സപ്രൂന്റെ കല്യാണം

നാരയണേട്ടാ, അറിഞ്ഞില്ല്ലേ നമ്മടെ സപ്രുന്‌ പെണ്ണുശരിയായീന്ന കേട്ടെ!!!

അരവിന്ദന്റെ ശബ്ദം കേട്ട്‌ പാടത്തെ വരമ്പിന്റെ അവസാന മിനുക്കുപണിയിലായിരുന്ന നാരായണേട്ടൻ തലയുയർത്തി,

എവിടുന്നാടാ പെണ്ണ്‌??!!

കോട്ടക്കലീന്നാന്ന കേട്ടെ!! അടുത്താഴ്ച കാണാൻ പോണൂത്രെ!!!

എന്നാ ഞാൻ ഒന്നു അത്രേടം വരെ ഒന്നു പോയി നോക്കട്ടെ, എന്താന്നറിയലോ!!

പറഞ്ഞു തീരും മുൻപേ പാടത്തെ പണി മതിയാക്കി നാരയണേട്ടൻ നേരെ സപ്രുന്റെ വീട്ടിലേക്കുള്ള വഴിപിടിച്ചു.

സന്ദീപ്‌ അഥവാ സപ്രു, ദേവി ടീച്ചറുടെയും ദാമോദരൻ മാഷിന്റെയും ഒരേ ഒരു മകൻ,തൃശ്ശൂർ ജില്ലയിലെ വല്ലക്കുന്നാണ്‌ സ്വദേശം,ജനിച്ചപ്പോൾ കരിമരുന്നരച്ച അമ്മിക്കുഴ പോലെ ഇരുന്നെങ്കിലും കുങ്കുമപ്പൂവിന്റെയും ബേബീക്രീമുകളുടെയും ബലത്തിൽ സൗന്ദര്യവാനായി, പ്രീഡിഗ്രി പഠനത്തിനുശേഷം സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും എടുത്ത്‌ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. കല്യാണപ്രായം ആയില്യാ..ആയില്യാ..എന്ന മുൻവിധികളിൽ വീട്ടുക്കാർ വിശ്വസിച്ചിരുന്നതുകൊണ്ട്‌ പ്രായ്യം മുപ്പതു കഴിഞ്ഞപ്പോഴാണ്‌ പെണ്ണന്വേഷണം തുടങ്ങിയത്‌ തന്നെ. അങ്ങിനെ പലരെയും പോയിക്കണ്ടു, പലരും വേണ്ടാന്ന് പറഞ്ഞു, പിന്നെയും പലരെയും കണ്ടു, അങ്ങിനെ കണ്ട്‌ കണ്ട്‌ മനസ്സുമടുത്ത്‌ ഇനി തൽക്കാലത്തേക്ക്‌ വിവാഹാലോചനകൾ ഒന്നും തന്നെ നോക്കുന്നില്ലാ എന്ന കടുമ്പിടുത്തത്തിൽ ഇരിക്കുമ്പോഴാണ്‌ കോട്ടക്കലിൽ താമസിക്കുന്ന ഒരു ബന്ധുമുഖേന ഒരു ആലോചന വന്നത്‌.

