സെക്കന്റ്‌ ചാൻസ്‌

സെക്കന്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ വരവേൽക്കനെന്നോണം മഴ പെയ്യുകയാണ്‌, തോർച്ചക്കുള്ള ഒരു ചാൻസും കാണാനില്ലത്തതുകൊണ്ടു മഴത്തുള്ളികളുടെ നേർത്ത ചുംബനങ്ങൾ ഏറ്റുവാങ്ങി ഒരു വിധത്തിൽ ബസ്സിൽ കേറിപ്പറ്റി, വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി. മഴയായതുകൊണ്ട്‌ വേഗംകിടന്നേക്കാമെന്ന് തീരുമാനിച്ച്‌ മുറിയിൽ കയറിയപ്പോഴേക്കും മൊബൈൽ നാദം...

"എന്നമ്മെ ഒന്നു കാണാൻ എത്രനാളായി....!!"

എന്ത ഈ സമയത്ത്‌ അമ്മ വിളിക്കാൻ..മനസ്സിൽ ചെറിയ ശങ്കയോടെയാണെങ്കിലും ഫോണെടുത്തു..

"ന്താമ്മെ..എന്തു പറ്റി.. "

"മോനെ,ഇന്നത്തെ പേപ്പറ്റിൽ ഒരു കുട്ടിടെ ഡീറ്റെയിൽസ്‌ ഉണ്ട്‌ നിന്റെ അതേ കമ്പനിയില ജോലി, കേരള മാട്രിമോണിയലിൽ ഉണ്ടെന്ന പറയണെ..നിനക്കൊന്നു നോക്കമോ.. "

"ന്റെ മ്മെ...ഇതാണൊ കാര്യം ..ഇതൊക്കെ നാളെ പറഞ്ഞപോരെ..ഞാൻ ആകെ പേടിച്ചുപോയി..ഈ രാത്രിവിളി സാധാരണ ഇല്ലാതതാണല്ലോ..ഞാൻ നാളെ രാവിലെ വിളിക്കം..വേറെ ഒന്നും ഇല്ലല്ലോ ല്ലേ??...എന്ന ശരി .. "

ഫോൺ കട്ട്‌ ചെയ്തപ്പോഴേക്കും മനസ്സിൽ ചിന്ത കേറിക്കൂടി ..ആരായിരിക്കും..ശ്ശ്ശ്ശോ പേരു പോലും ചോദിക്കാൻ മറന്നു...ആ നാളെ നോക്കാം.. ആ നല്ല ദിവസത്തിനു നന്ദി പറഞ്ഞ്‌ എല്ല മഴ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച്‌ ഞാൻ പുതപ്പിനടിയിലേക്കു നൂണ്ടുകേറി...

രാവിലെ ഏഴുമണിയായപ്പോഴേക്കും ഉറക്കം മതിയാക്കി എണീറ്റു, വേറെ ഒന്നിനും നിക്കാതെ ഫോണെടുത്ത്‌ നേരെ വീട്ടിലേക്ക്‌ ഡയൽ ചെയ്തു.

"ആ..അമ്മെ ഞാന..ഇന്നലെ പറഞ്ഞ ആ കുട്ടീടെ ഡീറ്റെയിൽസ്‌ താ..ഞാൻ നോക്കാം, "

എന്റെ സംസാരം കേട്ട്‌ ഫൊണിന്റെ അങ്ങേ തലക്കൽ അമ്മ ആകെ ഞെട്ടിയോനൊരു സംശയം..എന്നാലും എന്റെ ആവശ്യപ്രകാരം ആ പ്രൊഫെയിൽ ഐ ഡി തന്നു..

