ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉണ്ണിക്കുട്ടൻ

ഉണ്ണിക്കുട്ടാ...ദേ കണ്ട്രാ ഈ പാലയിലാ പപ്പേട്ടന്റെ അചഛൻ തൂങ്ങിമരിച്ചത്‌.

ആശേച്ചിയുടെ പറച്ചിൽ കേട്ട്‌ വഴിയിലെ തൊട്ടാവാടിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഉണ്ണികുട്ടൻ നേരെ മേലേക്കു നോക്കി...ഏതു കൊമ്പില??

ആ ഏറ്റവും മോളി കാണണ കൊമ്പില്ലേ അതിലാട!!!

അതുകേട്ടതും ഗവേഷണം മതിയാക്കി നിന്ന നിൽപ്പിൽ ഉണ്ണികുട്ടൻ കാറാൻ തുടങ്ങി, യ്യോ!! എനിക്കു പേടിയാവണു॥വേഗം വീട്ടിപോവാം॥!!

അവിടെനിന്നും നേരെ വീട്ടിലേക്ക്‌ വച്ചുപിടിച്ച ഉണ്ണികുട്ടൻ വീട്ടിലെത്തിയ ഉടനെ തന്നെ അമ്മയോട്‌ ? പപ്പേട്ടന്റെ അച്ഛൻ വില്ലേജാപ്പീസീന്റെ മുന്നിലുള്ള പാലയിൽ തൂങ്ങി നിക്കണകണ കണ്ടമ്മേ।!!!?

ന്റെ കുട്ടിക്ക്‌ ഇത്ര ധൈര്യം എവിടുന്നു കിട്ടി ന്റെ ഗുരുവായൂരപ്പാ!!.

ലതേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ചൂളിപ്പോയപ്പൊ ഒന്നു കൊഞ്ഞനം കാണിച്ചുകൊണ്ട്‌ ഉണ്ണിക്കുട്ടൻ നേരെ ഉമ്മറത്തേക്കു ഓടി, അവിടെ കിടന്നിരുന്ന മുത്തശ്ശന്റെ ചാരുകസേരയിൽ “ന്നെ വെല്ലാൻ ആരുല്ല്യ്യാ?“ എന്ന ഭാവത്തിൽ കയറി കിടന്നു. ഇത്തിരിനേരം കഴിഞ്ഞപ്പോ ഇരിപ്പോറക്കത്തതുകൊണ്ട്‌ നേരെ അടുക്കളയിലേക്ക്‌ ഓടി. അടുക്കളപ്പടിയിൽ നിക്കണ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ആശേച്ചി ഒന്നു ചിരിച്ചു,

നിക്ക്‌ എല്ലാം മനസ്സിലായി...?

അൽപം പരിഭവം നിറഞ്ഞ ഭാവത്തിൽ ഉണ്ണി പറഞ്ഞു.

നിനക്ക്‌ എന്ത്‌ മനസ്സിലായിന്നാ ഉണ്ണീ നീ പറയണേ!!

ന്റെ കുറ്റപ്പേര്‌ പറഞ്ഞ്‌ കളിക്യാല്ലേ??

ഉണ്ണിക്കുട്ടന്റെ ചോദ്യം കേട്ട്‌ ചിരിയടക്കാൻ കഴിഞ്ഞില്ലെങ്കിലും ഇനിയും പാവത്തിനെ കരയിപ്പികണ്ടല്ലോ എന്നുവച്ച്‌ ആശേച്ചി ഒന്നും മിണ്ടാതെ നിന്നു.

ചിറ്റക്ക്‌, എനിക്കൊരു കഥ പറഞ്ഞ്‌ തരാൻ പറ്റോ?? കാക്കേടെം പൂച്ചേടേം ഒന്നും വേണ്ട....

എന്ന പിന്നെ ഞാൻ നിനക്ക്‌ ഒരു പ്രേതത്തിന്റെ കഥ പറഞ്ഞുതരാം..

കേട്ടപ്പോൾ അൽപം പേടി തോന്നിയെങ്കിലും എന്തു പറഞ്ഞാലും മതി എന്ന ഭാവത്തിൽ നിന്നു. എന്ന ചിറ്റ കഥ പറയ്‌..കേക്കട്ടെ!!

