ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഷൂസ്‌-ഒരു സംഭവം.

അഞ്ചാം ക്ളാസ്സില്‍ പ൦ിക്കുന്ന കാലം. ക്രിസ്ത്മസ്‌ പരീക്ഷ കഴിഞ്ഞിട്ടുള്ള ൧൦ ദിവസത്തെ അവധിക്കാലം. സ്കൂള്‍ തുറന്നു ചെല്ലുമ്പോള്‍ തന്നെ ടൂറ്‍ ആണ്‌...മൂന്നാറിലേക്ക്‌....അതിനും വേണ്ടെ ഒരു തയ്യറെടുപ്പ്‌..അതുകൊണ്ട്‌ ഒരു ഷു മേടിക്കണം എന്ന ചിന്ത മനസ്സിനെ പിടികൂടി. ആദ്യത്തെ ഉന്നം അമ്മ തന്നെ ആയിരുനു.പ൦ിക്കാന്‍ ഒന്നും ഇല്ലാത്തതു കൊണ്ടു വഴക്കു പറയാത്ത സമയം അല്ലെ, നേരിട്ടു കര്യം ഉണര്‍ത്തിച്ചു. അമ്മയാണ്‌ വീട്ടില്‍ നങ്ങള്‍ടെ(എണ്റ്റെയും എണ്റ്റെ ചേട്ടണ്റ്റെയും ) വേലകള്‍ക്കു സപ്പോര്‍ട്‌.

"ആ ശരി , അച്ചനോടു പറയാം " ...

ഒവ്‌ ഭാഗ്യം അതു കേട്ടല്‍ മതി കാര്യം നടന്നു. ഇനി പേടിക്കാനില്ല. വൈകീട്ടു അച്ചന്‍ വരുമ്പോള്‍ അമ്മ കാര്യം ഉണര്‍ത്തിക്കുകയെ വേണ്ടു, പിറ്റെന്നു ഷു റെഡി. മനസ്സില്‍ ഒരായിരം സ്വപ്നങ്ങള്‍ വിരിഞ്ഞു. കൊച്ചു മനസല്ലെ ആ സ്വ്പ്നങ്ങള്‍ക്കു പിന്നെ വലിയ വലിയ ചിറകുകള്‍ വച്ചു, ടൂര്‍ന്‌ പൊകുമ്പോള്‍ അങ്ങിനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ. വൈകുന്നേരമായപ്പോഴെക്കും അച്ചന്‍ എത്തി. ഞാന്‍ ടി വി കാണല്‍ ഒക്കെ നിര്‍ത്തിവച്ച്‌ അച്ചണ്റ്റെ അരികില്‍ പൊയി ഇരുപ്പൊറപ്പിച്ചു. ഇപ്പൊ അമ്മ കാര്യം പറയും, നളെ എന്നെം കൂട്ടിപോയി അച്ചന്‍ ഷൂ മെടിച്ചു തരും. എണ്റ്റെ മനസ്സു മന്ത്രിച്ചു . വിചാരിച്ചതു പൊലെ അമ്മ കാരം പറഞ്ഞു.