കുട്ടിയുടെ പേര്‌ വിദ്യ , പേരുകേട്ട കുടുംബക്കാർ, കുട്ടിക്കാണെങ്കിൽ ആവശ്യത്തിനു പഠിത്തം, കണാനും സുന്ദരി, ഒത്തുനോക്കിയപ്പോൾ ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തം. ദേവിടീച്ചർ പിന്നെ ഒട്ടും വൈകിച്ചില്ല, ആലോചനയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം കിട്ടിയ ആലോചന ആയതുകൊണ്ടു തന്നെ മൂന്ന് ജോത്സ്യന്മാരെക്കൊണ്ട്‌ നോക്കിച്ച്‌ എല്ലാം നല്ലതുതന്നെ എന്ന് ഉറപ്പുവരുത്തി, ആലോചനയുമായി മുന്നോട്ടുപോകാനുള്ള താത്പര്യം കുട്ടിയുടെ വീട്ടിൽ അറിയിച്ചു. അവരും അതിനെ തികച്ചും അനുകൂലമായി കാണുകയും സമ്മതം അറിയിക്കുകയും ചെയ്തു. അങ്ങിനെ ദേവിടീച്ചറും, ദാമോദരനൻ മാഷും പിന്നെ സപ്രുവും കൂടി കുട്ടിയെ കാണാൻ കോട്ടക്കലിലേക്ക്‌ പോകാൻ തീരുമാനിക്കുകയും നല്ലോരുദിവസം നോക്കി കോട്ടക്കലിലേക്ക്‌ വണ്ടിപിടിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ വീട്ടിലേക്ക്‌ ചെന്നു കയറിയപ്പോൾ തന്നെ അവരുടെ സാമ്പത്തിക സ്ഥിതിയും ചുറ്റുപാടുകളും ടീച്ചർക്കു നന്നെ ബോധിച്ചു. ടീച്ചർ കല്യാണത്തിന്‌ നൂറുശതമാനം സമ്മതം മൂളി.എങ്കിലും സപ്രുവിന്റെ സമ്മതം കൂടി വേണമെന്നുള്ളതുകൊണ്ടുതന്നെ കുട്ടിയോട്‌ എന്തെങ്കിലും ചോദിക്കാണുണ്ടെങ്കിൽ ചോദിച്ചുകൊള്ളാനും താത്പര്യം ഉടനെ തന്നെ അറിയിക്കാനും ടീച്ചർ സപ്രുവിനെ ഉപദേശിച്ചു. മോഡേൺ ചിന്താഗതിക്കാരനായതുകൊണ്ടുതന്നെ കുട്ടിയോട്‌ തനിച്ചൽപം സംസാരിക്കണമെന്ന സപ്രുവിന്റെ ആവശ്യപ്രകാരം പെൺകുട്ടിയുടെ വീട്ടുകാർ അതിനു അവസരമുണ്ടാക്കിക്കൊടുക്കുകയും, പ്രത്യേകിച്ചൊന്നും ചോദിക്കാനില്ലായിരുന്നെങ്കിലും പ്രധമദർശനത്തിലെ ജാള്യത മറക്കാനെന്നോണം സപ്രു ഒന്നുരണ്ടുചോദ്യങ്ങൾ തട്ടി വിട്ടു,

"കുട്ടിക്കെന്തെങ്കിലും പ്രത്യേക ഇഷ്ടങ്ങൾ? അതായത്‌ ആരോടെങ്കിലും ഇഷ്ടമാണെങ്കിൽ..അങ്ങിന്നെ വല്ല ഇഷ്ടവുമുണ്ടെങ്കിൽ ഇപ്പോഴേ പറഞ്ഞാൽ ഈ ആലോചനയുമായി മുന്നോട്ടു പോകേണ്ട ആവശ്യമില്ലല്ലോ! അതുകൊണ്ടാണ്‌" ഞാനായിട്ട്‌ ഇഷ്ടമില്ല എന്നു പറഞ്ഞാൽ കുഴപ്പമൊന്നു മില്ലല്ലോ...തെറ്റിധരിക്കരുത്‌.."

കേൾക്കാൻ പാടില്ലാത്ത എന്തോകേട്ടമാതിരി ഒന്ന് തുറിച്ചുനോക്കിയെങ്കിലും അങ്ങിനെയൊന്ന്നും ഇല്ലെന്ന മട്ടിൽ പെൺകുട്ടി തലയാട്ടി.

എന്ന എനിക്കും എല്ലാം ഓകെ എന്ന മറുപടിയായി സപ്രുവും ഒരു പുഞ്ചിരിയുടെ അകമ്പടിയോടെ തലയാട്ടി.

എല്ലാവർക്കും സമ്മതമായ സ്ഥിതിക്ക്‌ മറ്റുള്ളകാര്യങ്ങൾ വഴിയേ അറിയിക്കാം എന്ന തീരുമാനത്തോടെ മൂവരും അവിടെ നിന്നും മടങ്ങുകയും ചെയ്തു.