ഈ മരിച്ചവരൊക്കെ പ്രേതം ആവുന്ന കാര്യം ഉണ്ണിക്കറിയോ??

ഉം..

അതേപോലെ നമ്മടെ പപ്പേട്ടന്റെ അച്ചനും പ്രേതായി നടക്ക്ണ്ടത്രേ!!.ചിലപ്പൊ അവർക്ക്‌ പല ജീവകളുടെം രൂപം എടുക്കാനും പറ്റും. തെക്കേലെ ദേവേച്ചി ഒരീസം കണ്ടുന്ന പറയണെ!.രാവിലെ തന്നെ പാട്ത്ത്‌ വരുന്ന തത്തേനെ ഒക്കേം ഓടിക്കാനായി പോയത പാവം, പാടത്ത്‌ വരമ്പില്‌ ഒരു പട്ടി നിക്കണ കണ്ടു, അതിനെ അങ്ങട്ട്‌ ശ്രധ്‌ദിക്കാനും പോയില്ല്യ. തത്തെ ഓടിക്കാൻ പാട്ടകൊട്ടിക്കൊണ്ടിരിക്കണ സമയത്ത്‌ പിന്നീന്ന്‌ ഒരു വിളികേട്ടു, തിരിഞ്ഞു നോക്കിയപ്പൊ ആ വരമ്പില്‌ കണ്ട പട്ടി തന്നെ!!!

നിലത്തിരുന്നു കഥ ആസ്വദിക്കുകയായിരുന്ന ഉണ്ണികുട്ടൻ നേരെ പിന്നിലേക്ക്‌ നോക്കി,പിന്നിൽ ആരും എത്തിയിട്ടില്ല എന്നു ഉറപ്പാക്കിയ ശേഷം...ഒരു ചാട്ടം വച്ചുകൊടുത്തു..നേരെ കട്ടിലിലേക്ക്‌..എന്നിട്ട്‌ ആശേച്ചിയുടെ കയ്യും പിടിച്ച്‌ ഇരിപ്പായി..

എന്നിട്ട്‌???

എന്നിട്ട്‌ ...ആ പട്ടി ചോദിച്ചുത്രേ!!! ?ദേവൂ നി ഇങ്ങനെ പാട്ടകൊട്ടിക്കൊണ്ടിരുന്ന ഈ പപ്പന്റെ അച്ചനെനെങ്ങിനെ ഉറങ്ങുമ്ന്ന്‌?. അതു പറഞ്ഞുതീർന്നതും അത്‌ രൂപം മാറീ പപ്പേട്ടന്റെ അച്ചാനായി.. പിന്നെയും വലുതായിക്കൊണ്ടിരുന്നു, കണ്ടുനിന്ന ദേവേച്ചിക്ക്‌ ബോധോം പോയി!!! പിന്നെ തന്റെ മുഖത്ത്‌ ആരോ വെള്ളം ഒഴിച്ചപ്പോ ബോധം വന്നു പക്ഷെ ആരാ വെള്ളം ഒഴിച്ചേന്ന്‌ അരിയില്ല്യാത്രേ!!!

ഇത്രേം കേട്ടപ്പോഴേക്കും കണ്ട്രോളുപോയ ഉണ്ണിക്കുട്ടൻ ...ചിറ്റേ ഇന്നേക്ക്‌ ഇത്രേം മതി..ജോസേട്ടന്റെ വീട്ടിൽ പാലുമേടിക്കാൻ പോണം ..ബാക്കി നാളെ മതി എന്നുപറഞ്ഞ്‌ സ്ഥലം കാലിയാക്കി.