പെട്ടെന്നു ഒരു ഇടി വെട്ടി " വേണ്ട". അച്ചണ്റ്റെ ദേഷ്യപ്പെട്ടുള്ളാ ശബ്ദം കേട്ടാല്‍ പേടിച്ചു മൂത്രം ഒഴിക്കുന്ന കാലമാണ്‌ അതു (ഇപ്പൊഴും അങ്ങിനെ തന്നെ). ആ "വേണ്ട" കെട്ടതോടു കൂടി മനസ്സില്‍ കെട്ടിപ്പൊക്കിയ മോഹങ്ങള്‍ എല്ലാം ഒരു ചീട്ടു കൊട്ടാരം പൊലെ മറിഞ്ഞു വീണു. ഞാന്‍ പിന്നെ ഒന്നും മിണ്ടാതെ പോയികിടന്നുറങ്ങി. പിറ്റെന്നു ഒരു രസവും ഇല്ല. എല്ലാത്തിനും ഒരു മടി. എന്നാലും വയറു വിഷന്നൂ മുരണ്ടപ്പോള്‍ അടുക്കളയില്‍ കേറി അമ്മ ഉണ്ടാക്കിയിരുന്ന ദോശ എടുത്തു വിഴുങ്ങി. ഷൂ ആയിരൂന്നു മനസ്സില്‍.
അപ്പോഴാണ്‌ ഒരു ലെറ്റര്‍ ബോംബ്‌ ഐഡിയ മനസ്സിലെക്കു ൧൦൦ വാട്ട്‌ ബള്‍ബിണ്റ്റെ പ്രകാശവുമായി കടന്നു വന്നത്‌. പിന്നെ ഒട്ടും താമസിച്ചില്ല. അച്ചണ്റ്റെ അലമാരയില്‍ നിന്നും ഒരു ഇന്‍ലാന്‍ഡ്‌ എടുത്ത്‌ ഒരു മുഴിനീള കത്ത്‌ എഴുതി... ആ കത്തിണ്റ്റെ ഉള്ളടക്കം ഇതായിരൂന്നു...

പ്രിയപ്പെട്ട പിള്ള സാര്‍ ,
മക്കളുടെ ആവശ്യങ്ങള്‍ ഒന്നും നിരാകരിക്കരുത്‌...അവരുടെ മനസ്സു വേദനിപ്പിക്കരുത്‌..നാളെയുടെ ഭാവി ആണവര്‍. ........... അങ്ങിനെ ഒരു മുഴുനീളന്‍ കത്ത്‌.

പോസ്റ്റ്‌ ചെയ്യാനും മറന്നില്ല. രണ്ട്‌ ദിവസത്തിനുശേഷം അച്ചന്‍ എന്നെ വിളിച്ചു കൊണ്ടു പൊയി ഷൂ മേടിച്ചു തന്നു. ലെറ്ററിണ്റ്റെ കാര്യം ഞാന്‍ അപ്പൊഴെക്കും മറന്നിരുന്നു. ഷൂ കിട്ടിയപ്പൊ ഞാന്‍ രാജാവായി. പഴയ കൊട്ടരം വീണ്ടും ഞാന്‍ കെട്ടിപൊക്കി. അങ്ങിനെ മൂന്നര്‍ റ്റ്രിപ്‌ ഒരു സംഭവമായി മാറുകയും ചെയ്തു.

ഈക്കഴിഞ്ഞ കൊല്ലം ഞങ്ങടെ വീടുപണി നടക്കുമ്പോള്‍ ചേട്ടന്‍ എന്നെ വിളിച്ചു ആ പഴയ ലെറ്റര്‍

ബോംബിണ്റ്റെ കാര്യം പറഞ്ഞു.
"ണ്റ്റെ ദൈവമെ" വര്‍ഷങ്ങല്‍ക്കു മുന്‍പു നടന്ന ഈ പരമ രഹസ്യം എ്ങ്ങിനെ ലീക്‌ ആയി??..

അതായിരുന്നു ആദ്യം മനസ്സില്‍ ഓടി ഏത്തിയത്‌..പിന്നെ കര്യം ചോദിച്ചപ്പോള്‍ സംഗതി ക്ളീയര്‍ ആയി. ആ കത്തു അച്ച്ന്‌ കിട്ടിയിരുന്നു. എണ്റ്റെ കയ്യക്ഷരം കണ്ടപ്പോലെ അച്ചന്‌ മനസ്സിലായി ആ കത്തിണ്റ്റെ സ്രിഷ്ടികര്‍താവ്‌ ഞാന്‍ തന്നെ ആണെന്ന്‌. പക്ഷെ അമ്മയോടുപൊലും അച്ചന്‍ അതു പറഞ്ഞിരുന്നില്ല.. വളരെ അവിചാരിതമായാണ്‌ അത്‌ ചേട്ടണ്റ്റെ കയ്യില്‍ കിട്ടിയത്‌. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പൊ കാര്യം എല്ലാം വ്യക്തമായി എല്ലര്‍ക്കും മനസ്സിലായി.. ഒരു ചിരിക്കാനുള്ള വകയുമായി. ഇപ്പൊഴും ആ ലെറ്റര്‍ അച്ചന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. ഈ കൊച്ചുമോണ്റ്റെ വലിയ വിക്രിതിയുടെ തെളിവായി. തന്നെ.. :-)