നാരയണേട്ടൻ സപ്രുവിന്റെ വീട്ടിൽ എത്തുമ്പോൾ ദമോദരൻ മാഷ്‌ ചെടികൾക്ക്‌ വെള്ളമൊഴിക്കുകയായിരുന്നു. കുളിക്കാനായി കയ്യിൽ തോർത്തും സോപ്പും എടുത്ത്‌ കടവത്തേക്ക്‌ നടക്കുമ്പോഴും "ആ കുളിക്കാനായിക്കും ..ല്ലേ!!!" എന്ന സ്ഥിരം ചോദ്യം തട്ടിവിടുന്ന മലയാളിയുടെ പ്രതീകമായ നാരായണേട്ടനും സപ്രുവിന്റെ വീടിന്റെ പടികടന്ന്പ്പോൾ ദാമോദരൻ മാഷോട്‌ ചോദിക്കാൻ മറന്നില്ല..

"മാഷ്‌ ചെടി നനക്ക്യായിരിക്കും..ല്ലേ!!!"

"ഹല്ല...ഇതാര്‌..നാരായണനോ..എന്താ ഈ വഴിയൊക്കെ?... "

"ഇവിടുത്തെ കുട്ടിയ്ക്ക്‌ പെണ്ണുശരിയായി എന്നു കേട്ടു, അതറിയാൻ വന്നത..എവിടുന്ന മാഷെ.. "

"അതു കോട്ടക്കലീന്ന, നല്ല കുടുംബക്കാര, കുട്ടി ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു. ൻജാൻ നാരായണന്റെ വീട്ടിലേക്ക്‌ വിളിക്കണം എന്നു വിചാരിച്ചിരിക്ക്യായിരുന്നു. അടുത്ത ഞായറാഴ്ചയാണ്‌ നിശ്ചയം. ഇവിടുന്ന് ഒരു ബസ്സ്‌ ബൂക്ക്‌ ചെയ്തിട്ടുണ്ട്‌.ഞാൻ വീട്ടിലേക്ക്‌ വരുന്നുണ്ട്‌, എല്ലാവരെയും ക്ഷണിക്കണം."

" അതിന്റ്യൊന്നും ആവശ്യല്ല്യ മാഷെ..മ്മടെ കുട്ടീടെ കാര്യല്ലേ, ഞാൻ എന്തായാലും വരും.ഞാൻ ഇറങ്ങട്ടെ, പാടത്ത്‌ ലേശം കൂടിപണിബാക്കീണ്ട്‌, "

എന്ന ശരി നാരായണ, ഞായറാഴ്ച എന്തായാലും വരണം ..ട്ടോ!!

സമ്മതഭാവത്തിൽ തലയാട്ടി നാരായണേട്ടൻ തിരിഞ്ഞു നടന്നു.

അങ്ങിനെ ഞായറാഴ്ച ദിവസം, അരവിന്ദന്റെയും നാരായണേട്ടന്റെയും നേതൃത്വത്തിൽ ഒരു നാൽപത് അംഗ സംഘം കോട്ടക്കലിലേക്ക്‌ യാത്രയായി.രണ്ടര മണിക്കൂർ നീണ്ടയാത്രക്കുശേഷം പെൺകുട്ടിയുടെ വീട്ടിൽ എത്തി. പ്രത്യേകിച്ച്‌ വലിയ ചടങ്ങുകൾ ഒന്നും ഇല്ലാത്തതുകൊണ്ട്‌ ഒരു മോതിരം മാറൽ ചടങ്ങും നടത്തി, കല്യാണത്തിന്റെ തീയതി കുറിച്ചതിനുശേഷം നല്ലൊരുസദ്യയും സാപ്പിട്ട്‌ ഏമ്പക്കവും വിട്ടിരിക്കുന്നതിനിടയിൽ സപ്രുവിന്റെ വല്യച്ചന്റെ വക ഒരു ചോദ്യം,

"ന്താ സപ്രു ..വിദ്യയെ ഇപ്പൊ തന്നെ അങ്ങട്ട്‌ കൊണ്ടോണം എന്നുണ്ടോ??, ഇല്ല്യാച്ച അങ്ങട്ട്‌ ഇറങ്ങല്യേ??"

