ലവനാടൊ സവിന്‍ജി(വാസുട്ടന്‍)

ജീവിക്കാനുള്ള തന്ത്രപ്പാടിനിടയില്‍ ദില്ലിയില്‍ എത്തിയപ്പോള്‍ താമസം വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു. ആദ്യത്തെക്കുറച്ചു ദിവസം കമ്പനി വക താമസമായിരുന്നു. പത്ത്‌ പതിനഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞില്ലെങ്കിലും അവരുടെ പെരുമാറ്റത്തില്‍ നിന്നും അത്‌ ബോധ്യമായി. അതുകൊണ്ട്‌ പുതിയ ഒരു താമസസ്ഥലം അന്വേഷിച്ച്‌ നടന്നപ്പോള്‍ നോയിഡയില്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്ന ശശിച്ചേട്ടന്‍ വക ഒരു വീട്‌ ഒത്തുകിട്ടി. വാടകയുടെ കാര്യത്തില്‍ വലിയ ഐഡിയ ഇല്ലാതിരുന്നത്‌ കൊണ്ട്‌ ശശിച്ചേട്ടന്‍ പറഞ്ഞമാതിരി തന്നെ വാടക തീരുമാനമായി.

നോയിഡയില്‍ ആദ്യമെത്തുന്ന മലയാളികള്‍ക്കു താമസിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം.കൊതുകിന്‌ കൊതുക്‌..നാറ്റത്തിന്‌ നാറ്റം..ഒച്ചയും ബഹളവും ഒഴിയാത്ത നേരം. എന്തുകൊണ്ടും താമസിക്കാന്‍ പറ്റിയ സ്ഥലം. എല്ലാം കെട്ടിപ്പറക്കി താമസം മാറിയെങ്കിലും അവിടെ അധികനാള്‍ കഴിയാനൊക്കില്ലായിരുന്നു. ഇത്രയും സുഖസൗകര്യമുള്ള വീട്‌ എത്രയും പെട്ടെന്ന് കാലിയാക്കാനുള്ള വ്യഗ്രതയില്‍ മറ്റൊരു വീടിനുള്ള അന്വേഷണം തകൃതിയായി നടത്തി. അങ്ങിനെയാണ്‌ മയൂര്‍വിഹാറിലേക്ക്‌ താമസം മാറാന്‍ തീരുമാനിച്ചത്‌. അന്വേഷിച്ച്‌ അവസാനം ഒരു വീട്‌ ഒത്തുകിട്ടി, അതും ഒരു എ സി പി യുടെ. എം ഐ ജി കോമ്പ്ലെക്സിലെ പോക്കറ്റ്‌ മൂന്നിലെ മൂന്ന് ഡിയില്‍, പില്‍ക്കാലത്ത്‌ ദില്ലിയില്‍തന്നെ പ്രസിദ്ധമായി തീര്‍ന്ന ത്രി ഡിയില്‍ അങ്ങിനെയാണ്‌ ഞങ്ങള്‍ എത്തിയത്‌.

ഞങ്ങള്‍ എന്നു പറയുമ്പോള്‍ ഞങ്ങള്‍ ഏഴുപേര്‍, ഞാന്‍, സോമന്‍, കത്തനാര്‍, ബോസ്സ്‌, കെപൂന, വാസുട്ടന്‍ പിന്നെ വയനാടന്‍ തമ്പാന്‍. ത്രി ഡി സത്യത്തില്‍ വലിയ ഒരു സംഭവമായിരുന്നു. പേരുപോലെ തന്നെ ജീവിതവും. അവിടത്തെ ജീവിതത്തെപറ്റി പറയുമ്പോള്‍ തീര്‍ച്ചയായും വാസുട്ടനില്‍ നിന്നും തന്നെ തുടങ്ങണം,എന്ന അങ്ങിനെ തന്നെ.. നമ്മുക്ക്‌ വാസുട്ടനിലേക്കു വരാം.