ഉണ്ണിക്കുട്ടന്റെ വീടിന്റെ രണ്ട്‌ വീട്‌ അപ്പുറത്താണ്‌ ജോസേട്ടന്റെ വീട്‌..തോപ്പിലൂടെ വേണം പോവാൻ അല്ലെങ്കിൽ റോഡുപിടിക്കണം, എളുപ്പം എത്താനായി തോപ്പിലൂടെയാണ്‌ സാധാരണ വരവും പോക്കും.എന്നാൽ കഥക്കുശേഷം തോപ്പിലൂടെ പോവാൻ ഉണ്ണിക്കുട്ടനൊരു മടി,എന്നാലും ഊള്ള ധൈര്യം വച്ച്‌ പോവാൻ തീരുമാനിച്ചു.വഴിയിൽ കണ്ട പുല്ലിനോടും പുൽചാടിയോടും മിണ്ടിയും ഇടക്കിടക്ക്‌ പിന്നിൽ നിന്നും ആരെങ്കിലും വരുന്നുണ്ടോ എന്ന്‌ നോക്കിയും ഒരുകണക്കിന്‌ ആശാൻ ജോസേട്ടന്റെ വീട്ടിൽ എത്തി. അവിടെനിന്നും പാലും വാങ്ങി ത്രിച്ചു നടന്നു, ജോസേട്ടന്റെ വീടിന്റെ പടികടന്നതേയുള്ളൂ പിന്നിൽ ഒരു കാൽപേരുമാറ്റം കേട്ട്‌ ഉണ്ണിക്കുട്ടൻ തിരിഞ്ഞു നോക്കിയപ്പോ ഒരു കറുത്ത പട്ടി നിൽക്കുന്നു......

പപ്പേട്ടന്റെ അച്ചൻ തന്നെ!! ..പിന്നെ ഒന്നും ചിന്തിച്ചില്ല പാൽ പാത്രം അവിടെ തന്നെ ഇട്ട്‌ ഒരോട്ടം.... പട്ടി ഉണ്ടോ വിടുന്നു...അതും ഉണ്ണിക്കുട്ടന്റെ പിന്നാലെ വച്ചു പിടിച്ചു.അമ്മേ..ദേ പപ്പേട്ടന്റെ അച്ചൻ എന്നെ പിടിക്കാൻ വരണേ...എന്നെ രക്ഷിക്കണേ!!! എന്നും വിളീച്ചലറിക്കൊണ്ട്‌ ഉണ്ണിക്കുട്ടൻ കണ്ട വഴിയിലൂടെ ഓടി ഒരു വിധം വീട്ടിലേക്ക്‌ ഓടിക്കയറി അടുക്കളവാതിലിന്റെ മറവിൽ ഒളിച്ചു നിന്നു. പട്ടിയാണെങ്കിലോ പിന്നലെ ഓടിവന്ന്‌ അടുക്കളക്കു മുന്നിൽ സഡൻ ബ്രേക്ക്‌ ഇട്ടു നിന്നു.

പാലുവാങ്ങാൻ പോയ മോനെ കാണാതെ ലതേച്ചി ഉണ്ണിക്കുട്ടനെ അന്വേഷിക്കാൻ നോക്കുമ്പോളുണ്ട്‌ അവൻ അടുക്കളവാതിലിനു പിന്നിൽ പരുങ്ങുന്നു,

എന്താടാ അവിടെ, നീ പാലു മേടിക്കാൻ പോയിട്ട്‌ പാലെവിടെ??

ശ്ശ​‍്ശ്‌..ശ്ശ്‌.ശ്ശ്‌ ദേ കണ്ട ..പപ്പേട്ടന്റെ അച്ചനെ കണ്ട..മിണ്ടല്ലേ!!!..പുറത്ത്‌ നിൽക്കുന്ന പട്ടിയെ ചൂണ്ടിക്കാട്ടി ഉണ്ണിക്കുട്ടൻ..

“ആരാടാ അത്‌ പപ്പേട്ടന്റെ അച്ചനാണെന്ന്‌ നിന്നോട്‌ പറഞ്ഞത്‌?? പാലും തട്ടിക്കളഞ്ഞുകൊണ്ട്‌ വന്നിരിക്കുന്നു..ഇങ്ങനെ ഒരു സാധനം “അങ്ങിനെ പറഞ്ഞ്‌ നല്ല രണ്ട്‌ പിച്ചും വച്ച്‌ കൊടുത്ത്‌ ലതേച്ചി അവനെ പുറത്തേക്ക്‌ കൊണ്ടുവന്നു, ആളെ കണ്ടതോടെ പട്ടി സാവധാനം സ്ഥലം കാലിയാക്കി!.