ഏതോ മായികളോകത്തിലായിരുന്ന സപ്രു പെട്ടെന്ന് ചാടി എണീറ്റ്‌ .."ഒരു കാര്യം കൂടി ബാക്കീണ്ട്‌ വല്യച്ചാ!!"..പറഞ്ഞു തീരും മുൻപേ നോക്കിയ കെയറിൽ നിന്നും നല്ലോണം നോക്കി വാങ്ങിയ ഒരു നോക്കിയ മൊബെയിൽ പോക്കറ്റിൽ നിന്നും എടുത്തു.

"ഓ..ഈ കുന്ത്രാണ്ടവും നീ വാങ്ങിയിട്ടുണ്ടോ??? കൊള്ളാം ..ഇപ്പൊ ഇതില്ലാണ്ട്‌ ഒന്നും നടക്കില്ലല്ലോ..ആയിക്കൊട്ടെ..വേഗം കൊടുത്തിട്ടുവാ..പോവാൻ സമയമായി.. "

"വൈകീട്ടു ഞാൻ വിളിക്കാം" എന്ന അകമ്പടിയോടെ മൊബെയിൽ വിദ്യക്കുകൊടുത്തശേഷം ഒരു കുറുമ്പുകലർന്ന ഒരു ചിരിയും പാസാക്കി സപ്രു തിരിഞ്ഞ്‌ വല്യച്ചനെ നോക്കി..ഇനി നമ്മുക്ക്‌ പോവാം എന്ന ഭാവത്തി കയ്കൊണ്ട്‌ ആംഗ്യം കാണിച്ചു.

തിരിച്ചു വീട്ടിലേക്കുള്ളയാത്രയിൽ എല്ലവരുടെയും മനസ്സിൽ സന്തോഷമായിരുന്നു, അങ്ങിനെ കുറേനാളത്തെ കാത്തിരിപ്പിനു വിരാമമായി, സപ്രുവിനും പെണ്ണുകിട്ടിയിരിക്കുന്നു.കുറച്ചുപേർ നല്ല ഉറക്കത്തിലായിക്കഴിഞ്ഞിരുന്നു. വണ്ടി ഏകദേശം ഒരു പത്തു-പതിനഞ്ചു കിലോമീറ്റർ ഓടിയിരിക്കും, പെട്ടെന്നാണ്‌ വണ്ടി ബ്രേക്ക്‌ ചെയ്തത്‌, അതിന്റെ തുടർച്ചയെന്നോണം ഉറക്കത്തിൽ നിന്നും ഉണർന്ന അരവിന്ദൻ, കാര്യമെന്താണെന്നറിയാൻ ഡ്രൈവറുടെ ക്യാബിനിലേക്ക്‌ ചെന്നു.

"എന്താ വേണൂ, എന്താ പ്രശ്നം?... "

"അതൊന്നുല്ല്യാ മാഷെ...ദേ ഒരു പയ്യൻ വട്ടം ചാടിയതാ... "

അതുകേട്ടതും അരവിന്ദൻ വെളിയിലേക്ക്‌ നോക്കി, ഇരുപത്‌ ഇരുപത്ത്ഞ്ച്‌ വയസ്സുപ്രായം തോനിക്കുന്ന ഒരു പയ്യൻ, താടിയെല്ലാം വളർത്തി വളരെ വിഷണ്ണനായി വണ്ടിക്കടുത്തേക്ക്‌ നടന്നു വരുന്നു, "അരവിന്ദൻ തലവെളിയിലാക്കി..എന്താടാ കണ്ണൊന്നും കാണില്ലേ?..ഇപ്പൊ നീ വണ്ടിക്ക്‌ ഊടു വച്ചേനേലോ??.."

അരവിന്ദന്റെ വാക്കുകളെ യുവാവ്‌ തീരെ ഗൗനിച്ചതേയില്ല.."ആരാ വിദ്യയെ കല്യാണം കഴിക്കാം പോകുന്നേ?? എനിക്കൊന്നു സംസാരിക്കണം"

തന്റെ വാക്കുകളെ ഗൗനിക്കാതെ മറുചോദ്യവുമായി വന്ന പയ്യനെകണ്ടപ്പോൾ അരവിന്ദന്റെ ദേഷ്യം ഇരട്ടിയായി..."എന്താടാ ചീളു ചെക്കാ..നിനക്ക്‌ വേണ്ടത്‌...വണ്ടിക്കു അള്ളുവയ്ക്കാൻ നോക്കീതു പോരാ നിനക്ക്‌ വിദ്യയെ കല്യാണം കഴിക്കാം പോണ ചെക്കനോട്‌ സംസാരിക്ക്യെം വേണൊ??