നന്നായി ചിത്രം വരക്കുന്ന വാസുട്ടന്‍ ലേശം മുങ്കോപിയാണ്‌. എന്തും വെട്ടിത്തുറന്ന് പറയും ആദ്യമൊക്കെ രണ്ട്‌ പൊട്ടിക്കാന്‍ തോന്നിയിരുന്നുവെങ്കിലും അവന്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് മനസ്സിലായപ്പോ കാര്യമൊക്കെ എളുപ്പമായി(ഇതൊക്കെ ത്രി ഡിയില്‍ ഒരു ശീലമായി എന്നു സാരം).വൃത്തിയുടെ കാര്യത്തില്‍ ഇന്നു ചെയ്യാം നാളെ ചെയ്യാം എന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിലും വാസുട്ടന്‍ ഒരു നേതൃത്വപാടവം എന്തിലും കാണിക്കും, എന്തിനും ചാടിപ്പുറപ്പെടും. പോളിയില്‍ പടിക്കുന്ന സമയത്തും വാസുട്ടന്‍ ഇതേ സ്വഭാവക്കാരനായിരുന്നതൗകൊണ്ട്‌ എനിക്ക്‌ അത്ഭുതമൊന്നും തോന്നിയില്ല. അങ്ങിനെ എല്ലാവര്‍ക്കും സഹായിയായി വാസുട്ടന്‍ ത്രി ഡിയില്‍ ജീവിച്ചു പോന്നു(ബാക്കിയുള്ളവരുടെ കഷ്ടകാലം!!). ഫേസ്‌ ത്രിയിലെ ഓണാഘോഷങ്ങള്‍ക്ക്‌ എന്നും മുന്നിരയില്‍ ഉണ്ടായിരുന്നു വാസുട്ടന്‍. സത്യത്തില്‍ ഒരു ശുദ്ധാത്മാവ്‌ ആയിരുന്നു കക്ഷി. ലേശം നിര്‍ബന്ധിച്ചാല്‍ എന്തും ചെയ്യും(ബാക്കിയുള്ളവര്‍ എന്നോട്‌ ക്ഷമിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു).

ആരെയും കൂസാതെ താന്‍ പിടിച്ച മുയലിനു മൂന്നുകൊമ്പ്‌ എന്നും പറഞ്ഞുകൊണ്ട്‌ നടന്നിരുന്ന വാസുട്ടനു പറ്റിയ ഒരമളിയിലേക്കൂള്ള ഒരു യാത്രയാവട്ടെ ഇനി....

ദില്ലിയില്‍ ജോലിക്കുവന്നപ്പോഴും ഹിന്ദി വാസുട്ടന്‌ നല്ല വശമില്ലായിരുന്നു. പേര്‌,സ്ഥലം ഭക്ഷണം എന്നീ അത്യാവശ്യം വേണ്ട ഹിന്ദി വാക്കുകള്‍ മനഃപ്പാഠമാക്കി ഇഷ്ടന്‍ ജീവിച്ചുപോരുന്ന കാലം. ത്രി ഡിയില്‍ താമസിക്കുന്ന സമയത്ത്‌ ബസ്‌ സ്റ്റോപ്‌ കുറച്ച്‌ ദൂരെ ആയിരുന്നതുകൊണ്ട്‌ അവിടെക്ക്‌ പോകാനും അതുപോലെ ഓഫീസിലേക്കുള്ള യാത്രക്കും ഏറ്റവും പറ്റിയമാര്‍ഗം സൈക്കിള്‍ റിക്ഷയായിരുന്നു. കത്തനാര്‍ക്ക്‌ ഒരു ഒഫീഷ്യല്‍ റിക്ഷ തന്നെയുണ്ടായിരുന്നു(അത്‌ വേറെ കഥ). സ്വന്തമായി യൂണികോണ്‍ മേടിക്കുന്നത്‌ വരെ വാസുട്ടനും ഒരു റിക്ഷ സവാരിക്കാരനായിരുന്നു.

ഈ കാലത്താണ്‌ യാന ഗുപ്തയുടെ "ബാബുജി സരാാ ധീരെ ചലോ!!!!" എന്ന ഹോട്ട്‌ നമ്പര്‍ തീയറ്റരുകളിലും മിനിസ്ക്രീനിലും എത്തിയത്‌. നയനസുഖകരമായിരുന്നതുകൊണ്ട്‌ ഇത്‌ ത്രിഡിയിലെ ടി വിയില്‍ സ്ഥിരമായിരുന്നു. ഈ പാട്ടിന്റെ അര്‍ത്ഥം അവനവന്‌ അറിയാവുന്ന രീതിയില്‍ എല്ലാരും മനഃസ്സിലാക്കി. വാസുട്ടനാവട്ടെ അത്‌ ലേശം മസാലചാര്‍ത്തി മനഃസ്സിലാക്കി.

" ബാബുജി ഒന്നു വേഗം പോകു...ഇടി വെട്ടണ കണ്ടില്ലെ...ഒന്നു വേഗം പോകൂ!!!...

അങ്ങിനെ ഈരീതിയില്‍ ഒരെണ്ണം വാസുട്ടനും ധരിച്ചു വച്ചു.

ഹിന്ദിയിലെ ചിലവാക്കുകള്‍ എപ്പോഴും പ്രശ്നം പിടിച്ചതാണ്‌..ഒന്നര-രണ്ടര..ഇടത്‌-വലത്‌.അങ്ങിനെ ചിലവ. അതുകൊണ്ട്‌ ഈ വാക്കുകള്‍ സാധാരണ ഞാന്‍ ഉപയോഗിക്കാറില്ല.

