ഒരു പിതാവിന്റെ വിലാപങ്ങൾ

മൂന്നുദിവസത്തെ വീട്ടുവാസവും കഴിഞ്ഞു രാത്രി പതിനൊന്നരക്കുള്ള ട്രിവാൻഡ്രം എക്സ്പ്രസിൽ ചെന്നൈയിലേക്ക്‌ വച്ചുപിടിക്കാം എന്നു തീരുമാനിച്ചിട്ടാണ്‌ ചേച്ചിയുടെവീട്ടിൽ നിന്നും യാത്രയായത്‌.

പുറത്തിറങ്ങി നോക്കുമ്പോൾ ഒരു കുരുന്നിനെ പോലും കാണാനില്ല, റോഡിൽ കിടന്നുറങ്ങാം , അതേ പോലെ കാലി. സമയം പത്തര ആവുന്നെയുള്ളൂ, ഞായറാഴ്ച ആയതുകൊണ്ടായിരിക്കും , ഒരു ഓട്ടോ പോലും വരുന്നില്ല,ഒരു പത്തു മിനിട്ട്‌ കാത്തു നിന്നശേഷം നേരെ അമ്പലനടയിലേക്ക്‌ നടന്നു. അവിടെ സാധാരണ ഓട്ടോകാണാറുണ്ട്‌. ഞാനും എനിക്കു കൂട്ടായി നിലാവും മാത്രം.ഒരൽപം പേടി തോന്നിയെങ്കിലും അവസാനം നടന്നു നടന്നു അമ്പലനടയിൽ എത്തി, എന്റെ ഭാഗ്യത്തിനു ഒ‍ാട്ടോ അവിടെ കിടപ്പുണ്ടായിരുന്നു.

ചേട്ടാ..റെയിൽ വേ സ്റ്റേഷൻ വരെ..

ആദ്യം കിടന്നിരുന്ന ഓട്ടോയിൽ കയറി ഞാൻ പറഞ്ഞു.

വടക്കുംനാഥനെ വണങ്ങാതെ പോയാൽ അതു ദോഷമല്ലേ എന്ന ചിന്ത കാരണമാവാം ഓട്ടോചേട്ടൻ എന്നെയും കൊണ്ട്‌ ഒരു റൗണ്ട്‌ പൂർത്തിയാക്കി സ്റ്റേഷനിൽ കൊണ്ടാക്കി.

എത്രയായി...

മുപ്പത്‌ രൂപ..

രാത്രിയല്ലേ, എന്നെ വളരെ സേഫ്‌ ആയിട്ടു കൊണ്ടു വിട്ടില്ലേ, പോരാത്തതിനു വടക്കുമ്നാഥനെ വണങ്ങാനുള്ള അവസരവും ഉണ്ടാക്കിതന്ന ആളല്ലേ, ഈ വകചിന്തക്കൾ എല്ലാംകൂടി സമ്മേളിച്ചപ്പോൾ മുപ്പതുരൂപ എന്റെ കീശയിൽ നിന്നും ഉയരുകയും. ഓട്ടോചേട്ടന്റെ കീശയിൽ ഇടം പിടിക്കുകയും ചെയ്തു.

