ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,...

രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം.

എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം പിടിച്ചു.

ജിവിന്‍-അതായിരുന്നു ആ പുതിയ കുട്ടീടെ പേര്‌.ഏഴിക്കര എല്‍-പി-ജി-എസ്‌ ലെ ഏറ്റവും സമര്‍ഥനായ വിദ്യാര്‍ഥി.കണ്ടാല്‍ ഒരു ചിന്ന കുട്ടി.പൊതുവെ നന്നായി പഠിക്കുന്ന കുട്ടികളെ കണ്ടാല്‍ അവരുടെ പഠിപ്പിന്റെ രീതികളെ പറ്റി ചോദിക്കുന്ന ഒരു സ്വ്ഭാവക്കാരനായിരുന്നു ഞാന്‍. അതുകൊണ്ട്‌ ജിവിനോട്‌ കൂട്ടുകൂടാന്‍ അധികം താമസം ഉണ്ടായില്ല.വളരെ പെട്ടെന്ന് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി.ഒഴിവു ദിവസങ്ങളില്‍ ഞാന്‍ അവന്റെ വീട്ടിലെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു. എന്റെ വീട്ടിലേക്കും അങ്ങിനെ തന്നെ അവന്‍ വരുമായിരുന്നു. നല്ല സുഹൃത്തില്‍ നിന്നും ഒരു ഉത്തമസുഹൃത്തായി അവന്‍. ഞങ്ങളുടെ ഇടയില്‍ പിണക്കങ്ങള്‍ വളരെ അപൂര്‍വമായിരുന്നു,കൊച്ചു കൊച്ചു പിണക്കങ്ങള്‍..അങ്ങിനെ ഇണങ്ങിയും പിണങ്ങിയും മൂന്ന് വര്‍ഷങ്ങള്‍.പിന്നെ ഞങ്ങള്‍ ഹൈസ്കൂളിലേക്ക്‌,,,
എട്ടാം ക്ലാസ്‌ വലിയ ഒരു പുതുമ തന്നെ ആയിരുന്നു.ആദ്യമായിട്ടാണ്‌ വച്ചെഴുതാന്‍ ബഞ്ചിനുപകരം ഡെസ്ക്‌ കിട്ടുന്നത്‌.കൂടാതെ പുതിയ വിഷയങ്ങള്‍, പുതിയ അദ്ധ്യാപകര്‍.
വലിയ ഒരാതബന്ധ്മായിരുന്നു ഞാനും ജിവിനും തമ്മില്‍, ഞാന്‍ എന്തുതീരുമാനിക്കുന്നതു മുന്‍പും അവനോട്‌ ചോദിക്കും, തിരിച്ചും അതുപോലെ തന്നെ. ഞാന്‍ ക്ലാസില്‍ പോകാത്ത ദിവസങ്ങളില്‍ അവന്‍ വീട്ടിലേക്കു വരും. അന്ന് ക്ലാസില്‍ എടുത്ത വിഷയങ്ങളെ പറ്റി പറയും, നോട്സ്‌ തരും. സയന്‍സുവിഷയങ്ങളില്‍ ഒരു പ്രത്യേക പാടവം തന്നെ അവനുണ്ടായിരുന്നു. എപ്പോഴും സയന്‍സില്‍ അവനായിരുന്നു മാര്‍ക്ക്‌ കൂടുതല്‍.