"എന്ന ശരിട്ടാ..ഞാൻ വൈകീട്ടു വിളിക്കാം.. "

പ്രത്യേകിച്ചു ഒന്നും പറയാതെ ഞാൻ ഫോൺ കട്ട്‌ ചെയ്തു.. പിന്നെ ഒട്ടും അമാന്തിച്ചില്ല, കേരള മാറ്റ്രിമോണിയൽ തുറന്ന് പ്രോഫെയിൽ ഐ ഡി സേർച്ച്‌ കൊടുത്തു. എന്റെ സമയം, അല്ലാതെന്തു പറയാൻ, പ്രോഫെയിലിൽ ഫോട്ടൊ ഇല്ല..വേറേ കൊറേ ഡീറ്റെയിൽസ്‌ ഉണ്ട്‌, ആവശ്യമുള്ള സംഗതി ഇല്ല.. ആഹ്‌ ഇനി ഞാൻ എങ്ങിനേ ആ കുട്ടിയെ കണ്ട്‌ പിടിക്കും എന്ന് ചിന്തിച്ചിരിക്ക്കുമ്പോഴാണ്‌ ഓഫീസ്‌ എമ്പ്ലൊയീ ഡ്റ്റാബേസ്‌ ഓർമവന്നത്‌. അതി കേറി കുട്ടിടെ പേരുകൊടുത്തു , അതിലും ഫോട്ടൊ ഇല്ല.. എന്നാലും മുഴുവൻ പേരും ഫോൺ നമ്പറും എല്ലാം ഉണ്ട്‌. ബാക്കി ഓഫീസിൽ ചെന്നിട്ടു നോക്കം എന്നു തീരുമാനിച്ചു ഐ ഡി ഓഫീസ്‌ മെസ്സഞ്ചറിൽ ചേർക്കുകയും ചെയ്തു.

എന്നാലും ആ പേരുള്ള ഒരു മലയാളി പെൺകുട്ടി എന്റെ ടീമിൽ ഇല്ല എന്നുറപ്പായിരുന്നു എങ്കിലും ആ ഫ്ലൊറിലെ എല്ലാ പെൺകൊടിമാരുടെയും ജന്മനക്ഷത്രം വരെയുള്ള മൊബൈൽ ഡാറ്റാബേസ്‌ രാജേഷിനോട്‌ ഒന്നു ചോദിക്കാം.. ഗണേഷ്‌ ഒരു നിർദ്ദേശം വച്ചു,അതു നല്ലതാണെന്ന് എനിക്കും തോന്നി. ഒട്ടും വൈകാതെ നേരെ അങ്ങോട്ടു വച്ചു പിടിച്ചു.

എന്ന ആച്ച്‌ സർ..ഏതാവത്‌ ഹെൽപ്‌ വേണമാ!!

എന്റെ വരവിൽ എന്തോ പന്തികേട്‌ അവനു മനസ്സിലാക്കിയതുകൊണ്ടാവാം ..ആദ്യ ചോദ്യം അവന്റെ വക തന്നെയായിരുന്നു.

തമ്പി.. ഒരു ചിന്ന ഹെൽപ്‌..ഒരു പൊണ്ണൂടെ ഡീറ്റെയിൽസ്‌ വേണം..

എന്റെ ആഗമനോദ്ദേശവും ഞാൻ അറിയിച്ചു. എന്ന സർ എന്ന...സീരിയസ്‌ മാറ്ററ?? ഹോ ഇങ്ങനെ ഒരുത്തൻ..ഇനി മുഴുവൻ മനസ്സിലായാലെ സമാധാനമാവു.. അങ്ങിനെ അവനെ മനസ്സിൽ ശപിച്ചുകൊണ്ടു കാര്യം ഞാൻ പറഞ്ഞു മനസ്സിലാക്കി..

ആഹ്‌..അവളൊംതാനെ..പേർ കൊട്‌ സർ..ഇപ്പവെ പാത്തിടലാം..

പേരു പറഞ്ഞതതും അവൻ കൊറച്ച്ശങ്കിച്ച്‌ ആ കുട്ടി ഇരിക്കുന്ന സ്ഥലം കാണിച്ചു തന്നു.

സർ, ഒരു ചിന്ന പ്രച്നം ഇരുക്ക്‌...അന്തപൊണ്ണുക്ക്‌ ഇരുക്കണവെ ഒരു പയ്യങ്ക്കിട്ട്‌ അഫെയർ ഇരുക്ക്‌..