സമയം പതിനൊന്നുമണികഴിഞ്ഞിരുന്നു, സ്റ്റേഷനിലെ ഡിസ്പ്ലേയിൽ ട്രയിൻ ലേറ്റാണെന്നു കാണിക്കുന്നു, അതും ഒരു ഇരുപത്‌ മിനിട്ട്‌. ഡിസ്പ്ലേയിൽ നിന്നും കോച്ചിന്റെ സ്ഥാനം മനസ്സിലാക്കിയശേഷം നേരെ അങ്ങോട്ട്‌ വച്ചുപിടിച്ചു. പറയത്തക്ക തിരക്കൊന്നുമില്ല, ഓറീസ്സയിലേക്ക്‌ പോകാൻ തയ്യാറെടുത്ത്‌ വന്നിരിക്കുന്ന കുറച്ച്‌ ജോലിക്കാർ, നമ്മുടെ നാട്ടിൽ നമ്മളേക്കാൾ കൂടുതൽ കാണപ്പെടുന്നത്‌ ഇവരാണ്‌. അതിൽ ഒന്നോരണ്ടോപേർ അവിടെ കിടന്നുറങ്ങുന്നു.ആവശ്യത്തിലധികം കൊതുകൾ മൂളിപ്പറന്നിട്ടും അവർക്കൊരുകുലുക്കവും ഇല്ല.S13 ന്റെ പോസിഷനിൽ ഒഴിഞ്ഞു കിടന്നിരുന്ന ഒരു കസേരയിൽ ഞാൻ സ്ഥാനം പിടിച്ചു. ബാഗ്‌ ഒതുക്കി അരികിൽ തന്നെ വച്ചിട്ട്‌ ചുട്ടുപാടും ഒന്നു കണ്ണോടിച്ചു. നയനാനന്ദകരാമായി കാഴ്ചക്ക്‌ പറ്റിയവ എന്റെ കണ്ണൂകൾ തേടിക്കൊണ്ടിരുന്നു.കുറച്ചുമാറി ജീൻസും ടോപ്പുമിട്ട്‌ ഒരു യുവ സുന്ദരി, എന്റെ കണ്ണുകൾ അവളിൽ ഉടക്കും മുൻപേ അവളുടെ കൂടെ ഉണ്ടായിരുന്ന ആളുടെ കണ്ണൂകൾ എന്നിൽ ഉടക്കുകയ്യും ആ ഉടക്കൽ എന്റെ ഉടലിനു ഹാനികരമായി മാറുമെന്നു മനസ്സിലാക്കുകയും ചെയ്തപ്പോൾ എന്റെ കണ്ണൂകൾ താനെ പിൻവലിഞ്ഞു.

ഇനിയെന്ത്‌? എന്നാലോചിച്ചിരിക്കുമ്പോഴാണ്‌, ശുഭ്രവസ്ത്രധാരിയായ ഒരു മധ്യവയസ്കൻ ഒരു മിനി വി ഐ പി സ്യൂട്ട്കേസുമായി ഓവർബ്രിഡ്ജ്‌ ഇറങ്ങുന്നത്‌ ശ്രദ്ധയിൽപെട്ടത്‌. ഒരു കൈയ്യിൽ മുണ്ടിന്റെ അറ്റം മറുകയ്യിൽ സ്യൂട്ട്കേസ്‌. ആ രൂപം പതിയെ പതിയെ അടുത്ത്‌ വന്നു ഇപ്പോൾ മുഖം വ്യക്തമാണ്‌, കണ്ണടയുണ്ട്‌, കണ്ടാൽ ഒരു മാഷിന്റെ ഗൗരവം, ആരോടോ മൊബൈലിൽ വളരെ കാര്യമായി സംസാരിക്കുകയാണ്‌,രണ്ടൂകയ്യും ഉപയോഗത്തിലാണല്ലോ?? പിന്നെ എങ്ങിനെ മൊബൈൽ ഉപയോഗിക്കാൻ പറ്റും, ഒരുപക്ഷെ ബ്ലുറ്റൂത്‌ ഇയർ സറ്റ്‌ ഉപയോഗ്ഗിക്കുണ്ടായിരിക്കും, ചോദ്യവും ഉത്തരവും ഇങ്ങിനെ ഞാൻ സ്വയം നൽകിക്കൊണ്ടിരിക്കെ, അദ്‌ദ്ദേഹം ഞാൻ ഇരിക്കുന്നിടത്തുനിന്നും അൽപം മാറി നല്ല വെളിച്ചമുള്ള സ്ഥലത്തുവന്നു നിന്നു. ഇപ്പോൾ ആ സംസാരം എനിക്കു വ്യക്ത്മായി കേൾകാം,

ജെയിംസെ, നിനക്കറിയാമൊടാ...ഇപ്പൊഴത്തെ പിള്ളേർക്കോക്കെ എന്നാ ചിലവാ..ദേ ഇപ്പോകണ്ടില്ലേ മോൾക്ക്‌...നഴ്സിങ്ങിനാ പഠിക്കുന്നേ, അതും ബാഗ്ലൂരില്‌, എന്നാ ഫീസാന്നറിയോ, എല്ലാം ലോണിലാ..എന്നാലും പഠിപ്പുകഴിഞ്ഞൊരു ജോലിയൊക്കെ കിട്ടുമ്പോളതെല്ലാം വീട്ടാമാല്ലോ ..അതാ ഒരാശ്വാസം.