എട്ടാം ക്ലാസിലെ ഓണപരീക്ഷാസമയം, രാവിലെ മാത്രമേ പരീക്ഷയുള്ളു.അതുകൊണ്ട്‌ ഉച്ചക്കുശേഷം ഗ്രൊണ്ടില്‍ കളിക്കാന്‍ പോകും. അങ്ങിനെ ഫിസിക്സ്‌ പരീക്ഷക്കുശേഷവും ഞങ്ങള്‍ കുറച്ചുപേര്‍ചേര്‍ന്ന് "ഓടിപ്പിടുത്തം" കളിക്കാന്‍ ചട്ടം കൂട്ടി.കളി ഗംഭീരമായി നടക്കുമ്പോള്‍ ജിവിന്‍ എന്തിലോകാല്‍തട്ടി ഗ്രൊണ്ടിലെ പൂഴിമണ്ണില്‍ വീണു, ഒന്നു രണ്ട്‌ വട്ടം തല കുത്തിമറിയുകയും ചെയ്തു.ഈ സംഭവങ്ങള്‍ കളിക്കിടയില്‍ സാധാരണയാണെങ്കിലും ജിവിന്‍ വീണപ്പോള്‍ ഞാന്‍ ഓടിചെന്നു. ഒന്നും പറ്റിയില്ല എന്നും പറഞ്ഞ്‌ അവന്‍ പിന്നെം ഓടി.അപ്പൊ ആരും ഈ ഞാന്‍ പോലും അതു കാര്യമായി എടുത്തില്ല.

കുറച്ചുകഴിഞ്ഞു നോക്കിയപ്പോള്‍ അവനെ ഗ്രൊണ്ടില്‍ എവിടെയും കണ്ടില്ല.പിന്നെ ഞാനും സുരാജും കൂടി അവനെ തിരഞ്ഞ്‌ പോയി. അപ്പോള്‍ കണ്ടത്‌ മൂത്രപ്പുരയുടെ പിന്നില്‍ നിന്നുഛര്‍ദിക്കുന്ന ജിവിനെയാണ്‌.വേഗം ചെന്ന് അവന്റെ പുറം തടവിക്കൊടുത്തു,മുഖം കഴുവിച്ചു.അപ്പോഴും എനിക്കൊരു പ്രത്യേകതയോ..ആശങ്കയോ തോനിയില്ല. അവന്‍ നന്നായി സംസാരിക്കുണ്ടായിരുന്നു. നടക്കാന്‍ ഒരു ചെറിയ ബുദ്ധിമുട്ടായി തോനിയത്‌ കൊണ്ട്‌ ഞാനും സുരാജും കൂടി അവനെ ക്ലാസില്‍ കൊണ്ടിരുത്തി. അവനു വയ്യായ കൂടുന്നത്‌ പോലെ തോന്നി. ഞങ്ങള്‍ അവനെ ഒരു ബഞ്ചില്‍ കിടത്തി, ഓടിപ്പോയി ക്ലാസ്‌ ടിച്ചറെ വിവരം അറിയിച്ചു. ഞങ്ങള്‍ തിരിച്ച്‌ വന്നപ്പൊഴേക്കും അവന്‍ ആകെ ക്ഷീണിതനായി കഴിഞ്ഞിരുന്നു.അപ്പോഴും ബോധം മറയാതെ അവന്‍ ഞങ്ങളെ ഓരോരുത്തരെയും നോക്കി. കൈ ഉയര്‍ത്തി എന്നെ വിളിച്ച്‌ എന്തോപറയാന്‍ ശ്രമിച്ചു.ഒന്നും വ്യക്തമായില്ല.അപ്പോഴേക്കും അവനെ ആശുപതിയിലേക്ക്‌ മാറ്റാന്‍ ആളുകള്‍ എത്തി.
ആശുപത്രിയിലേക്ക്‌ പോകുമ്പോള്‍ അവന്‍ വളരെ വിഷമത്തോടെ എന്നെ നോക്കി.

വൈകീട്ട്‌ നാല്‌മണിയായപ്പോള്‍ ടിച്ചര്‍ എന്നെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിപ്പിച്ചു.ടിച്ചര്‍ക്കു എന്നോട്‌ എന്തൊ പറായാന്‍ ഉള്ളതുപോലെ....
ടിച്ചര്‍ വളരെ ശങ്കിച്ച്‌ ശങ്കിച്ചു ആ വിവരം എന്നോട്‌ പറഞ്ഞു..
"ഹരീഷേ............ജിവിന്‍...ജിവിന്‍ മരിച്ചു.."