എന്റമ്മോ..അവന്റെ ഒരു വെട്ട്‌ എന്നെ രണ്ട്‌ കഷ്ണമാക്കി..

തമ്പി, നിജമാവ??

ആമ സർ, നിറയെ വാട്ടി അന്ത പയ്യൻ കൂടെ നാൻ പാത്തിരുക്കെ!!

ഹോ..അപ്പടിയ..സരി തമ്പി ..അപ്പുറം പാക്കലാം എന്നുപറഞ്ഞ്‌ ഞാൻ സ്ഥലം കാലിയാക്കി.

എന്നാലും മനസ്സിൽ ഒരു സംശയം, ഇനി ആ കുട്ടിതന്നെയായിരിക്കുമോ അവൻ കണ്ടത്‌?? സശയനിവാരണം എപ്പോഴും നല്ലതാണല്ലോ..മെസ്സഞ്ചറിൽ ആ കുട്ടി ഓൻലൈൻ ആവുന്നതും കാത്തിരുന്നു..ഒരു പത്തുമണിയായപ്പോൾ കഥാപാത്രം ഓൺലൈൻ ആയി..ആമുഖം ഒന്നും ഇല്ലാതെ കേരളാ മാട്രിമോണിയലിലെ ഐഡി എടുത്ത്‌ ഞാൻ ചാറ്റിൽ അയച്ച്‌ കൊടുത്തു.എന്നിട്ടൊരു ചോദ്യവും..

ഈസ്‌ ദിസ്‌ യുവർ പ്രോഫൈൽ?

ഒത്തിരിനേരത്തിനുശേഷം ഒരു മറുപടികിട്ടി...

ക്യാൻ ഐ മീറ്റ്‌ യു ഇൻ പെർസൺ? കം ടു കഫെ!!

എന്റെ കണ്ണുകൾ തള്ളിയോ...അറിയില്ല..പക്ഷെ ഒരു പട പടാ ശബ്ദം കേട്ടു തുടങ്ങി..മുട്ടുകൾ കൂട്ടിയിടിച്ചോ ആവൊ..!! സംഗതി പാളി എന്ന തോനൽ എന്നെ സീറ്റിൽ നിന്നും എണീപ്പിച്ചു കഫെയിൽ കൊണ്ടെത്തിച്ചു.അവിടെ എന്നെയും കാത്തെന്നപോലെ ഇരുന്നിരുന്ന പെൺകൊടിയുടെ അടുത്തുതന്നെ ഞാൻ ചെന്നു നിന്നു. പേര്‌ ഉറപ്പാക്കിയശേഷം ഞാൻ എതിരെയുള്ള സീറ്റിൽ ഇരുന്നു.

കുട്ടി, പ്രശ്നം ഒന്നും ഇല്ല. അമ്മ പറഞ്ഞു, ഞാൻ നോക്കി അത്രെ ഉള്ളു...വേറെ ഒന്നും ഇല്ല...എനിക്കൊരു കുഴപ്പോം ഇല്ല.എന്ന എല്ലാം ശരി..വന്നതിൽ വളരെ നന്ദി...

ഇത്രയും പറഞ്ഞപ്പോഴേക്കും ഞാൻ സീറ്റിൽ നിന്നും എണീറ്റിരുന്നു.

എനിക്കൊരു കാര്യം പറയാൻ ഉണ്ട്‌..!!

എന്റെ ശബ്ദത്തിനു മറുപടിയായി വന്ന ആ കണ്ഠനാദത്തിനു മുന്നിൽ എതിരായൊരക്ഷരം പോലും ഉരിയാടാതെ ഞാൻ ഇരുന്നു.

എന്നോട്‌ ക്ഷമിക്കണം, ആ പ്പ്രൊഫെയിൽ എന്റെ തന്നെയാണു്, പക്ഷെ ഞാൻ അറിയാതെ എന്റെ അച്ഛ്ൻ ഉണ്ടാക്കിയതാണ്‌.

