കെ പറയുന്ന പോലെയുള്ള ജീവിതം.


ഞങ്ങള്‍ എല്ലാവരും മിക്കപ്പൊഴും ഒരുമിച്ചാണ്‌ വീട്ടില്‍ നിന്നും ഇറങ്ങാറ്‌. ചിലസമയങ്ങളില്‍ ജോലിയോടുള്ള ആത്മാര്‍ഥത മൂലം ഞാന്‍ ലേറ്റ്‌ ആയിപ്പോവും. ക്രിത്യമായ ഒരു തീയതി ഓര്‍മയില്ലെങ്കിലും , ഞാന്‍ വൈകി ഇറങ്ങിയ ഒരു ദിവസമാണ്‌ അവലെ ആദ്യമായി ഞാന്‍ കാണുന്നത്‌.

ലൌവ്‌ അറ്റ്‌ ഫസ്റ്റ്‌ സൈറ്റ്‌ എന്നൊക്കെ പറയുന്ന ഒരു പ്രതിഭാസം എന്നിലുണ്ടായി.

"ഒരു മാതിരി അഞ്ചാം വയസ്സില്‍ മേടിച്ച ഫുള്‍ പാവാട ഇപ്പോള്‍ മൈക്രൊ മിനി സ്കേര്‍ട്ട്‌ ആയി കൊന്‍ണ്ടുനടക്കുന്ന ദെല്‍ഹി പെങ്കൊടിമാരോടു തോനുന്ന ഒരു ഇത്‌ "

ആയിരുന്നില്ല അന്നെനിക്കു തോന്ന്യ്യത്‌. ഒരു പക്ക മലയാളി പെണ്‍ കുട്ടി. കാണാന്‍ ഒത്തിരി ചന്തം. അന്ന്‌ അവളോട്‌ മിണ്ടിയില്ല. ആക്രാന്തം കാണിക്കണ്ടല്ലൊ എന്നി വച്ചു..പതിയെ മുട്ടാം. അതിലും ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടെ!!!!

ഭാഗ്യം വരുന്ന വഴി..

പിറ്റേന്നു രാവിലെ പതിവു മൌത്‌ ലൂക്കിങ്ങുമായി ബാല്‍ക്ക്ണിയില്‍ നില്‍ക്കുമ്പോള്‍ തികച്ചും യാദ്രിശ്ഛികം എന്നോണം കഥാനായികയെ ഞാന്‍ കണ്ടു. രോഗി ഇഛിച്ചതും വൈദ്യന്‍ കല്‍പ്പിച്ചതും പാല്‌ എന്ന പോലെയായി എണ്റ്റെ സ്ഥിതി. ഞാന്‍ താമസിക്കുന്ന അതേ അപ്പാര്‍ട്ട്മെണ്റ്റില്‍ തന്നെ ആയിരുന്നു ആ കുട്ടിയും താമസിച്ചിരുന്നത്‌. പിന്നീട്‌ എല്ലാദിവസും അവള്‍ പോകുന്ന സമയത്തു തന്നെ ഞാന്‍ ഇറങ്ങും. അവള്‍ കെറുന്ന ബസ്സില്‍ തന്നെ ഞാന്‍ വലിഞ്ഞു കേറും. എണ്റ്റെ റൂട്ട്‌ അതല്ലെങ്കില്‍ പോലും....

രണ്ട്‌ മൂന്ന്‌ മാസക്കാലം ഞാന്‍ ഈ വഴിപാട്‌ തുടര്‍ന്നു. സി ജി ഒ കോമ്പ്ളക്സിലെക്കു പോകുന്ന "ചവ്ധരി" എന്ന ബസ്സ്‌ ആയിരുന്നു ഞങ്ങളുടെ ബസ്‌. ഒരു ദിവസം ഞാന്‍ എണ്റ്റെ മനസ്സുതുറക്കാന്‍ തീരുമാനിച്ചു. ഒരു ചെറിയ പ്രിപറേഷന്‍ ഒക്കെ നടത്തി. അന്നു അവള്‍ വീട്ടില്‍ നിന്നും ഇറങ്ങി എന്നു ഒറപ്പായശേഷം ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.

