കമന്റ്‌ ഇട്ടാലും...ഇല്ലെങ്കിലും

പ്രശസ്തി ആഗ്രഹിക്കാത്തവരുണ്ടോ??

ഇല്ലെന്നാണ്‌ എന്റെ വിശ്വാസം.

പക്ഷെ പ്രശസ്തി തീരെ ആഗ്രഹിക്കാത്ത, "എനികൊന്നും വേണ്ട...നിനക്കൊട്ടു തരികയും ഇല്ല" എന്ന പോലെയാണ്‌ ബ്ലോഗിൽ ചില ആണ്ണന്മാരുടെ പെരുമാറ്റം. അവർക്കുവേണ്ടി മാത്രമാണ്‌ ഈ പോസ്റ്റ്‌. മറ്റുള്ളവർക്ക്‌ ഇതുവായിക്കാം, ഞാൻ പറയുന്നത്‌ തികച്ചും അടിസ്ഥാനവിരുദ്ധമാണെങ്കിൽ എന്നെ ക്രൂശിക്കാം.

ബ്ലോഗ്‌ തുടങ്ങിയ കാലം മുതലേ ഉള്ളതാണ്‌ വിമർശനങ്ങളും, പരദൂഷണവും, വെല്ലുവിളികളും, പഴിചാരലും, ക്രൂശിക്കലും. പക്ഷെ അതെല്ല്ലാം ചിലരുടെ പൊയ്മുഖങ്ങൾ വെളിച്ചത്തുകൊണ്ടുവരാനും ഉപകരിച്ചു. വിമർശകരുടെ അമ്പുകൾ കുറിക്കുകൊള്ളുകയും ഒരുപാട്‌ നല്ല ബ്ലോഗേർസിനെ മലയ്യാളത്തിനു സമ്മാനിക്കുകയും ചെയ്തു.

ലിഗഭേദമില്ലാത്ത വിമർശനം/പ്രോത്സാഹനം എപ്പോഴും നല്ലതാണ്‌, പക്ഷെ പഴയകാല വിമർശകർ വഴിമാറിയതുകൊണ്ടോ, അവർക്ക്‌ ആമ്പിയർ ഇല്ലാതായതുകൊണ്ടോ എന്നറിയില്ല, അവർ പുതിയ തലമുറക്കു വഴിമാറി(തലമുറ എന്ന പ്രയോഗം ശരിയല്ല എന്നറിയാം ..ക്ഷമിക്കുക). അവരുടെ മുദ്രാവാക്യമായിരുന്നു "ലിംഗഭേദം".എന്തെഴുതിയാലും അതിനെ നഖശിഖാന്തം വിമർശിക്കുക, കൂട്ടം ചേർന്ന് തേജോവധം ചെയ്യുക, പുതിയ ബ്ലോഗേർസിനെ തിരഞ്ഞുപിടിച്ച്‌ കശാപ്പുചെയ്യുക. ബ്ലോഗിലെ രചനയെ വിലയിരുത്താതെ അതിലെ കമറ്റുകളെ വിലയിരുത്തി വെറുതെ കോമാളി കളിക്കുക എന്നിവയെല്ലാം പതിവായി. തനിക്കു കിട്ടാതെ പോവുന്ന പ്രശസ്തിയിൽ മനസ്സുമടുക്കുന്ന സ്രഷ്ടാക്കൾ പിന്നീട്‌ എഴുത്തു നിർത്തിയ ചരിത്രം വരെ ഈ ബ്ലോഗ്ഗ്‌ ലോകം കാണൂകയുണ്ടായി!..

ബ്ലോഗിലെ കോപ്പിയടി, പുനപ്രകാശനം,അനുവാദമില്ലാതെ ചിത്രങ്ങൾ എടുക്കുക എന്നിവക്കെല്ലാം എതിരായി കുറെ നല്ല ആളൂകൾ രംഗത്തുവന്നപ്പോൾ നമ്മുടെ അഭിനവ വിമർശകർ മിണ്ടാതിരുന്നതേയുള്ളൂ.അതൊന്നും എന്റെ വിഷയമല്ല, എന്നെ ബാധിക്കുന്നതല്ല എന്ന നയമാണ്‌ അവർ തുടർന്നുപോന്നത്‌.