പിന്നിൽ ഒരു ചിരിപൊട്ടിയത്‌ കേട്ട്‌ ഉണ്ണീക്കുട്ടൻ തിരിഞ്ഞ്‌ നോക്കുമ്പോൾ ആശേച്ചിയുണ്ട്‌ പിന്നിൽ..അതിന്റെ കൂടെ ആശേച്ചിയുടെ ഒരു ചോദ്യവും

ഉണ്ണിക്കുട്ടാ​‍ാ...പപ്പേട്ടന്റെ അച്ചൻ നിന്നോട്‌ എന്തെങ്കിലും പറഞ്ഞൊ???

അക്കിടി പറ്റിയെങ്കിലും അതു കാണീക്കാതെ ഉണ്ണിക്കുട്ടൻ വേഗം മുത്തച്ചന്റെ ചാരുകസേരയിൽ ഓടിക്കയറി..എന്നിട്ടോരു ഡയലോഗും..."എനിക്കൊന്നും അറിയൂം ഇല്ല..ഞാൻ ഒന്നും ചെയ്തിട്ടും ഇല്ല..."

അഭിപ്രായങ്ങള്‍

  1. എനിക്കൊന്നും അറിയൂം ഇല്ല..ഞാൻ ഒന്നും ചെയ്തിട്ടും ഇല്ല...ഉണ്ണിക്കുട്ടൻ!!!

    മറുപടിഇല്ലാതാക്കൂ
  2. koottukara ...nannayittundu
    enikkishtayii...
    valare nishkalangamaya varnana !

    മറുപടിഇല്ലാതാക്കൂ
  3. അരുൺ, അഭിപ്രായത്തിനു നന്ദി..:-)
    ലക്ഷ്മി, നന്ദി.:-)

    മറുപടിഇല്ലാതാക്കൂ
  4. ബാലകൃഷ്ണാ‍ാ : ഉം. നിന്റെ എഴുത്തില്‍ ഒരു ചേഞ്ച് ഉണ്ട്. പോസിറ്റീവ് ആയ ചേഞ്ച്. ഈ പോസ്റ്റ് നിന്റെ മറ്റുള്ള പോസ്റ്റുകളേക്കാളും മികച്ചതാണ്.
    ഈ റേഞ്ചില്‍ ഇനി താഴെ പോകരുത്. നിനക്ക് ഇനിയും നന്നായി എഴുതാന്‍ കഴിയുമെന്നാണ് എനിയ്ക്ക് തോന്നുന്നത്.

    ഉണ്ണിക്കുട്ടന്‍ നീ തന്നെയാണോ. ഞാനിത് ചോദിക്കാന്‍ കാരണം പോളിയില്‍ നി വന്നപ്പോള്‍ ഒരു നിഷ്കളങ്കന്‍ ആയിരുന്നല്ലോ. അത് കൊണ്ടാ.
    :-)
    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം ...

ആദ്യത്തെ അടി.