ഈ ലോകം കീഴ്മേല്‍ മറിയുന്നതുപോലെ എനിക്കുതോന്നി.എങ്കിലും സമനില വീണ്ടെടുത്‌ ഞാന്‍ ക്ലാസിലേക്ക്‌ ഓടി. മറ്റ്‌ കൂട്ടുകാരെകൂട്ടി ഞാന്‍ ജിവിന്റെ വീട്ടിലേക്ക്‌ പോയി.അവിടെ എത്തിയപ്പോള്‍ അവന്റെ വീടിന്റെ മുന്‍പില്‍ ഒരു ജനക്കൂട്ടം, ഞങ്ങള്‍ അകത്തേക്ക്‌ കയറി.എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ കാഴച.
ജിവിന്റെ നിശ്ചലശരീരം സ്കൂള്‍ യൂണ്‍ഫോമില്‍ കട്ടിലില്‍ കിടത്തിയിരിക്കുന്നു.അലമുറയിട്ടുകരയുന്ന അവന്റെ അചഛനും അമ്മയും.ഏട്ടന്‍ പോയതറിയാതെ അച്ചന്റെ മടിയില്‍ ഇരിക്കുന്ന അവന്റെ കൊച്ചനുജന്‍, അവന്റെ ബന്ധുക്കള്‍..

അപ്പോഴും എനിക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, എന്റെ പ്രിയ്‌ മിത്രം, എന്റെ ആത്മസുഹൃത്ത്‌ ഈ ലോകത്തോട്‌ വിടചൊല്ലിയത്‌. ഇനി ജിവിന്‍ ഇല്ല...ഞാന്‍ എന്റെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. എനിക്ക്‌ ചങ്കുപൊട്ടുന്നത്‌ പോലെ തോന്നി.കരച്ചില്‍ അടക്കാന്‍ കഴിഞ്ഞില്ല..ഞാന്‍ പൊട്ടിക്കരഞ്ഞു..വളരെ നേരം ഞങ്ങള്‍ അവിടെ തന്നെ നിന്നു എന്തുചെയ്യണം എന്നറിയാതെ.നേരം വളരെ വൈകിയപ്പോള്‍ ഞങ്ങളെ അവന്റെ വീട്ടുകാര്‍ വീട്ടിലേക്ക്‌ അയച്ചു.അങ്ങിനെ എന്റെ പ്രിയ്യപ്പെട്ട ജിവിന്‍ ഒരു ഓര്‍മയായി....മനസ്സില്‍ ഒരു നീറ്റലായി...

മരണത്തിന്റെ സാങ്കേതിക വശങ്ങള്‍ എന്തുതന്നെ ആയാലും ആ വേര്‍പാട്‌ എന്റെ ജീവിതത്തിലെ കറുത്തൊരദ്ധ്യായമാണ്‌.ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത..എങ്കിലും മറക്കാന്‍ സാധിക്കാത്ത ഒരു വേര്‍പാട്‌..

ഭൂമിയിലെ നല്ല മനസ്സുകളെ വിട്ട്‌ സ്വര്‍ഗത്തിലെ മാലാഖമാരോട്‌ കിന്നാരം പറയാന്‍ അവന്‍ പോയിട്ട്‌ പതിന്നാല്‌ കൊല്ലം കഴിഞ്ഞിരിക്കുന്നു. അവനെ ക്കുറിച്ചാലോചിക്കുമ്പോള്‍ അവന്റെ ആകൊച്ചുരൂപവും, കയ്യക്ഷരവും കളിതമാശകളും ഇപ്പോഴും എന്റെ മനസ്സില്‍...ഒരു വേര്‍പാടിന്റെ ഓര്‍മയായി...എങ്കിലും ഒരു ചോദ്യം മാത്രം ബാക്കി...അന്ന് ആശുപത്രിയിലേക്കു പോകുമ്പോള്‍ എന്തിനായിരിക്കാം അവന്‍ എന്നെ നോക്കിയത്‌??...ആത്മസുഹൃത്തിനോടുള്ള ഒരു വിടവാങ്ങലായിരുന്നുവോ അത്‌????