ശരി, എല്ലാം മനസ്സിലായി എന്ന മട്ടിൽ ഞാൻ തലയാട്ടി.

ഞാൻ മറ്റൊരാളുമായി ഇഷ്ടത്തിലാണ്‌..

ഉവ്‌, പിന്നെയും ഞാൻ തലയാട്ടി.

ഞാൻ അയാളെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ല.

എല്ലാം ഭവതി പറഞ്ഞ പോലെ, ഞാൻ പിന്നെയും എല്ലാം സമ്മതിച്ചുകൊണ്ടിരുന്നു.

ദയവായി ഈ ആലോചനയുടെ പേരിൽ എന്റെ വീട്ടിലേക്കോ അച്ചഛനേയോ വിളിക്കരുത്‌. ഇതൊരപേക്ഷയാണ്‌.

പിന്നീട്‌ തലയാട്ടാനുള്ള സാവകാശം പോലും എനിക്കു നൽകാൻ എന്റെ മനസ്സിനു കെൽപ്പുണ്ടായിരുന്നില്ല.എല്ലാം ഒരു പുഞ്ചിരിയിൽ ഒതുക്കി ഞാൻ ആറാം നിലയുടെ പടികൾ ഇറങ്ങി.
SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

 • Image
 • Image
 • Image
 • Image
 • Image
  Blogger Comment
  Facebook Comment

9 comments:

 1. Baalaa

  pOTRaaaaaaaaaa!!
  ninakke veRe kittum.
  :-)

  ni keri muttiyaal ninakke avaLe kittumenne 100 tharam. athukondaane aa kutti vararuthenne paranjathe.

  BY the way.
  Very interesting aayi vaayichchu.
  ninte aampire pazhayathil ninne koodiyittEyuLLoo...
  :-)
  Upasana

  Off : KuttanOTe paRanjnje avane onne mirattan NokkiyaalO (chummaa) ;-)

  മറുപടിഇല്ലാതാക്കൂ
 2. saaramilla kathaakaaraa.. puthiya oru nalla relation udane thanne kittatte ennu aashamsikkunnu.

  മറുപടിഇല്ലാതാക്കൂ
 3. ഒന്നുമില്ലെങ്കിലും ആ കുട്ടി കാര്യം നേരിട്ട് പറഞ്ഞല്ലോ... സമാധാനം.

  മറുപടിഇല്ലാതാക്കൂ
 4. അങ്ങിനെ വളരെ നാളുകൾക്കുശേഷം ഒരു പോസ്റ്റിനുള്ള വകുപ്പ് ഒത്തുകിട്ടി..

  ഉപാസനേ!!..തൽക്കാലം അവനെ ഒന്നും ചെയ്യുന്നില്ല...ജീവിച്ചുപൊക്ക്ക്കൊട്ടെ..

  പീക്കുട്ടി..ആശസക്കൊരായിരം നന്ദി..

  ശ്രീ...പിന്നെയും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം...

  മറുപടിഇല്ലാതാക്കൂ
 5. ഉപാസന വഴി ഇവിടെ വന്നു...

  ജീവിതത്തിൽ ഒരു യുവാവിനു വരാവുന്ന മോസ്റ്റ് എംബാരസിംഗ് നിമിഷങ്ങളിൽ ഒന്ന്‌!

  നന്നായെഴുതി!

  ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാം.. :-)
  ഇതൊക്കെ ഒരു രസമല്ലേ... :-P
  Enjoyy ;-)

  മറുപടിഇല്ലാതാക്കൂ
 7. സുനി വഴിയാണ് എവിടെ എത്തിയത് .......
  സാദാരണ സംഭവിക്കാവുന്ന ഒരു കാര്യം നന്നായി എഴുതിയിരിക്കുന്നു ........
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. upasana vazhiya vannathu.. second chancinte first take enna nilayil nannayi..

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കൂ‍!!