പ്രശസ്തി ആഗ്രഹിക്കാത്തവരുണ്ടോ?? ഇല്ലെന്നാണ് എന്റെ വിശ്വാസം. പക്ഷെ പ്രശസ്തി തീരെ ആഗ്രഹിക്കാത്ത, "എനികൊന്നും വേണ്ട...നിനക്കൊട്ടു തരികയും ഇല്ല" എന്ന പോലെയാണ് ബ്ലോഗിൽ ചില ആണ്ണന്മാരുടെ പെരുമാറ്റം. അവർക്കുവേണ്ടി മാത്രമാണ് ഈ പോസ്റ്റ്. മറ്റുള്ളവർക്ക് ഇതുവായിക്കാം, ഞാൻ പറയുന്നത് തികച്ചും അടിസ്ഥാനവിരുദ്ധമാണെങ്കിൽ എന്നെ ക്രൂശിക്കാം. ബ്ലോഗ് തുടങ്ങിയ കാലം മുതലേ ഉള്ളതാണ് വിമർശനങ്ങളും, പരദൂഷണവും, വെല്ലുവിളികളും, പഴിചാരലും, ക്രൂശിക്കലും. പക്ഷെ അതെല്ല്ലാം ചിലരുടെ പൊയ്മുഖങ്ങൾ വെളിച്ചത്തുകൊണ്ടുവരാനും ഉപകരിച്ചു. വിമർശകരുടെ അമ്പുകൾ കുറിക്കുകൊള്ളുകയും ഒരുപാട് നല്ല ബ്ലോഗേർസിനെ മലയ്യാളത്തിനു സമ്മാനിക്കുകയും ചെയ്തു. ലിഗഭേദമില്ലാത്ത വിമർശനം/പ്രോത്സാഹനം എപ്പോഴും നല്ലതാണ്, പക്ഷെ പഴയകാല വിമർശകർ വഴിമാറിയതുകൊണ്ടോ, അവർക്ക് ആമ്പിയർ ഇല്ലാതായതുകൊണ്ടോ എന്നറിയില്ല, അവർ പുതിയ തലമുറക്കു വഴിമാറി(തലമുറ എന്ന പ്രയോഗം ശരിയല്ല എന്നറിയാം ..ക്ഷമിക്കുക). അവരുടെ മുദ്രാവാക്യമായിരുന്നു "ലിംഗഭേദം".എന്തെഴുതിയാലും അതിനെ നഖശിഖാന്തം വിമർശിക്കുക, കൂട്ടം ചേർന്ന് തേജോവധം ചെയ്യുക, പുതിയ ബ്ലോഗേർസിനെ തിരഞ്ഞുപിടിച്ച്...
A Click Apart!