അഭിപ്രായങ്ങള്‍

 1. കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,...

  മറുപടിഇല്ലാതാക്കൂ
 2. കൂട്ടുകാരന്, ഹൃദയസ്പ്രര്ശിയായ ഓര്മ്മകുറിപ്പ്...

  മറുപടിഇല്ലാതാക്കൂ
 3. കഷ്ടമായിപ്പോയല്ലോ കൂട്ടുകാരാ.. എന്തുപറ്റിയതായിരുന്നു ജിവിന്? വീണകൂട്ടത്തില്‍ തലയ്കെന്തെങ്കിലും ക്ഷതം ഏറ്റതാണോ?

  മറുപടിഇല്ലാതാക്കൂ
 4. കൂട്ടാരാ.. നൊന്തെടാ...
  നല്ലൊരു ഓര്‍മ്മക്കുറിപ്പ്..അവിചാരിതമയാടാ ചില ദുരന്തങ്ങള്‍ സംഭവിക്കുന്നത്..മോളിലിരിക്കുന്ന ആള്‍ക്കു ഇഷ്ടപ്പെട്ടാല്‍ അങ്ങു വിളിക്കും..! അപ്പൊ പൊക്കോണം..:(

  മറുപടിഇല്ലാതാക്കൂ
 5. കൂട്ടുകാരാ..
  പ്രിയപ്പെട്ടവരുടെ വേര്‍പാട് ഒരിക്കലുമുണങ്ങാത്ത മുറിവായി എന്നും മനസ്സില്‍ നീറിനില്ക്കും..
  ഓര്‍മ്മക്കുറിപ്പ് ഹൃദ്യമായി..

  എന്നില്‍ നിന്നും പിരിഞ്ഞുപോയ പ്രിയസ്നേഹിതനായി ഞാനെഴുതിയതിവിടെക്കാണാം.
  http://pravasabhumi.blogspot.com/2007/12/blog-post_17.html

  പുതുവത്സരാശംസകള്‍!

  മറുപടിഇല്ലാതാക്കൂ
 6. You made me remind about my few friends who left me in the journey of life in between..... Its always painful and we always miss them... but those incidents made me realize the value of frnds... so I always value my present frnds and the frndship.... as I know how painful is to miss frnds... My prayers for the soul of ur frnd..

  മറുപടിഇല്ലാതാക്കൂ
 7. കണ്ണു നനയിച്ചു, ജിവിനെ കുറിച്ചുള്ള ഓര്‍‌മ്മകള്‍‌.

  ആ കൊച്ചുകൂട്ടുകാരന്റെ ആത്മാവിന്‍‌ നിത്യശാന്തി നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 8. ചില ബന്ധങ്ങള്‍, കാലമെത്ര കഴിഞ്ഞാലും അതങ്ങനെ ഹൃദയത്തില്‍ നില്‍ക്കും ഒരു മാറ്റവുമില്ലാതെ.

  ഓര്‍മ്മക്കുറിപ്പ് ഈറനണിയിച്ചു.

  മറുപടിഇല്ലാതാക്കൂ
 9. ബാലകൃഷ്ണാ

  ടച്ചിങ് മാഷേ...
  ഇപ്പോ വേര്‍പാടുകള്‍ എഴുതുന്നതിന്റെ സീസണ്‍ ആണല്ലോ...
  അലി ഭായ്, വാല്‍മീകി..