ഓഹോ...സ്വന്തം മകളെക്കുറിചാണ്‌..ആത്മവിശ്വാസവും ഭാവിയെക്കുറിച്ച്‌ പതീക്ഷകളും ഉള്ളൊരു പിതാവ്‌, കൊള്ളാം...ഞാൻ മനസ്സിൽ പറഞ്ഞു.

അദ്‌ദ്ദേഹം തുടരുകയാണ്‌...തോമസ്സേ...നിനക്കറിയോ....താമസത്തിനോക്കെ എന്താചിലവ്‌...ഭക്ഷണവും അതുപോലെ തന്നെ..പിന്നെ പഠിത്തം. ...

ഞാൻ ഒന്നു അന്തിച്ചു...നേരത്തെ ജെയിംസ്‌ എന്നല്ലേ വിളിച്ചത....അതോ എനിക്കു തെറ്റിയതാണൊ?? ഒരു വട്ടം ഞാൻ ചിന്തിച്ചു..ഇല്ല ജെയിംസ്‌ എന്നു തന്നെയാണ്‌. ഞാൻ കസേരയിൽ നിന്നും എണീറ്റു കയ്യിലിരുന്ന ബാഗ്‌ കസേരയിൽ വച്ച്‌ പതിയെ അദ്‌ദ്ദേഹം നിൽക്കുന്നിടത്തേക്ക്‌ ചെന്നു. ഇയർ സറ്റ്‌ ഉണ്ടോ എന്നറിയാൽ ചെവിയിലേക്ക്‌ നോക്കി. ...ഒരു നിമിഷത്തേക്ക്‌ ഞാൻ ഞെട്ടി..ചെവിയിൽ ഒന്നുമില്ലാ...ശൂന്യം...

എന്നെകണ്ടിട്ടായിരിക്കാം, അദ്‌ദ്ദേഹം സംസാരം നിർത്തി. കയ്യിലുണ്ടായിരുന്ന പെട്ടി നിലത്ത്‌ വച്ചു. അതു തുറന്ന് അതിൽ നിന്നും ഒരു ന്യൂസ്‌ പേപ്പർ എടുത്ത്‌ തറയിൽ വിരിച്ചു. കണ്ണട ഊരിപെട്ടിയിലാക്കി പെട്ടിയടച്ചതിനുശേഷം അത്‌ തലയിണയാക്കി ആ പേപ്പറിൽ തന്നെ കിടന്നു. ഞാൻ തിരികെ കസേരയിൽ വന്നിരുന്നു.

മനസ്സിൽ ചിന്തകൾ കടന്നുകൂടി, ഭ്രാന്തനാണൊ?? അതോ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠയിൽ സമനില തെറ്റിയതോ??. പക്ഷെ കാഴ്ചക്ക്‌ ഒന്നും തോനുന്നില്ല. തികച്ചും നോർമൽ, ചെവിയിൽ ഇയർ സറ്റ്‌ ഇല്ല എന്നു മനസ്സിലാക്കുന്നതുവരെ ഞാനും അങ്ങിനെയല്ലേ വിശ്വസിച്ചത്‌?