അഭിപ്രായങ്ങള്‍

  1. Balakrishnaaaa,
    Today i understood that you were a real "puli" even when you werea small Kid. the way you presented the matter in front of your father is simply supereb. Your father might be hard one but also a soft person.
    Good writing. some words are not correct. take care while typing the malayalam words. if you can correct it as early as possible.
    :)
    Upaasana

    Off Topic: Have you experience in writing a Love Letter Balakrishnaaaaaaaaa....

    മറുപടിഇല്ലാതാക്കൂ
  2. sunile..
    oru love letter thaamasiyaathe pratheekshikkam...thaks for thr update i will correct the errors..

    മറുപടിഇല്ലാതാക്കൂ
  3. കിടിലം തന്നെ. പിള്ളസാര്‍ അതിലും കിടിലം!

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. ബാലാ,
    ജ്ജ് ഒരു ബോര്‍ഡ് വക്ക് റൂമിന് പുറത്ത്

    “ലൌ ലെറ്റര്‍ എഴുതി കൊടുക്കപ്പെടും”

    ഐഡിയ എങ്ങിനെ..?
    :)
    ഉപാസന

    മറുപടിഇല്ലാതാക്കൂ
  6. bhai,
    athum kore munpu chinthichchatha..pakshe ippo oru joli ullakaaranam korachchu madi..
    ni pedikkanda.."balan's love letter academy" thaamasiyaathe varum..

    മറുപടിഇല്ലാതാക്കൂ
  7. Simi thank u for your valuable comment...achchanodu njaan parayunnund achchan "hit" aaya vivaram..
    :-)

    മറുപടിഇല്ലാതാക്കൂ
  8. അതു കൊള്ളാം കൂട്ടുകാരാ...
    എന്തായാലും ഷൂ തരപ്പെട്ടല്ലോ.
    :)

    മറുപടിഇല്ലാതാക്കൂ
  9. അജ്ഞാതന്‍11/16/2008 8:23 PM

    Mone Balakrishna...

    Njan inna ninte blog aadyamayi vaayikkunnathu....sunilinte blog stiram vayikkarundu, athile link kndappo aakaamsha kodu click chytata....story ugran....i hope that letter will be very precious for your father...

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം ...

ആദ്യത്തെ അടി.

മദ്ധ്യവേനല്‍ അവധിക്കാലമായാല്‍ പിന്നെ അടിപൊളിയാണ്‌ ജീവിതം. ഒന്നും പഠിക്കണ്ട, ഓടിച്ചാടി നടക്കാം, ആരും ഒന്നും ചോദിക്കില്ല, അഥവാ ചോദിച്ചാ തന്നെ ഉത്തരം പറയാണ്ട്‌ കൊഞ്ഞനം കുത്തി നടക്കാം..ആകെ മൊത്തം ഒരു ഉത്സവലഹരി. ഞങ്ങടെ വീട്ടില്‍ ഒരു വലിയ കുളം ഉണ്ട്‌. വിഷുക്കാലമാകുമ്പോള്‍ പറമ്പും കുളവും വ്രുത്തിയാക്കാന്‍ ആള്‍ക്കാര്‌ വരും. കുളം തേവുന്ന സമയത്തെ ഒരു പ്രധാന പരിപാടിയാണു "ചെളി ഷൂസ്‌" - അത്‌ എന്തിുട്ടാന്ന്വച്ചാല്‍ , കൊളത്തീന്ന്‌ ചെളീം,വെള്ളൊം കോരിക്കളയുമ്പോള്‍ അതില്‍ കാല്‌ മുക്കും.എന്നിട്ട്‌ വെയിലത്ത്‌ പൊയി നില്‍ക്കും.ഉണങ്ങിക്കഴിയുമ്പോള്‍ അത്‌ ചെളി ഷൂസാവും. ഇത്‌ കൂടാതെ മറ്റൊരു പ്രധാന പരിപാടിയാണ്‌ അമ്പും വില്ലും ഉണ്ടാക്കി മീനെപിടിക്കാന്‍ പോണത്‌. കുളത്തില്‌ വലിയ വലിയ മീനുകളുണ്ട്‌. വെള്ളം കുറയുന്ന മുറയ്ക്ക്‌ തേവുകൊട്ടയില്‍ മീന്‍ കേറും, തേവുകൊട്ടേന്ന്‌ മീന്‍ കരയില്‍ വീഴണത്‌ നോക്കി നില്‍ക്കും. വെള്ളം പോകുന്ന വഴിയില്‍ മീനെ കണ്ടാല്‍ വേഗം പോയി അമ്പും വില്ലും എടുത്തു കൊണ്ടുവരും. - പഴയ കാലന്‍ കുടയുടെ കമ്പിയാണ്‌ അമ്പ്‌, നല്ല പരുത്തികമ്പ്‌ വളച്ച്‌ വില്ലും ഉണ്ടാക്കും.അതാണ്‌ മീനെ പിടിക്കാനുള്ള പ്രധാന ...