  നന്നായി എഴുത്ത്
  :)
  ഉപാസന

  മറുപടിഇല്ലാതാക്കൂ
 10. മരണത്തിന്റെ സാങ്കേതിക വശങ്ങള്‍ എന്തുതന്നെ ആയാലും ആ വേര്‍പാട്‌ എന്റെ ജീവിതത്തിലെ കറുത്തൊരദ്ധ്യായമാണ്‌.ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത..എങ്കിലും മറക്കാന്‍ സാധിക്കാത്ത ഒരു വേര്‍പാട്‌..

  nomparapeduthunna kurippu

  മറുപടിഇല്ലാതാക്കൂ
 11. കണ്ണു നിറഞ്ഞു കൂട്ടുകാരാ.

  മറുപടിഇല്ലാതാക്കൂ
 12. ചര്‍ദ്ദിയുണ്ടാവുന്നതു തലചോറിനു ക്ഷതമേല്‍ക്കുമ്പോഴല്ലേ. മറിഞ്ഞു വീണപ്പോ തലയ്ക്കുണ്ടായ ക്ഷതം കൊണ്ടാവും മരണം സംഭവിച്ചതല്ലേ.

  ഓര്‍മ്മക്കുറിപ്പ് ഹ്യദയസ്പര്‍ശിയായി എഴുതിയിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 13. nombarappeduthunna oru nanu nanutha ormakuripp...nee nadannakalunna vazhitharakalil ninte kalppadukalkkopam avanteyum undavum hareeshe ...really touching one great da ...& thanks for sharing

  മറുപടിഇല്ലാതാക്കൂ
 14. കൂട്ടുക്കാരാ....

  മനസ്സിനെ വിഷമിപ്പിച്ചു ഈ ഓര്‍മ്മയിലെ നൊമ്പരം

  ജീവിന്റെ...മരണം....അത്‌ നിങ്ങളില്‍ ഉണ്ടാക്കിയ ഷോക്ക്‌..ഓ...
  എന്താണ്‌ പറയേണ്ടത്‌ എന്നറിയില്ല..അല്ലെങ്കിലെ ഇത്തരം കാര്യങ്ങല്‍ വായിക്കുബോഴേ കണ്ണു നിറയുന്ന സ്വഭാവക്കാരനാ....അനുഭവങ്ങളില്‍ കുറേ കണ്ടത്‌ കൊണ്ടാവാം.....

  ഒരു ചോദ്യം മാത്രം ബാക്കി...അന്ന് ആശുപത്രിയിലേക്കു പോകുമ്പോള്‍ എന്തിനായിരിക്കാം അവന്‍ എന്നെ നോക്കിയത്‌??...ആത്മസുഹൃത്തിനോടുള്ള ഒരു വിടവാങ്ങലായിരുന്നുവോ അത്‌????

  പിരിയാന്‍ ആഗ്രഹിച്ചില്ല പക്ഷേ വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ
  പ്രിയ സ്നേഹിതാ നിന്നോടൊത്തുള്ള നാളുകള്‍ അവന്‌ മതിയായില്ലായിരിക്കാം..പിന്നെ ..നിന്നെ കണ്ട്‌ കൊതി തീര്‍ക്കുകയാവും...ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്നവനറിഞ്ഞു കാണുമോ...???

  കൂട്ടുക്കാരാ..സത്യത്തില്‍ എന്തായിരുന്നു അസുഖം... രക്ഷപ്പെടാന്‍...പഴുതുണ്ടായിരുന്നോ..അതൊ വൈദ്യശാസ്ത്രവും..പരാജയം സമ്മതിച്ചുവോ..??

  പതിനാല്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്..ഈ ലോകത്തോട്‌ യാത്ര പറഞ്ഞു പോയ പ്രിയ സ്നേഹിതന്‍ ജിവിനെ കുറിച്ചുള്ള ഓര്‍മ്മ...എരിയുന്ന മൊഴുകുതിരിപോല്‍....ഇന്നും നിന്‍ മനസ്സില്‍ അണയാതെ സൂക്ഷിച്ച കൂട്ടുക്കാരാ....നിനക്ക്‌ നന്‍മ വരട്ടെ...