സംസാരം ഉച്ചസ്ഥായിയിലായപ്പോൾ വണ്ടിയിലെ എല്ലാവരും ഉണർന്നുകഴിഞ്ഞിരുന്നു.അരവിന്ദന്റെ ദേഷ്യത്തിലുള്ള സംസാരം കേട്ട്‌ സപ്രു കാര്യം തിരക്കി..

"അരവിന്ദേട്ടാ..എന്താ പ്രശ്നം..?? "

"ഒന്നുല്ല്യാടാ..ഒരു ചെക്കൻ വണ്ടിക്കുവട്ടം ചാടി..ദേ ഇപ്പൊ നിന്നോട്‌ സംസാരിക്കണമെന്നു..."

അരവിന്ദന്റെ മറുപടിയിൽ തൃപ്തനാവാതെ സപ്രു വെളിയിലേക്ക്‌ തലയിട്ടു..ആളെ മനസ്സിലായതോടെ ആ യുവാവ്‌ സപ്രുവിന്റെ അടുത്തേക്ക്‌ നീങ്ങി.

ഇതുകണ്ട്‌ ദേഷ്യം സഹിക്കതായപ്പോൾ അരവിന്ദൻ വണ്ടിയിൽ നിന്നും ഇറങ്ങിവന്ന് അവനെ പിടിച്ചൊരു തള്ള്‌ വച്ചുകൊടുത്തിട്ട്‌..."ദേ ചെക്ക ചാവണ്ടെങ്കിൽ വഴീന്നു മാറിക്കൊ..."എന്നാക്രോശിച്ച്‌ തിരിച്ച്‌ നടന്ന് വണ്ടിയിൽ കയറി ഡ്രൈവറോട്‌ വണ്ടിയെടുത്തോളാൻ പറഞ്ഞു.

എന്താണ്‌ സംഭവിച്ചതെന്ന് മറ്റുള്ളവർക്ക്‌ മനസ്സിലാവും മുൻപ്‌ വണ്ടി നീങ്ങിത്തുടങ്ങി. അപ്പോഴും ആ യുവാവ്‌ സപ്രുവിനെ തന്നെ നോക്കുന്നുണ്ടായിരുന്നു. എന്താണ്‌ കാരണമെന്ന് സപ്രുവിനും മനസ്സിലായില്ല.

വീട്ടിൽ തിരിച്ചെത്തി കുറച്ചുനേരത്തിനുശേഷം എല്ലാവരും ആ സംഭവം മറക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ജോലിക്കുപോവാൻ തയാറാവുമ്പോഴാണ്‌ ആരോ കോളിംഗ്‌ ബെൽ അടിക്കുന്ന ശബ്ദം കേട്ടത്‌.വാതിൽ തുറന്ന്നോക്കുമ്പോൾ ഇന്നലെ കണ്ട അതേ യുവാവ്‌, സപ്രുവിനെ കണ്ടതും അയാൾ എന്തോ പറയാൻ തുനിഞ്ഞു.

"എന്തെങ്കിലും പറയാനാണെങ്കിൽ വേഗം പറയണം , എനിക്കു ഓഫീസിൽ പോകാൻ സമയം ആയി".

അതുകേട്ടതും അധികം മുഖവുര കൂടാതെ യുവാവ്‌ തുടങ്ങി...

"എന്റെ പേര്‌ ഗിരീഷ്‌ , ഞാനും വിദ്യയും അഞ്ചുവർഷമായി പ്രണയത്തിലാണ്‌, ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമനിച്ചതുമാണ്‌, പക്ഷെ ഇപ്പോൾ അവൾ വീട്ടുകാരുടെ പ്രേരണമൂലമാണ്‌ ഈ വിവാഹത്തിന്‌ ഒരുങ്ങിയത്‌. ദയവുചെയ്ത്‌ ഞങ്ങളെ തമ്മിൽ പിരിക്കരുത്‌".