ബസ്സ്‌ സ്റ്റൊപ്പില്‍ അവള്‍ മാത്രം. അവളോടു പറയേണ്ട കാര്യം ഞാന്‍ ഒന്നൂടെ മനസ്സില്‍ ഓര്‍ത്തു...."കുട്ടി എനിക്കു നിന്നെ വളരെ ഇഷ്ടമാണ്‌...(മുഴുവനും ഞാന്‍ ഇവിടെ പരയണില്ല..കോപി രൈറ്റ്‌ ഉണ്ട്‌). റോഡിണ്റ്റെ അപ്പുറത്ത്‌ അവള്‍ നില്‍ക്കുന്ന്ത്‌ കണ്ടപ്പോള്‍ തന്നെ ഹ്രിദയം പട ...പടാ അടിച്ചു തുടങ്ങി...തൊണ്ട വരണ്ടു...ദൈവമെ എങ്ങനെ ഞാന്‍ തുടങ്ങും..അങ്ങിനെ രണ്ടും കല്‍പ്പിച്ചു ഞാന്‍ അപ്പുറത്തെക്കു എത്തി. ഇനി വൈകണില്ല ചോദിച്ചേക്കാം...പക്ഷെ എണ്റ്റെ കണക്കു ക്കൂട്ടലുകള്‍ എല്ലാം തെറ്റി. ചോദിക്കാന്‍ വന്നത്‌ തൊണ്ടയില്‍ കുടുങ്ങി., പുറത്തു വന്നപ്പൊള്‍ അത്‌ മൊത്തം മാറി......

"കുട്ടി....ചവ്ധരി പോയോ???????".........

അതെങ്കിലും ചോദിക്കാനായല്ലൊ, എന്ന സന്തോഷം ഉണ്ടായി എണ്റ്റെ മനസ്സില്‍. സത്യത്തില്‍ അതൊരു മുട്ടല്‍ തന്നെ ആയിരുന്നു. പിന്നീട്‌ എല്ലാദിവസവും കാണും എന്തെങ്കിലുമൊക്കെ സംസാരിക്കും. പക്ഷെ രണ്ടാമതൊന്നു മനസ്സുതുറക്കാന്‍ ഞാന്‍ ധൈര്യം കാണിച്ചില്ല.

നല്ല മഴയുള്ള ഒരു ദിവസം... ഞാന്‍ മനപ്പൂര്‍വം കുട എടുക്കാതെ വീട്ടില്‍ നിന്നും ഇറങ്ങി, അവളെ വഴിയില്‍ കാത്തു നിന്നു അവളുടെ കുടയില്‍ കയറിപ്പോയി. അവസരങ്ങള്‍ പലതുണ്ടായെങ്കിലും ഒരിക്കല്‍ പോലും ഞാന്‍ എണ്റ്റെ ഇഷ്ടത്തെ പറ്റി പറഞ്ഞില്ല. അവളെ നൊക്കി ഓടി ഡി ടി സി ബസ്സില്‍ നിന്നും വീണ്‌ ഷര്‍ട്ട്‌ കീറിയ സംഭവങ്ങള്‍ വരെ ഉണ്ടായി.

പിന്നീട്‌ ഇടവേള ആയിരുന്നു. മനസ്സില്‍ ആ കുട്ടിയോടുള്ള സ്നേഹം കൂടിയതെയുള്ളു. രണ്ടു മാസത്തോളം ഞാന്‍ ആ കുട്ടിയേ കണ്ടില്ല. പിന്നീട്‌ ഒരു ദിവസം ബസ്സില്‍ ഒരു മിന്നായം പോലെ ആകുട്ടിയേ ഞാന്‍ കണ്ടു.. പിന്നീട്‌ അറിയാന്‍ കഴിഞ്ഞതു അവര്‍ താമസം മാറി എന്നാണ്‌. എണ്റ്റെ ഇഷ്ടം പറയാതെ പോയതില്‍ ഞാന്‍ ഒരു പാട്‌ ദുഖിച്ചിരുന്നു..ഒരു പക്ഷെ അവള്‍ എനിക്കല്ലായിരുന്നിരിക്കാം....