അന്നും പതിവുപോലെ എണീക്കാന്‍ വൈകിയതുകൊണ്ട്‌ കാര്യങ്ങള്‍ എല്ലാം എടുപിടീന്ന് നടത്തിയിട്ട്‌ രണ്ട്‌ ദിവസം ഇട്ടതാണെങ്കിലും പുത്തന്‍പോലെ ഇരിക്കുന്ന ഷര്‍ട്ടും പാന്റും വലിച്ചുകേറ്റി ബാഗും വാരിയെടുത്ത്‌ വാസുട്ടന്‍ ത്രിഡിയില്‍ നിന്നും ചാടി ഓടി. സ്ഥിരമായി വിളിക്കാറുള്ള റിക്ഷക്കാരന്‍ ഇല്ലാതിരുന്നതുകൊണ്ട്‌ അവിടെ ഉണ്ടായിരുന്ന മറ്റൊരുത്തനെ വിളിച്ച്‌ അതില്‍ കയറി നേരെ ഓഫീസിലേക്ക്‌ വിട്ടു. നേരം വളരെ വൈകിയതുകൊണ്ട്‌ റിക്ഷകാരനോട്‌ വേഗത്തില്‍ പോവാന്‍ പറയണമെന്ന് വിചാരിച്ചപ്പോള്‍ വേഗം എന്നതിന്റെ ഹിന്ദി അറിയാതെ വാസുട്ടന്‍ കുഴങ്ങി. കൊറേ തലപുകഞ്ഞപ്പോ യാന ഗുപ്ത രക്ഷക്കെത്തി. പിന്നീട്‌ ഒന്നും ആലോചിച്ചില്ല...നേരെ എടുത്തങ്ങ്‌ കാച്ചി!!

"ഭയ്യാ!!...സരാ ധീരെ ചലോ!!!!

സാമാന്യം വേഗത്തില്‍ ചവിട്ടിയിരുന്ന റിക്ഷക്കാരന്‍ ഇതു കേട്ടതോടുകൂടി വേഗം കുറച്ചു റിക്ഷ പതിയെ ചവിട്ടാന്‍ തുടങ്ങി.

വാസുട്ടന്‌ കാര്യം പിടികിട്ടിയില്ല..അല്‍പനേരം ഈ സ്ഥിതി തുടര്‍ന്നപ്പോള്‍ കണ്ട്രോളുപോയ വാസുട്ടന്‍ പിന്നെയും എടുത്ത്‌ കാച്ചി!!!

"ഭയ്യാ!!...സരാ ധീരെ ചലോ!!!!

റിക്ഷക്കാരന്‍ തന്നാലാവുന്നവിധം റിക്ഷയുടെ വേഗം കുറച്ചു. പരമാവധി പതിയെ..

എല്ലാ നിയന്ത്രണവും വിട്ട വാസുട്ടന്‍ പിന്നെയും


"ഭയ്യാ!!...സരാ ധീരെ ചലോ!!!!

ഇതുകേട്ടതോടുകൂടി റിക്ഷക്കാരന്‍ റിക്ഷ നിര്‍ത്തി.

ഭായ്‌സാബ്‌ ഇസ്‌ സെ ധീരെ മൈം ചല നഹി സക്ത...ആപ്‌ പൈദല്‍ ചലെ ജായിയെ!!!!(ഇതില്‍ കൂടുതല്‍ പതിയെ എനിക്ക്‌ വണ്ടി ഓടിക്കാന്‍ പറ്റില്ല. ദയവായി നടന്ന് പോയാലും!!!)

ഒന്നും മനസ്സിലാവാത്തതുകൊണ്ട്‌ കൂടുതല്‍ ഒന്നും സംസാരിക്കാതെ മറ്റൊരു റിക്ഷയും പിടിച്ച്‌ വാസുട്ടന്‍ ഓഫീസില്‍ പോയി.

യാന ഗുപ്ത ചതിച്ചെങ്കിലും വാസുട്ടന്റെ "ധീരെ" ത്രിഡിയില്‍ പ്രസിദ്ധമായി. പിന്നീട്‌ വാസുട്ടന്‍ സ്വന്തമായി യൂണികോണ്‍ വാങ്ങി, പിന്നീട്‌ എന്ത്‌ "ധീരെ"......."ജല്‍ദി" മാത്രം....