" ഇതൊക്കെ പലതും നടക്കും , കല്യാണം മുടക്കാൻ ഇങ്ങനെ പലതും കണ്ടിട്ടുണ്ട്‌...ഇതൊന്നും കേൾക്കാൻ ഇപ്പോ എനിക്കു സമയ ഇല്ല..ഇനി ഇവിടെ നിൽക്കണമെന്നില്ല."പറഞ്ഞതൊന്നും വിശ്വാസിക്കാതെ സപ്രു തുടർന്നു.

"നിങ്ങൾക്ക്‌ വിശ്വാസ്മായില്ലെങ്കിൽ ഞാൻ എന്റെ പക്കലുള്ള തെളിവുകൾ തരാം. എന്നിട്ടും വിശ്വാസമായില്ലെങ്കിൽ ഞാൻ ഇതവളെക്കൊണ്ടുതന്നെ പറയിപ്പിക്കാം.."

ഗിരീഷ്‌ സപ്രുവിനെ ദയനീയമായി നോക്കി.

"ശരി..പക്ഷെ..ഇതൊന്നും ശരിയല്ലെങ്കിൽ, ഇതൊക്കെ നീ കെട്ടിച്ചമച്ചവയാനെകിൽ മോനെ നി കുടുംബം കാണില്ല.."

അവന്റെ വാക്കുകളിൽ അൽപം വിശ്വാസം തോന്നിയ സപ്രു തന്റെ സ്വരം അൽപം കടുപ്പിച്ചു.

ഇതുകേട്ടതും അയാൾ തന്റെ കയ്യിൽ കരുതിയിരുന്ന കവറിൽ നിന്നും ഒരു സി ഡി എടുത്ത്‌ സപ്രുവിനു നൽകി.

"ഇതിൽ കുറേ ഫോട്ടോകൾ ഉണ്ട്‌..ഇതൊക്കെകണ്ടിട്ട്‌ വിശ്വാസം ആയില്ലെങ്കിൽ എന്റെ കൂടെ വന്നാൽ ഞാൻ അവളെ കൊണ്ട്‌ തന്നെ പറയിപ്പിക്കാം,"

അതുമേടിച്ചതിനു ശേഷം സപ്രു ഉടനെ അരവിന്ദനു ഫോൺ ചെയ്തു കര്യം അറിയിച്ചു. പത്തുമിനിട്ടിനുള്ളിൽ തന്റെ നാലുകൂട്ടുകാരെയും കൂട്ടി അരവിന്ദൻ സപ്രുവിന്റെ വീട്ടിലെത്തി. ആ യുവാവിനെ കണ്ടതും അരവിന്ദേട്ടന്‌ കലിയിളകി,

"ഡാ ..നിന്നോട്‌ ഇന്നലേ ഞാൻ പറഞ്ഞതല്ലേ, ഇനീ മുൻപീ വന്നാ തല്ലുമേടിക്കുന്ന്.."

"അരവിന്ദേട്ടാ..കാര്യം ലേശം ഗൗരവമാണ്‌", സപ്രു എല്ലാം അരവിന്ദനോട്‌ വിശദീകരിച്ചു.

"എന്നാ വാട...എല്ലാം ഇപ്പൊ തന്നെ തീർത്തേക്കാം..നീ വണ്ടീകേറിക്കോ.."അത്രയും പറഞ്ഞ്‌ അരവിന്ദേട്ടൻ അയാളെയും കൂട്ടി വണ്ടിയിൽ കയറി. തൃശ്ശൂരു എത്തിയതും അയാളുടെ മൊബെയിലിൽ നിന്നും വിദ്യയുടെ ഫോണിലേക്ക്‌ ഡയൽ ചെയ്തു. സപ്രുവിന്റെ കാതുകൾക്ക്‌ വിശ്വസിക്കാൻ കഴിയുന്നതിലും അധികമായിരുന്നു അവരുടെ ബന്ധം. അവരുടെ സംസാരത്തിൽ നിന്നും അത്‌ ബോധ്യമായി.സത്യസ്ഥിതി ബോധ്യമായപ്പോൾ ആ യുവാവിനെയും കൂട്ടി അവർ നേരെ കോട്ടക്കലികേക്ക്‌ തിരിച്ചു.