അഭിപ്രായങ്ങള്‍

  1. Ennalum athu thurannu parayamarunnuuuu... chelappo reply ayi cheruppinte padavum mukhathu .. pakshe +ve ayum chindikaloo :) .. Iniyum aa kutty ye kanan chance undakatte ennu prardikunnuu..... Annu chance kalayalle....

    മറുപടിഇല്ലാതാക്കൂ
  2. അവസാനം മണ്ണും ചാരിനിന്നവന്‍ മനസ്സും തുറക്കുകയും അവള്‍ അതു 7 ലിവറിന്റെ ഗോദറേജ് പൂട്ടിട്ട് പൂട്ടുകയും ചെയ്യും!

    കൃത്യം = kr^thyam , hr^dayam = ഹൃദയം
    ഷിഫ്റ്റ് ഞെക്കി 6 ന്റെ കട്ട ഞെക്കുക, സംഭവം റെഡി..

    മറുപടിഇല്ലാതാക്കൂ
  3. ഒരു തിരുത്ത് * മണ്ണ് മാറ്റി തൂണെന്ന് വായിക്കുക.

    മറുപടിഇല്ലാതാക്കൂ
  4. കൂട്ടുകാരാ... തുറ‍ന്നു പറയാന്‍ അവസരം ഇനി കിട്ടിയാല്‍ മടിക്കരുത്...പറയുക... അതിനു മുമ്പ് ഒന്നുകൂടി ഒന്നാലോചിച്ചോളൂ... എന്നിട്ട് തീരുമാനമെടുക്കുക...
    കുഞ്ഞേട്ടന്‍ പറഞ്ഞ ആ തൂണും ചാരി നില്‍ക്കണവനെ പിടിച്ചങ്ങട്ട് മറ്റി നിര്‍ത്താ...എന്നിട്ട് ആ തൂണേല്‍ അങ്ങട്ട് ചാരാ...

    :D

    മറുപടിഇല്ലാതാക്കൂ
  5. പറയാതെ പോകുന്ന പ്രണയത്തിനു സൗന്ദര്യം കൂടുകയെ ഉള്ളൂ,അത് മനസ്സില്‍ ഒരു കുളിര്‍ക്കാലത്തിന്റെ ഓര്‍മയായി എന്നും നിലനില്‍ക്െട്ട ,മരിക്കാത്ത ഓര്‍മകള്‍ക്ക് നന്ദി അല്ലെ..?

    മറുപടിഇല്ലാതാക്കൂ
  6. എല്ലാം മുന്‍‌കൂട്ടി വിധിക്കപ്പെട്ടിരിക്കും, സുഹൃത്തേ...
    വരാനുള്ളതാണെങ്കില്‍‌ എങ്ങും തങ്ങാതെ ഇങ്ങു വരിക തന്നെ ചെയ്യും.
    :)

    മറുപടിഇല്ലാതാക്കൂ
  7. ബാലകൃഷ്ണാ,
    അവള്‍ പോട്രാ. ഞാന്‍ ജീവനോട് പറഞ്ഞ് ഒരെണ്ണം സംഘടിപ്പിക്കാം. നീ ക്ഷമീര്.
    പിന്നെ ഒരു പഞ്ചപാവം എന്ന് കരുതിയ നീ ആള്‍ പുലീ തന്നെട്ടാ.
    :)
    ഉപാസന

    ഓ. ടോ: അവള്‍ താമസം മാറ്റിയാല്‍ എന്താ ബാലാ നീയും മാറ്റണം അവിടെക്ക് തന്നെ. ഏത്..?

    മറുപടിഇല്ലാതാക്കൂ
  8. മാഷേ.. ഒരു സെയിം പിച്ച്‌
    കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  9. ആരതി...ബ്ളോഗ്‌ വായിച്ചതിനും +വ്‌ ആയി ചിന്തിക്കന്‍ പ്രേരിപ്പിച്ചതിനും നന്ദി..ഇനി ശ്രധ്ദിച്ചോളാം.