  ഇത്തരമൊരു കഥ....അലിയുടെ പ്രവാസഭൂമിയിലും വായിച്ചു....രണ്ടും മനസ്സിനെ വിഷമിപ്പിച്ചു...

  മറുപടിഇല്ലാതാക്കൂ
 15. ഒന്നും പറയാന്‍ ഇല്ല.... അനുഭവത്തിന് എന്ത് അഭിപ്രായം പറയാന്‍??? മനസ്സില്‍ തട്ടി..... വല്ലാത്ത ഒരു വേദനയും തന്നു.

  മറുപടിഇല്ലാതാക്കൂ
 16. മരണപ്പെട്ടവര്‍ അവശേഷിപ്പിക്കുന്ന ഭീതിദമായ ഒരു ശൂന്യതയുണ്ട്.. അത് വായനയില്‍ എവിടെയൊക്കെയോ നിറയുന്നുണ്ടായിരുന്നു.. നല്ല കുറിപ്പ്.. ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 17. ഒന്നും പറയാനില്ലാ കൂട്ടുകാരാ..
  പ്രിയപ്പെട്ടവരുടെ കളിയും ചിരിയും ഏതോ മധുരമുള്ള ഓര്‍മകളായി മനസ്സില്‍ തിരിതെളിയുന്നൂ അനുഭവങ്ങള്‍ പങ്കുവെച്ചത് നന്നായിരിക്കുന്നൂ.
  എനിക്കും ചില ഓര്‍മകള്‍ ഉണ്ടായിരുന്നു മാഷെ ദാ ഇവിദെ ചേര്‍ക്കുന്നു അതും നോക്കൂ.
  ഓര്‍മ്മകുറിപ്പുകള്‍

  മറുപടിഇല്ലാതാക്കൂ
 18. ഓര്‍മ്മകള്‍
  മനസിനെ മുറിക്കുന്നു..
  വാര്‍ന്നൊഴുകുന്ന ചോര
  സ്വപ്നങ്ങളെ
  ഒഴുക്കി കളയുന്നു.............

  നല്ല കുറിപ്പ്‌
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 19. കൂട്ടുകാരാ, നന്നായിട്ടുണ്ട് .

  ഒരു നല്ല കഥ പറച്ചിലുകാരനാണ്....അക്ഷരത്തെറ്റുകള്‍ കൂടി ഒന്നൊഴിവാകിയിരുന്നെങ്കില്‍ കൂടുതല്‍ മനൊഹരമായേനെ.

  http://satheeshharipad.blogspot.com/

  മറുപടിഇല്ലാതാക്കൂ
 20. മനസ്സില്‍ തട്ടി. അനുഭവങ്ങള്‍ക്ക് മറ്റ് എന്തഭിപ്രായം പറയാന്‍.

  മറുപടിഇല്ലാതാക്കൂ
 21. ഒരു ബ്ലോഗ് തുടങ്ങി...
  കാലമാടന്‍
  (കമന്റ് ദുരുപയോഗം സദയം ക്ഷമിക്കുക; എല്ലാവര്‍ക്കും വേണ്ടത് പബ്ലിസിറ്റി ആണല്ലോ...)

  മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കഥ-നുണ കഥ.