ചിന്തകളെ മെരുക്കാൻ പാടുപെടുന്നതിനിടയിൽ, ഒറീസ്സയിലേക്കുള്ള ട്രെയിൻ കടന്നുപോയി. അതോടെ പ്ലാറ്റ്ഫോം തികച്ചും കാലിയായി. ഞാൻ അദ്‌ദ്ദേഹത്തെ നോക്കി, ഉരങ്ങിയിട്ടില്ല. ട്രെയി വരാൻ ഇനിയും താമസമുണ്ട്‌. ഒരു ചായകുടിച്ച്‌ ചിന്തകളെ ഉണർത്താം എന്നു തീരുമാനിച്ച്‌ ഞാൻ ടീ ഷോപ്പ്‌ ലക്ഷ്യമായി നടന്നു.

ചായയും വാങ്ങി ഞാൻ തിരികെ കസേരയിൽ വന്നിരുന്നു. ഇല്ല അദ്‌ദ്ദേഹം ഇപ്പോൾ ഒന്നും സംസാരിക്കുന്നില്ല. കുറച്ചുനേരം കൂടി അങ്ങിനെ പോയി. തന്നെ ആരും ശ്രദ്ദ്ധിക്കുന്നില്ല എന്ന് ഉറപ്പാക്കിയതുകൊണ്ടാവാം ..അദ്‌ദ്ദേഹം സംസാരം തുടർന്നു..

സന്തോഷേ....നിനക്കറിയാമോ....

ഹെ..ഇതെന്ത്‌...ഞാൻ അദ്‌ദ്ദേഹത്തെ നോക്കി..കിടന്ന കിടപ്പിലാണ്‌ ഇപ്പൊ സംസാരം ..ഇത്തവ്വണ ആളുമാറി.സന്തോഷ്‌..

ഉം...കൊള്ളാം നടക്കട്ടെ..ഏതായ്യാലുംട്രയിൽ വരുന്നതുവരെ ഒരു നേരമ്പോക്കായി..ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു..

അദ്‌ദ്ദേഹം തുടർന്നുകൊണ്ടിരുന്നു..
സന്തോഷേ...നിനക്കറിയാമോടാ....എന്റെ ജീവനാടാ എന്റെ മോള്‌...അവളുചോദിച്ചാ ഞാൻ എന്തും കൊടുക്കും..ഇത്തവണ പരീക്ഷകഴിജപ്പോ അവളു വീട്ടിൽ വന്നില്ല. പഠിക്കാണുണ്ടത്രേ....ഞാൻ നിർബന്ധിച്ചില്ല, പഠിക്കട്ടെ..നന്നായി പഠിക്കട്ടെ..ഇനി അവളല്ലേ എന്നെയും, ആനിയേയും നോക്കണ്ടത്‌...അവളു പഠിക്കട്ടെ!!!.

ഞാൻ ആ വാക്കുകൾ ശ്രദ്ധ്ദിച്ചുകൊണ്ടിരുന്നു..

എന്റെ മോള്‌ കഴിഞ്ഞ ആഴ്ച വിളിച്ചിട്ടു പറയുവാ..അപ്പായെ കാണണം..ഒന്നങ്ങോട്ടു ചെല്ലണമെന്ന്. എനിക്കുപറ്റില്ലാന്ന് പറയാൻ പറ്റോ??...എന്റെ മോളല്ലേടാ അവള്‌..ഞാൻ സമ്മതം മൂളി. അവളെ കാണാൻ ചെന്നു..എന്റെ മോള്‌ അപ്പായ്ക്ക്‌ തരാൻ ഒരു സമ്മാൻ കരുതി വച്ചിരുന്നു. ഒരു ...ഒരു അവിഹിത ഗർഭം....

അത്‌ കേട്ടതോടെ ഞാൻ ഒന്നു ഞെട്ടി...സത്യമോ??