    കുഞ്ഞേട്ടന്‍...തെറ്റുതിരുത്താന്‍ പഠിപ്പിച്ചതിന്‌ നന്ദി..ഇനിയും എന്നെ പ്രോത്സാഹിപ്പിക്കുമെന്നു കരുതുന്നു...


    സഹയാത്രികാ...വേറെ ഒരു പാട്‌ പ്രാരാഭ്ധങ്ങള്‍ ഉണ്ട്‌..അതു കൊണ്ടു മാത്രമാണു ഞാന്‍ ലേശം പിന്നോട്ട്‌ പോയത്‌..മനസ്സിലാക്കുമെന്നു വിശ്വസിക്കുന്നു...


    നന്ദി ഷഫീര്‍...ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല......


    ശ്രീ....സത്യം...ഒനിനെയും വെട്ടിപ്പിടിക്കാന്‍ നമ്മ്ളെ ക്കൊണ്ടാവില്ല....


    ഉപാസനേ.....ഞാന്‍ ഇപ്പൊഴും ആ പഴയ ബാലന്‍ തന്നെ ആണെടാ....


    വിനോജ്‌...ഞാന്‍ ആ പോസ്റ്റ്‌ കണ്ടിരുന്നു..നന്നയിട്ടുണ്ട്‌..

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍10/14/2007 12:08 AM

    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. Idhanu parayanadhu cheyyanulla kaaryangal appappo cheyyanam ennu parayanadhu... Iniyippo potte..paranjttu karyilla..Aduthavalu varumbo nokkam :D

    മറുപടിഇല്ലാതാക്കൂ
  12. പറയാതെ പോയ ഒന്നല്ലേയുള്ളൂ...ഭാഗ്യവാന്‍..

    മറുപടിഇല്ലാതാക്കൂ
  13. parayendathu parayenda samayathu parayendapole paranjillel ingane irikkum.. manassilaaayo? ini ppo "andi poya annane " pole irikkathe veendum kalathilirangu.. :) ..ennenkilumorikkal puthiyoral CHAUHAN il kerum.. so dnt worry :)

    മറുപടിഇല്ലാതാക്കൂ
  14. daaaa ee karyathil ninne pacha theri parayendi varumzzz...ninakkathangu parayaruthaayirunnu ...result oru almost 80 % um no aayirikkumz , pakshe hridayathile aa bharam erakki vekkaruthaayirunno he he ?

    Nice description dear ...rasakaramaaya vivaranam , ezhuthaanulla oru kara viruthu ninakkundu he he , athu kalayalle machu ..keep writing

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം ...

ആദ്യത്തെ അടി.

മദ്ധ്യവേനല്‍ അവധിക്കാലമായാല്‍ പിന്നെ അടിപൊളിയാണ്‌ ജീവിതം. ഒന്നും പഠിക്കണ്ട, ഓടിച്ചാടി നടക്കാം, ആരും ഒന്നും ചോദിക്കില്ല, അഥവാ ചോദിച്ചാ തന്നെ ഉത്തരം പറയാണ്ട്‌ കൊഞ്ഞനം കുത്തി നടക്കാം..ആകെ മൊത്തം ഒരു ഉത്സവലഹരി. ഞങ്ങടെ വീട്ടില്‍ ഒരു വലിയ കുളം ഉണ്ട്‌. വിഷുക്കാലമാകുമ്പോള്‍ പറമ്പും കുളവും വ്രുത്തിയാക്കാന്‍ ആള്‍ക്കാര്‌ വരും. കുളം തേവുന്ന സമയത്തെ ഒരു പ്രധാന പരിപാടിയാണു "ചെളി ഷൂസ്‌" - അത്‌ എന്തിുട്ടാന്ന്വച്ചാല്‍ , കൊളത്തീന്ന്‌ ചെളീം,വെള്ളൊം കോരിക്കളയുമ്പോള്‍ അതില്‍ കാല്‌ മുക്കും.എന്നിട്ട്‌ വെയിലത്ത്‌ പൊയി നില്‍ക്കും.ഉണങ്ങിക്കഴിയുമ്പോള്‍ അത്‌ ചെളി ഷൂസാവും. ഇത്‌ കൂടാതെ മറ്റൊരു പ്രധാന പരിപാടിയാണ്‌ അമ്പും വില്ലും ഉണ്ടാക്കി മീനെപിടിക്കാന്‍ പോണത്‌. കുളത്തില്‌ വലിയ വലിയ മീനുകളുണ്ട്‌. വെള്ളം കുറയുന്ന മുറയ്ക്ക്‌ തേവുകൊട്ടയില്‍ മീന്‍ കേറും, തേവുകൊട്ടേന്ന്‌ മീന്‍ കരയില്‍ വീഴണത്‌ നോക്കി നില്‍ക്കും. വെള്ളം പോകുന്ന വഴിയില്‍ മീനെ കണ്ടാല്‍ വേഗം പോയി അമ്പും വില്ലും എടുത്തു കൊണ്ടുവരും. - പഴയ കാലന്‍ കുടയുടെ കമ്പിയാണ്‌ അമ്പ്‌, നല്ല പരുത്തികമ്പ്‌ വളച്ച്‌ വില്ലും ഉണ്ടാക്കും.അതാണ്‌ മീനെ പിടിക്കാനുള്ള പ്രധാന ...