അവിടെയെത്തുമ്പോൾ വിദ്യയും വീട്ടിൽ തന്നെയുണ്ടയിരുന്നു. അവിചാരിതമായി സപ്രുവിന്റെ വരവിൽ അന്തിച്ചുനിൽക്കുമ്പോൾ അവരുടെ കൂടെ ഗിരീഷിനെകൂടികാണുകയും ചെയ്തപ്പോൾ വിദ്യക്ക്‌ കാര്യങ്ങളുടെ ഏകദേശരൂപം മനസ്സിലായി.

"എന്ത സന്ദീപ്‌?..എന്താ കാര്യം??.. "

കാര്യങ്ങൾ എല്ലാം അറിയാമായിരുന്നിട്ടും ഒന്നും അറീയാത്തവനെ പോലെ നടിക്കാൻ ശ്രമിച്ച്‌ വളരെ കഷ്ടപ്പെടുകയാണ്‌ വിദ്യയുടെ അച്ഛൻ

"താങ്കൾക്ക്‌ വിവരങ്ങൾ അറിയുമോ, ഇല്ലയോ എന്നെനിക്കറിയില്ല..എന്തായാളും ഈ വിവാഹവുമായി ഇനി മുന്നോട്ടുപോവാൻ ഞങ്ങൾക്ക്‌ താത്പര്യം ഇല്ല."

സപ്രു തുറന്നടിച്ചപോലെ മറുപടിനൽകി..

"എന്താ ഉണ്ടായത്‌..എന്തായാലും പറയൂ..നമ്മുക്ക്‌ പരിഹാരം കാണാം, "

"എന്തെങ്കുലും അറിയണമെന്നുണ്ടെങ്കിൽ മകളോട്‌ ചോദിച്ചാൽ മതി, ഒന്നു മാത്രം ഞാൻ മനസ്സറിഞ്ഞ്‌ അണിയിച്ച ഒരു മോതിരം വിദ്യയുടെ വിരലിൽ കിടപ്പുണ്ട്‌, അതെനിക്ക്‌ തിരിച്ചുവേണം." അതുപറയുമ്പോൾ സപ്രുവിന്റെ കണ്ണൂകൾ നിറഞ്ഞിരുന്നു..

ഇതെല്ലാം കേട്ടുനിന്ന വിദ്യ, താൻ ചെയ്തുപോയ വലിയതെറ്റിനെ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.അന്നു സപ്രുചോദിച്ച ചോദ്യത്തിന്‌ "പ്രണയം ഉണ്ടെന്നു" പറഞ്ഞിരുന്നെങ്കിൽ ഇന്നീ അവസ്ഥ ഒഴിവാക്കാമായിരുന്നു. തെറ്റുമനസ്സിലാക്കിയതുകൊണ്ടാവാം, വിദ്യ മോതിരം തിരിച്ചു നൽകി. ഒരക്ഷരം ഉരിയാടാതെ സപ്രു അവിടെ നിന്നും മടങ്ങി. പോരുന്നതിനു മുൻപു താൻ തന്റെ പ്രതിശുതവധുവിനായി വാങ്ങിയ മൊബെയിലും തിരികെ വാങ്ങാൽ അവൻ മറന്നില്ല.