കഥകഥാരചന മത്സരങ്ങള്‍ ക്ളാസ്‌ കട്ട്‌ ചെയ്യാനുള്ള ഒരവസമാണ്‌. അതുകൊണ്ട്‌ ഏതു കഥാ രചന മത്സരം ഉണ്ടെങ്കിലും പേരുകൊടുക്കുന്നത്‌ എണ്റ്റെ ഒരു ശീലമായിരുന്നു. ആ ഇടക്കാണ്‌ പറവൂറ്‍ താലൂക്‌ സഹകരണ ബാങ്കിണ്റ്റെ വക കഥാരചനാ മത്സരം ഉണ്ടെന്ന വാര്‍ത്ത പേപ്പറില്‍ കണ്ടത്‌. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ പോയി പേരു റജിസ്റ്റര്‍ ചെയ്തു.
അങ്ങിനെ ആ സുദിനം വന്നെത്തി. പ്രിന്‍സിപ്പളിണ്റ്റെ സ്പെഷല്‍ പെര്‍മിഷന്‍ കിട്ടി. അപ്പൊ അറ്റ്ന്ദന്‍സിനു കുഴപ്പം ഇല്ല. .അന്ന്‌ സൈക്കിള്‍ ആണ്‌ പ്രഥാന വാഹനം.അതുകൊണ്ട്‌ സഹകരണ ബാങ്കില്‍ എതിയപ്പൊഴേക്കും സമയം പത്തു മണിയായി. അപ്പൊഴെക്കും ഈ മത്സരത്തിണ്റ്റെ ജഡ്ജ്‌ ആയ പ്രഭാകരന്‍ സാര്‍ വിഷയം ബോര്‍ഡില്‍ എഴുതിക്കഴിഞ്ഞിരുന്നു.

"തമിഴ്‌ നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ പെട്ട, ഒരു ജോലിക്കു വേണ്ടി അലയുന്ന ഒരു ചെറുപ്പക്കാരന്‍" അതായിരുന്നു കഥാ വിഷയം.

കഥാരചന ആവുമ്പോള്‍ ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടെ!!!. അതുകൊണ്ട്‌ കഥയുടെ സ്റ്റാര്‍ടിംഗ്‌ ഒരു കിടിലന്‍ ആക്കാന്‍ തന്നെ തീരുമാനിച്ചു. മധുരമീനാക്ഷി ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടുണരുന്ന അഗ്രഹാരത്തെരുവിലെ ശരവനണ്‍..അതായിരുന്നു സ്റ്റാര്‍ട്ടിംഗ്‌......അങ്ങിനെ…

ആ പ്രവ് ഇന്നും അവിടെ തന്നെ ചത്തു കിടപ്പുണ്ടായിരുന്നു...

3ഡിയുടെ ബാല്‍ക്കണിയില്‍ ഇന്നും ആ പ്രാവ്‌ ചത്തു കിടന്നിരുന്നു...എന്താണു സംഭവിചചതു എന്നു ആര്‍ക്കും അരിയില്ല...ഇന്നാനെങ്കില്‍ വലിയ വിശേഷം...ഒരു തുള്ളീ വെള്ളമ്മില്ല..രാവിലെ തന്നെ പാലുകാരന്‍ അളവില്‍ ഒട്ടും കുരവില്ലതെ നല്ലപൊലെ വെള്ളം കലര്‍തിയ പാലുമായെത്തി...സോമനും ഞാനും ബെല്ലടി കേട്ടൂണര്‍ന്നു...നല്ല മഴ..ഇന്ന്ത്തെ പാലില്‍ മിക്കവാറും നല്ല വെള്ളാമായിരിക്കും എന്നശ്വാസതൊടെ പാലുകൊന്‍ഡു അദുക്കളയില്‍ വച്ചു..സമയം 5.30...സന്‍ഞ്ജു വാളു വച്ചു നശിപ്പിച്ച ആ പുതപ്പ്‌ മുകളില്‍ കിടന്നു നനയുന്നുണ്ടായിരിന്നു...പോയ പുതപ്പിനെ ഓര്‍ത്തിട്ടു കര്യമില്ലല്ലൊ???...പൊട്ടെ...പിന്നെയും ഉറങ്ഗാന്‍ തൊന്നി..കത്തനാര്‍ എന്റെ പുതപ്പില്‍ അധികാരം സ്താപിച്ചു കഴിഞ്ഞിരുന്നു...കിട്ടിയതു മതി എന്നായി..ആ പുതാപ്പിന്റെ ഒരു ഓഹരി ഞാനും സ്വന്തമാക്കി...ആരൊ ക്ലോസട്ടില്‍ ബ്രഷ്‌ ഇട്ടുൂരക്കുന്ന ശബ്ദം കേട്ടണുപിന്നെ ഉന്‍ണര്‍ന്നത്‌....നൊക്കിയപ്പൊല്‍ ബോസ്സ്‌ പല്ലുതേക്കുകയായിരുന്നു.....മനസ്സില്‍ ചിരി പൊട്ടി...ദാണ്ടെ വാസൂട്ടനും എനിട്ടിരിക്കുന്നു...8.30 മുന്‍പെ ഒരു അപ്പോയിന്റ്‌മന്റ്‌ ഉണ്ടെന്നുപരഞ്ഞാണു ധിറൂതിപിടിചുള്ളാ തയ്യാരെറ്റുപ്പ്‌..നാരായനെട്ടന്റെ മോ…