ആ പ്രവ് ഇന്നും അവിടെ തന്നെ ചത്തു കിടപ്പുണ്ടായിരുന്നു...

3ഡിയുടെ ബാല്‍ക്കണിയില്‍ ഇന്നും ആ പ്രാവ്‌ ചത്തു കിടന്നിരുന്നു...എന്താണു സംഭവിചചതു എന്നു ആര്‍ക്കും അരിയില്ല...ഇന്നാനെങ്കില്‍ വലിയ വിശേഷം...ഒരു തുള്ളീ വെള്ളമ്മില്ല..രാവിലെ തന്നെ പാലുകാരന്‍ അളവില്‍ ഒട്ടും കുരവില്ലതെ നല്ലപൊലെ വെള്ളം കലര്‍തിയ പാലുമായെത്തി...സോമനും ഞാനും ബെല്ലടി കേട്ടൂണര്‍ന്നു...നല്ല മഴ..ഇന്ന്ത്തെ പാലില്‍ മിക്കവാറും നല്ല വെള്ളാമായിരിക്കും എന്നശ്വാസതൊടെ പാലുകൊന്‍ഡു അദുക്കളയില്‍ വച്ചു..സമയം 5.30...സന്‍ഞ്ജു വാളു വച്ചു നശിപ്പിച്ച ആ പുതപ്പ്‌ മുകളില്‍ കിടന്നു നനയുന്നുണ്ടായിരിന്നു...പോയ പുതപ്പിനെ ഓര്‍ത്തിട്ടു കര്യമില്ലല്ലൊ???...പൊട്ടെ...പിന്നെയും ഉറങ്ഗാന്‍ തൊന്നി..കത്തനാര്‍ എന്റെ പുതപ്പില്‍ അധികാരം സ്താപിച്ചു കഴിഞ്ഞിരുന്നു...കിട്ടിയതു മതി എന്നായി..ആ പുതാപ്പിന്റെ ഒരു ഓഹരി ഞാനും സ്വന്തമാക്കി...ആരൊ ക്ലോസട്ടില്‍ ബ്രഷ്‌ ഇട്ടുൂരക്കുന്ന ശബ്ദം കേട്ടണുപിന്നെ ഉന്‍ണര്‍ന്നത്‌....നൊക്കിയപ്പൊല്‍ ബോസ്സ്‌ പല്ലുതേക്കുകയായിരുന്നു.....മനസ്സില്‍ ചിരി പൊട്ടി...ദാണ്ടെ വാസൂട്ടനും എനിട്ടിരിക്കുന്നു...8.30 മുന്‍പെ ഒരു അപ്പോയിന്റ്‌മന്റ്‌ ഉണ്ടെന്നുപരഞ്ഞാണു ധിറൂതിപിടിചുള്ളാ തയ്യാരെറ്റുപ്പ്‌..നാരായനെട്ടന്റെ മോന...