നാരയണേട്ടാ, അറിഞ്ഞില്ല്ലേ നമ്മടെ സപ്രുന് പെണ്ണുശരിയായീന്ന കേട്ടെ!!! അരവിന്ദന്റെ ശബ്ദം കേട്ട് പാടത്തെ വരമ്പിന്റെ അവസാന മിനുക്കുപണിയിലായിരുന്ന നാരായണേട്ടൻ തലയുയർത്തി, എവിടുന്നാടാ പെണ്ണ്??!! കോട്ടക്കലീന്നാന്ന കേട്ടെ!! അടുത്താഴ്ച കാണാൻ പോണൂത്രെ!!! എന്നാ ഞാൻ ഒന്നു അത്രേടം വരെ ഒന്നു പോയി നോക്കട്ടെ, എന്താന്നറിയലോ!! പറഞ്ഞു തീരും മുൻപേ പാടത്തെ പണി മതിയാക്കി നാരയണേട്ടൻ നേരെ സപ്രുന്റെ വീട്ടിലേക്കുള്ള വഴിപിടിച്ചു. സന്ദീപ് അഥവാ സപ്രു, ദേവി ടീച്ചറുടെയും ദാമോദരൻ മാഷിന്റെയും ഒരേ ഒരു മകൻ,തൃശ്ശൂർ ജില്ലയിലെ വല്ലക്കുന്നാണ് സ്വദേശം,ജനിച്ചപ്പോൾ കരിമരുന്നരച്ച അമ്മിക്കുഴ പോലെ ഇരുന്നെങ്കിലും കുങ്കുമപ്പൂവിന്റെയും ബേബീക്രീമുകളുടെയും ബലത്തിൽ സൗന്ദര്യവാനായി, പ്രീഡിഗ്രി പഠനത്തിനുശേഷം സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും എടുത്ത് ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. കല്യാണപ്രായം ആയില്യാ..ആയില്യാ..എന്ന മുൻവിധികളിൽ വീട്ടുക്കാർ വിശ്വസിച്ചിരുന്നതുകൊണ്ട് പ്രായ്യം മുപ്പതു കഴിഞ്ഞപ്പോഴാണ് പെണ്ണന്വേഷണം തുടങ്ങിയത് തന്നെ. അങ്ങിനെ പലരെയും പോയിക്കണ്ടു, പലരും വേണ്ടാന്ന് പറഞ്ഞു, പിന്നെയും പലരെയും കണ്ടു, അങ്ങിനെ കണ്ട് കണ്ട്...
A Click Apart!