വീട്ടിൽ തിരിച്ചെത്തി, ഉണ്ടായ സംഭവങ്ങളെല്ലാം സപ്രു അച്ഛനോടും അമ്മയോടും തുറന്നുപറഞ്ഞു.വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും, അവരും അതെല്ലാം ഉൾക്കൊണ്ടു. പരിചയക്കാരുടെ ചോദയങ്ങൾക്ക്‌ ഉത്തരം പറയാനുള്ള മടികാരണം പിന്നീട്‌ ഒന്നുരണ്ടാഴ്ചക്കാലം സപ്രു ജോലിക്ക്‌ പോയതേയില്ല.ഒരു മാസത്തിനുള്ളിൽ വിദേശത്തുജോലിചെയ്യുന്ന തന്റെ ഒരു സുഹൃത്തുമുഖേന ഒരു ജോലിതരപ്പെടുത്തി ആരോടും പറായാതെ സപ്രു ദുബായിലേക്ക്‌ യാത്രയാവുകയും ചെയ്തു.തന്റെ മകന്റെ ജാതകദോഷം മാറാൻ ദേവിടീച്ചർ ഇപ്പോഴും അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ വഴിപാടുകളുമായി ഇപ്പോഴും കഴിയുന്നു. ഇനി കല്യാണമെ വേണ്ട എന്നു പറഞ്ഞ്‌ കഴിഞ്ഞ രണ്ടുവർഷമായി സപ്രു ദുബായിൽ തന്നെയാണ്‌.

SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

 • Image
 • Image
 • Image
 • Image
 • Image
  Blogger Comment
  Facebook Comment

6 comments:

 1. വീട്ടിൽ തിരിച്ചെത്തി, ഉണ്ടായ സംഭവങ്ങളെല്ലാം സപ്രു അച്ഛനോടും അമ്മയോടും തുറന്നുപറഞ്ഞു.വിശ്വസിക്കാൻ പ്രയാസമായിരുന്നെങ്കിലും, അവരും അതെല്ലാം ഉൾക്കൊണ്ടു. പരിചയക്കാരുടെ ചോദയങ്ങൾക്ക്‌ ഉത്തരം പറയാനുള്ള മടികാരണം പിന്നീട്‌ ഒന്നുരണ്ടാഴ്ചക്കാലം സപ്രു ജോലിക്ക്‌ പോയതേയില്ല.ഒരു മാസത്തിനുള്ളിൽ വിദേശത്തുജോലിചെയ്യുന്ന തന്റെ ഒരു സുഹൃത്തുമുഖേന ഒരു ജോലിതരപ്പെടുത്തി ആരോടും പറായാതെ സപ്രു ദുബായിലേക്ക്‌ യാത്രയാവുകയും ചെയ്തു.തന്റെ മകന്റെ ജാതകദോഷം മാറാൻ ദേവിടീച്ചർ ഇപ്പോഴും അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ വഴിപാടുകളുമായി ഇപ്പോഴും കഴിയുന്നു. ഇനി കല്യാണമെ വേണ്ട എന്നു പറഞ്ഞ്‌ കഴിഞ്ഞ രണ്ടുവർഷമായി സപ്രു ദുബായിൽ തന്നെയാണ്‌.

  മറുപടിഇല്ലാതാക്കൂ
 2. കല്യാണം കഴിഞ്ഞ ശേഷമാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടായതെങ്കിലോ? എന്തായാലും അതൊന്നും വേണ്ടി വന്നില്ല എന്ന് സമാധാനിയ്ക്കാം

  മറുപടിഇല്ലാതാക്കൂ
 3. പെങ്കൊച്ചിന്റെ ചെള്ളക്കിട്ട് ഒന്നു പൊട്ടികാര്‍ന്നു സപ്രൂന് ,
  അവളോട് പ്രണയത്തെ പറ്റി ചോദിച്ചപ്പൊ അവള്‍ക്ക് പറയാര്‍ന്നില്ലേ
  കൂതറ പെണ്ണ്

  മറുപടിഇല്ലാതാക്കൂ
 4. ഇത് ജാതകദോഷം തന്നെ....
  അതൊക്കെ മാറിക്കോളും.
  എന്തായലും കാര്യങ്ങളൊക്കെ നേരത്തെ അറിയാന്‍ കഴിഞ്ഞത് നന്നായി.
  ഇല്ലെങ്കില്‍ ഇക്കണക്കിന്‌ കല്യാണം കഴിഞ്ഞ് അവള്‍ ഒടിപ്പോയേനെ..

  നന്നായി എഴുതി.

  മറുപടിഇല്ലാതാക്കൂ
 5. Beginning was very fine.

  Subject is old one
  :-)
  Upasana

  മറുപടിഇല്ലാതാക്കൂ
 6. eee gireesh ennatu swantham peru talkkalam matttiyathano?????????

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കൂ‍!!