പെട്ടെന്ന്..അദ്ദ്‌ദ്ദേഹം കരയാൻ തുടങ്ങി..സന്തോഷെ....എന്റെ സ്വത്തല്ലെടാ അവള്‌..എനിക്കവളെ കളയാൻ പറ്റോ?..കരച്ചിലിനിടയിൽ സംസാരം തുടർന്നുകൊണ്ടിരുന്നു. ഞാൻ അവളെ സമാധാനിപ്പിച്ചു. മോള്‌ വിഷമിക്കണ്ട..മോൾക്ക്‌ ഒരു കുഴപ്പവും ഉണ്ടാകാതെ അപ്പ നോക്കിക്കോള്ളാം..ആരാണ്‌ ഇതിനു ഉത്തരവാദി എന്നു മോളുപറഞ്ഞ മാത്രം മതി..ബാക്കി എല്ലാം അപ്പ്‌ നോക്കിക്കൊള്ളാം.. ഇതെല്ലാം ഞാൻ പറഞ്ഞതാടാ സന്തോഷേ!!..എന്നിട്ടും എന്റെ മോള്‌...അവൾക്ക്‌ അറിയില്ലത്രേ..ആരാണിതിനു ഉത്തരവാദി എന്ന്...പറ സന്തോഷെ...നി പറ..എന്റെ മകൾ...എന്റെ സ്വത്ത്‌...എന്റെ എല്ലാം...അവൾ ഇത്രയും ശപിക്കപ്പെട്ടവൾ ആയോ....ഞാൻ ഇനി എന്തിനുജീവിക്കണം...നീ പറ സന്തോഷേ!!!...അദ്‌ദ്ദേഹം പിന്നെയും കരയാൻ തുടങ്ങി..

അപ്പോഴേക്കും ട്രെയിന്‍ വരുന്നതിന്റെ അറിയിപ്പ് കേട്ടു തുടങ്ങി. അദ്‌ദ്ദേഹത്തെ ഒന്നുകൂടി നോക്കിയതിനുശേഷം ഞാൻ ബാഗെടുത്ത്‌ നടന്നു. ട്രെയിനിൽ കയറി സീറ്റിൽ സ്ഥാനം ഉറപ്പിച്ചു.ഏതാനും മിനിട്ടുകൾക്കുശേഷം ഒരു കൂക്കിവിളിയുടെ അകമ്പടിയോടെ ചെന്നൈനഗരത്തെ ലക്ഷ്യമാക്കി ട്രെയിൻ യാത്രതുടർന്നു.

ഉറങ്ങാൻ കിടക്കുമ്പോഴും ചിന്തകൾക്കു കാഠിന്യമേറിയിരുന്നു, ഒരു പക്ഷെ...അദ്‌ദ്ദേഹം പറഞ്ഞത്‌...അവിടെ വിലപിച്ചത്‌..സത്യമാണെങ്കിൽ...അത്‌ വെറും ഒരു ഭ്രാന്തന്റെ പുലമ്പലായി കളയാൻ വയ്യ...മകളെക്കുറിച്ച്‌ വളരെയധികം പ്പ്രതീക്ഷകൾ ഉണ്ടായിരുന്ന ഒരു പിതാവിന്റെ വിലാപങ്ങളായിരുന്നു അതെങ്കിൽ???
SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

 • Image
 • Image
 • Image
 • Image
 • Image
  Blogger Comment
  Facebook Comment

3 comments:

 1. ഉറങ്ങാൻ കിടക്കുമ്പോഴും ചിന്തകൾക്കു കാഠിന്യമേറിയിരുന്നു, ഒരു പക്ഷെ...അദ്‌ദ്ദേഹം പറഞ്ഞത്‌...അവിടെ വിലപിച്ചത്‌..സത്യമാണെങ്കിൽ...അത്‌ വെറും ഒരു ഭ്രാന്തന്റെ പുലമ്പലായി കളയാൻ വയ്യ...മകളെക്കുറിച്ച്‌ വളരെയധികം പ്പ്രതീക്ഷകൾ ഉണ്ടായിരുന്ന ഒരു പിതാവിന്റെ വിലാപങ്ങളായിരുന്നു അതെങ്കിൽ???

  മറുപടിഇല്ലാതാക്കൂ
 2. ഹരി

  കുറച്ചു സങ്കടകരമാണ് ടോപിക്. ബാംഗ്ലൂരില്‍ ഇങ്ങിനെയുമൊക്കെ ഒരുപാട് കേസുകളുണ്ടെന്നു തോന്നുന്നു.
  :-(
  ഉപാസന

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കൂ‍!!