ഒരു പിതാവിന്റെ വിലാപങ്ങൾ

മൂന്നുദിവസത്തെ വീട്ടുവാസവും കഴിഞ്ഞു രാത്രി പതിനൊന്നരക്കുള്ള ട്രിവാൻഡ്രം എക്സ്പ്രസിൽ ചെന്നൈയിലേക്ക്‌ വച്ചുപിടിക്കാം എന്നു തീരുമാനിച്ചിട്ടാണ്‌ ചേച്ചിയുടെവീട്ടിൽ നിന്നും യാത്രയായത്‌.

പുറത്തിറങ്ങി നോക്കുമ്പോൾ ഒരു കുരുന്നിനെ പോലും കാണാനില്ല, റോഡിൽ കിടന്നുറങ്ങാം , അതേ പോലെ കാലി. സമയം പത്തര ആവുന്നെയുള്ളൂ, ഞായറാഴ്ച ആയതുകൊണ്ടായിരിക്കും , ഒരു ഓട്ടോ പോലും വരുന്നില്ല,ഒരു പത്തു മിനിട്ട്‌ കാത്തു നിന്നശേഷം നേരെ അമ്പലനടയിലേക്ക്‌ നടന്നു. അവിടെ സാധാരണ ഓട്ടോകാണാറുണ്ട്‌. ഞാനും എനിക്കു കൂട്ടായി നിലാവും മാത്രം.ഒരൽപം പേടി തോന്നിയെങ്കിലും അവസാനം നടന്നു നടന്നു അമ്പലനടയിൽ എത്തി, എന്റെ ഭാഗ്യത്തിനു ഒ‍ാട്ടോ അവിടെ കിടപ്പുണ്ടായിരുന്നു.
ചേട്ടാ..റെയിൽ വേ സ്റ്റേഷൻ വരെ..

ആദ്യം കിടന്നിരുന്ന ഓട്ടോയിൽ കയറി ഞാൻ പറഞ്ഞു.

വടക്കുംനാഥനെ വണങ്ങാതെ പോയാൽ അതു ദോഷമല്ലേ എന്ന ചിന്ത കാരണമാവാം ഓട്ടോചേട്ടൻ എന്നെയും കൊണ്ട്‌ ഒരു റൗണ്ട്‌ പൂർത്തിയാക്കി സ്റ്റേഷനിൽ കൊണ്ടാക്കി.

എത്രയായി...

മുപ്പത്‌ രൂപ..

രാത്രിയല്ലേ, എന്നെ വളരെ സേഫ്‌ ആയിട്ടു കൊണ്ടു വിട്ടില്ലേ, പോരാത്തതിനു വടക്കുമ്നാഥനെ വണങ്ങാനുള്ള അവസരവും ഉണ്ടാക്കിതന്ന ആളല്ലേ, ഈ വകചിന്തക്കൾ എല്ലാംകൂടി…