അഞ്ചുകൊല്ലത്തെ ദില്ലി വാസത്തിനുശേഷം വാസുട്ടന്‍ പുതിയ മേച്ചില്‍ പുറം തേടി ബാഗ്ലൂരേക്ക്‌ വിട്ടു. എങ്കിലും വാസുട്ടനുപറ്റിയ ഈ അമളി ഇന്നും ദില്ലിയിലെ കൂട്ടുകാര്‍ക്കിടയില്‍ മായാതെ നില്‍ക്കുന്നു..
SHARE

Milan Tomic

Hi. I’m Designer of Blog Magic. I’m CEO/Founder of ThemeXpose. I’m Creative Art Director, Web Designer, UI/UX Designer, Interaction Designer, Industrial Designer, Web Developer, Business Enthusiast, StartUp Enthusiast, Speaker, Writer and Photographer. Inspired to make things looks better.

 • Image
 • Image
 • Image
 • Image
 • Image
  Blogger Comment
  Facebook Comment

11 comments:

 1. ഇടവേളയ്ക്കു ശേഷമുള്ള വരവ് കലക്കി.

  വാസൂട്ടനെ ഇഷ്ടപ്പെട്ടു. എന്റെ സുഹൃത്ത് മത്തനെ പോലെ ഒരു കഥാപാത്രം.
  :)

  മറുപടിഇല്ലാതാക്കൂ
 2. ഹഹ കസറി
  ദില്ലി ഡെയ്സ് മനസില്‍ നിറഞ്ഞു നില്‍ക്കുന്നു..

  വാസൂട്ടനൊരു വാട്ടീസ്....

  മറുപടിഇല്ലാതാക്കൂ
 3. കൊച്ചുകള്ളാ സ്വന്തം അമളികളൊക്കെ പാവം വാസൂട്ടന്റ് തലയിലിട്ട് മുങ്ങുവാണോ ? ;)

  മറുപടിഇല്ലാതാക്കൂ
 4. നന്ദി ശ്രീ...

  മനു മാഷെ ദില്ലി ഡെയ്സ് ഒരിക്കലും മറക്കാന്‍ പറ്റില്ല...


  സീര്‍ക്കാലെ, സത്യം..ഇതു ഞാനല്ല...

  മറുപടിഇല്ലാതാക്കൂ
 5. വാസൂട്ടനിപ്പഴും ധീരെ ചലോ ആണൊ അതോ കാര്യങ്ങളൊക്കെ ജല്‍ദിയിലാണോ :)

  ഡല്‍ഹി ഡേയ്സ് കലക്കി ട്ടാ

  മറുപടിഇല്ലാതാക്കൂ
 6. വാസൂട്ടനിപ്പഴും ധീരെ ചലോ ആണൊ അതോ കാര്യങ്ങളൊക്കെ ജല്‍ദിയിലാണോ :)

  ഡല്‍ഹി ഡേയ്സ് കലക്കി ട്ടാ

  മറുപടിഇല്ലാതാക്കൂ
 7. സവിനിട്ടൊരു പണി കൊടുത്തല്ലേ .. അവനിതെല്ലാം കാണുന്നുണ്ടോ ആവൊ?

  ഗ്രൂപ്പിലേക്കിട്ടേക്കാം.. ല്ലാരും കാണും...

  മറുപടിഇല്ലാതാക്കൂ
 8. Da Balakrishnaaaa,

  Savin eniykke "kottation" thanniriykkaaNe.
  Ninne othukkaan.

  Njan ezhuthaniriykkunna Kallettumkara poly yile "Kinnaraththumbi" Incident il "Sreejith" ne pakaram ninne Cast chayyan njan thiirumaanichchu kazhinjnju.
  Oppam jeevarajum...

  :-)
  Sunil || Upasana

  മറുപടിഇല്ലാതാക്കൂ
 9. Athu sari...
  savine patti engine oru kadayo.... savinu hindi malum....malum...nahi??????

  മറുപടിഇല്ലാതാക്കൂ
 10. ഉപാസനയുടെ കൂട്ടുകാരനാണല്ലേ... :)

  വീടുമാറുന്ന സമയത്ത്, സാധനങ്ങള്‍ കൊണ്ട്പോവാന്‍ വേണ്ടി പെട്ടി ഓട്ടോ വിളിക്കാന്‍ പോയ ഒരു സുഹൃത്ത്, ഓട്ടോക്കാരനോട് പറഞ്ഞു, "മുജെ ഏക് ഓട്ടോ ചാഹിയെ".

  ഓട്ടോക്കാരന്‍ അടുത്തുള്ള ബജാജ് ഷോരൂമിലേക്കു കൈചൂണ്ടിക്കൊണ്ട് പറഞ്ഞു, "വാഹപേ മിലെഗ".

  :)

  വാസുട്ടന്റെ ധീരേ ധീരേ നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ

അഭിപ്രായം അറിയിക്കൂ‍!!