ഈ ബ്ലോഗുലോകത്തിൽ എഴുതുന്നവർ തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ അവസരം കിട്ടാതെ പോയവരാണെന്നകാര്യം ഇവർ എന്തുകൊണ്ട്‌ മറന്ന് പോവുന്നു? തന്റെ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി, തന്നാലാവുന്നതുമാതിരി എഴുതി അതു നാലുപേർ വായിച്ച്‌ അഭിപ്രായം അറിയുമ്പോൾ ഉണ്ടാകുന്ന ആ സംത്രുപ്തി അതൊന്നു മാത്രമാണ്‌ ആകെയുള്ള ലാഭം.പിന്നെ അഭിപ്രായത്തിന്റെ കാര്യം, അത്‌ എഴുതുന്നവരിൽ നിക്ഷിപ്തമാണ്‌. ആസ്വാദനം എല്ലാവരിലും ഒരുപോലെയാവില്ല, അതും ഈ "കമന്റ്‌ വിമർശകർ" മറന്നുപോകുന്നു എന്നുവേണം കരുതാൻ. സ്വയം ഉണ്ടാക്കിയ ചട്ടകൂടിനുള്ളിൽ സ്വന്തമായി ചാരിത്തിയ നാമവിശേഷണത്തിൽ പുളകമ്മ് കൊണ്ട്‌ നടക്കുന്ന ഈ അണ്ണന്മാർ ബ്ലോഗുലകത്തിലേക്ക്‌ കാലെടുത്ത്‌ വയ്ക്കുന്ന പുതു കലാകാരന്മാരെ കമന്റിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ച്‌ എന്താണ്‌ ഇവിടെ കാഴ്ചവയ്ക്കാൻ ഉദ്ദേശിക്കുന്നത്‌?

കമന്റിന്റെ ഏണ്ണം നോക്കി വിമർശിക്കാൻ തക്കം പാർത്തിരിക്കുന്നവരേ!!, ഒരൽപസമയം കണ്ടെത്തി ആ ഉള്ളടക്കം വിലയിരുത്തി അതിനനുസരണമായി ഒരു അഭിപ്രായം പറയാൻ എന്തിനുമടിക്കുന്നു?. ഞാൻ നേരത്തെ സൂചിപ്പിച്ചപോലെ, കമന്റ്‌ ഇടുക എന്നത്‌ തികച്ചും വ്യക്തിപരമായ താത്പര്യം ആണ്‌, ഓരോ ആസ്വാദകനും അഭിപ്രായം വ്യത്യസ്ഥമായിരിക്കാം, "നല്ലത്‌", "കൊള്ളാം", "മനോഹരം" എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ ഇടുന്നവർ എല്ലാം ലിംഗവിവേചനം കാണിക്കുന്നവരാണെന്നതിനോട്‌ യോജിക്കാൻ എനിക്കാവില്ല, അങ്ങിനെ വിമർശകർക്ക്‌ തോന്നിയെങ്കിൽ അതവരുടെ കഴിവ്കേടായി കണക്കാക്കാനെ കഴിയു.

ബ്ലോഗ്‌ ചിലർക്ക്‌ പുതു സൗഹൃദങ്ങൾ ഉണ്ടാക്കുന്നു, അങ്ങിനെ ഉണ്ടാകുന്ന കൂട്ടയ്മയിലെ അംഗങ്ങൾ പരസ്പരം കളിയാക്കുന്നതും, അപ്രസക്ത്മായ രചനകൾ എഴുതുമ്പോൾ അതിനും കമറ്റുകൾ ലഭിക്കുന്നതും സ്വാഭാവികം, ഓർക്കുട്ടിലും മറ്റും നമ്മൾ പുതിയ ഫോട്ടോകൾ പോസ്റ്റ്‌ ചെയ്യുമ്പോൾ സുഹൃത്തുക്കൾ കമന്റ്‌ ചെയ്യാറില്ലേ?? അതുപോലെ തന്നെ!!!. അതിനെയെല്ലാം അർത്ഥം അറിയാതെ കളിയാക്കാൻ നോക്കിയാൽ അതിനെ സമയം കാണു.