ആ പ്രവ് ഇന്നും അവിടെ തന്നെ ചത്തു കിടപ്പുണ്ടായിരുന്നു...

3ഡിയുടെ ബാല്‍ക്കണിയില്‍ ഇന്നും ആ പ്രാവ്‌ ചത്തു കിടന്നിരുന്നു...എന്താണു സംഭവിചചതു എന്നു ആര്‍ക്കും അരിയില്ല...ഇന്നാനെങ്കില്‍ വലിയ വിശേഷം...ഒരു തുള്ളീ വെള്ളമ്മില്ല..രാവിലെ തന്നെ പാലുകാരന്‍ അളവില്‍ ഒട്ടും കുരവില്ലതെ നല്ലപൊലെ വെള്ളം കലര്‍തിയ പാലുമായെത്തി...സോമനും ഞാനും ബെല്ലടി കേട്ടൂണര്‍ന്നു...നല്ല മഴ..ഇന്ന്ത്തെ പാലില്‍ മിക്കവാറും നല്ല വെള്ളാമായിരിക്കും എന്നശ്വാസതൊടെ പാലുകൊന്‍ഡു അദുക്കളയില്‍ വച്ചു..സമയം 5.30...സന്‍ഞ്ജു വാളു വച്ചു നശിപ്പിച്ച ആ പുതപ്പ്‌ മുകളില്‍ കിടന്നു നനയുന്നുണ്ടായിരിന്നു...പോയ പുതപ്പിനെ ഓര്‍ത്തിട്ടു കര്യമില്ലല്ലൊ???...പൊട്ടെ...പിന്നെയും ഉറങ്ഗാന്‍ തൊന്നി..കത്തനാര്‍ എന്റെ പുതപ്പില്‍ അധികാരം സ്താപിച്ചു കഴിഞ്ഞിരുന്നു...കിട്ടിയതു മതി എന്നായി..ആ പുതാപ്പിന്റെ ഒരു ഓഹരി ഞാനും സ്വന്തമാക്കി...ആരൊ ക്ലോസട്ടില്‍ ബ്രഷ്‌ ഇട്ടുൂരക്കുന്ന ശബ്ദം കേട്ടണുപിന്നെ ഉന്‍ണര്‍ന്നത്‌....നൊക്കിയപ്പൊല്‍ ബോസ്സ്‌ പല്ലുതേക്കുകയായിരുന്നു.....മനസ്സില്‍ ചിരി പൊട്ടി...ദാണ്ടെ വാസൂട്ടനും എനിട്ടിരിക്കുന്നു...8.30 മുന്‍പെ ഒരു അപ്പോയിന്റ്‌മന്റ്‌ ഉണ്ടെന്നുപരഞ്ഞാണു ധിറൂതിപിടിചുള്ളാ തയ്യാരെറ്റുപ്പ്‌..നാരായനെട്ടന്റെ മോന...