പ്രിയപ്പെട്ട വിമർശകരെ,

ബ്ലോഗിലെ കമന്റിനെ വിലയിരുത്തി സമയം കളയാതെ ആ രചനയെ വിലയിരുത്തു, അതിനനുസൃതമായി അഭിപ്രായം പറയു, ചിലപ്പോൾ നിങ്ങളുടെ കമന്റുകൾ, സൃഷ്ടാവിന്റെ കഴിവിനെ ഒരുവേള പ്രോത്സാഹിപ്പിച്ചെന്നും വരാം.ഒരു സത്യസന്ധ്മായ അഭിപ്രായം ആയിരം വിമർശനത്തേക്കാൾ ഉപകാരമായേക്കാം...
SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

 • Image
 • Image
 • Image
 • Image
 • Image
  Blogger Comment
  Facebook Comment

7 comments:

 1. പ്രിയപ്പെട്ട വിമർശകരെ,

  ബ്ലോഗിലെ കമന്റിനെ വിലയിരുത്തി സമയം കളയാതെ ആ രചനയെ വിലയിരുത്തു, അതിനനുസൃതമായി അഭിപ്രായം പറയു, ചിലപ്പോൾ നിങ്ങളുടെ കമന്റുകൾ, സൃഷ്ടാവിന്റെ കഴിവിനെ ഒരുവേള പ്രോത്സാഹിപ്പിച്ചെന്നും വരാം.ഒരു സത്യസന്ധ്മായ അഭിപ്രായം ആയിരം വിമർശനത്തേക്കാൾ ഉപകാരമായേക്കാം...

  മറുപടിഇല്ലാതാക്കൂ
 2. ഇതുതന്നെയാണു ഞാനും എന്റെ രണ്ട് പോസ്റ്റിലൂടെ പറഞ്ഞത്...ഇത് അതിന്റെ ഒരു കോപ്പിയായി തോന്നി..!!

  ഉള്ളതു പറഞ്ഞാല്‍ ഉലക്കയെടുക്കുമെന്നറിയാം..!!
  എന്നാലും ഉള്ളിലിരുപ്പ് പറയാതെ പോകാനാകില്ല..!!!

  മറുപടിഇല്ലാതാക്കൂ
 3. പ്രിയ ബ്ലാക്ക്+വൈറ്റ്, താങ്കളൂടെ എല്ലാ ബ്ലോഗ് കമന്റുകളെയും പിന്തുടരാൻ എനിക്ക് കഴിഞില്ല, പക്ഷെ പിന്തുടർന്ന ചിലതിൽ താങ്കൾ കമന്റുകളെ ആണ് വിലയിരുത്തിയിരിക്കുന്നത് എന്ന് എനിക്ക് തോന്നി...

  മറുപടിഇല്ലാതാക്കൂ
 4. "ബ്ലോഗിലെ കമന്റിനെ വിലയിരുത്തി സമയം കളയാതെ ആ രചനയെ വിലയിരുത്തു, അതിനനുസൃതമായി അഭിപ്രായം പറയു,"

  ഒരു നല്ല ഗുണ പാഠം.. :)

  മറുപടിഇല്ലാതാക്കൂ
 5. no comments--ഈ ലോകത്തേക്ക് ഗ്രഹപ്രവേശം നടത്തിയിട്ട് അധികം കാലമായില്ല-അതോണ്ടാ

  മറുപടിഇല്ലാതാക്കൂ
 6. അക്ഷരത്തെറ്റ് തിരുത്തുന്നു-ഗൃഹപ്രവേശം

  മറുപടിഇല്ലാതാക്കൂ
 7. ഇത് നമ്മുടെ ഹരീഷ് അല്ലെ?
  കമന്റിന്റെ എണ്ണം കൊണ്ട് മാത്രം രചനയെ വിലയിരുത്താനാവില്ല എന്നതിനോട് ഞാനും യോജിക്കുന്നു .

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കൂ‍!!