മദ്ധ്യവേനല്‍ അവധിക്കാലമായാല്‍ പിന്നെ അടിപൊളിയാണ്‌ ജീവിതം. ഒന്നും പഠിക്കണ്ട, ഓടിച്ചാടി നടക്കാം, ആരും ഒന്നും ചോദിക്കില്ല, അഥവാ ചോദിച്ചാ തന്നെ ഉത്തരം പറയാണ്ട്‌ കൊഞ്ഞനം കുത്തി നടക്കാം..ആകെ മൊത്തം ഒരു ഉത്സവലഹരി. ഞങ്ങടെ വീട്ടില്‍ ഒരു വലിയ കുളം ഉണ്ട്‌. വിഷുക്കാലമാകുമ്പോള്‍ പറമ്പും കുളവും വ്രുത്തിയാക്കാന്‍ ആള്‍ക്കാര്‌ വരും. കുളം തേവുന്ന സമയത്തെ ഒരു പ്രധാന പരിപാടിയാണു "ചെളി ഷൂസ്‌" - അത്‌ എന്തിുട്ടാന്ന്വച്ചാല്‍ , കൊളത്തീന്ന്‌ ചെളീം,വെള്ളൊം കോരിക്കളയുമ്പോള്‍ അതില്‍ കാല്‌ മുക്കും.എന്നിട്ട്‌ വെയിലത്ത്‌ പൊയി നില്‍ക്കും.ഉണങ്ങിക്കഴിയുമ്പോള്‍ അത്‌ ചെളി ഷൂസാവും. ഇത്‌ കൂടാതെ മറ്റൊരു പ്രധാന പരിപാടിയാണ്‌ അമ്പും വില്ലും ഉണ്ടാക്കി മീനെപിടിക്കാന്‍ പോണത്‌. കുളത്തില്‌ വലിയ വലിയ മീനുകളുണ്ട്‌. വെള്ളം കുറയുന്ന മുറയ്ക്ക്‌ തേവുകൊട്ടയില്‍ മീന്‍ കേറും, തേവുകൊട്ടേന്ന്‌ മീന്‍ കരയില്‍ വീഴണത്‌ നോക്കി നില്‍ക്കും. വെള്ളം പോകുന്ന വഴിയില്‍ മീനെ കണ്ടാല്‍ വേഗം പോയി അമ്പും വില്ലും എടുത്തു കൊണ്ടുവരും. - പഴയ കാലന്‍ കുടയുടെ കമ്പിയാണ്‌ അമ്പ്‌, നല്ല പരുത്തികമ്പ്‌ വളച്ച്‌ വില്ലും ഉണ്ടാക്കും.അതാണ്‌ മീനെ പിടിക്കാനുള്ള പ്രധാന ...

ആ പ്രവ് ഇന്നും അവിടെ തന്നെ ചത്തു കിടപ്പുണ്ടായിരുന്നു...

3ഡിയുടെ ബാല്‍ക്കണിയില്‍ ഇന്നും ആ പ്രാവ്‌ ചത്തു കിടന്നിരുന്നു...എന്താണു സംഭവിചചതു എന്നു ആര്‍ക്കും അരിയില്ല...ഇന്നാനെങ്കില്‍ വലിയ വിശേഷം...ഒരു തുള്ളീ വെള്ളമ്മില്ല..രാവിലെ തന്നെ പാലുകാരന്‍ അളവില്‍ ഒട്ടും കുരവില്ലതെ നല്ലപൊലെ വെള്ളം കലര്‍തിയ പാലുമായെത്തി...സോമനും ഞാനും ബെല്ലടി കേട്ടൂണര്‍ന്നു...നല്ല മഴ..ഇന്ന്ത്തെ പാലില്‍ മിക്കവാറും നല്ല വെള്ളാമായിരിക്കും എന്നശ്വാസതൊടെ പാലുകൊന്‍ഡു അദുക്കളയില്‍ വച്ചു..സമയം 5.30...സന്‍ഞ്ജു വാളു വച്ചു നശിപ്പിച്ച ആ പുതപ്പ്‌ മുകളില്‍ കിടന്നു നനയുന്നുണ്ടായിരിന്നു...പോയ പുതപ്പിനെ ഓര്‍ത്തിട്ടു കര്യമില്ലല്ലൊ???...പൊട്ടെ...പിന്നെയും ഉറങ്ഗാന്‍ തൊന്നി..കത്തനാര്‍ എന്റെ പുതപ്പില്‍ അധികാരം സ്താപിച്ചു കഴിഞ്ഞിരുന്നു...കിട്ടിയതു മതി എന്നായി..ആ പുതാപ്പിന്റെ ഒരു ഓഹരി ഞാനും സ്വന്തമാക്കി...ആരൊ ക്ലോസട്ടില്‍ ബ്രഷ്‌ ഇട്ടുൂരക്കുന്ന ശബ്ദം കേട്ടണുപിന്നെ ഉന്‍ണര്‍ന്നത്‌....നൊക്കിയപ്പൊല്‍ ബോസ്സ്‌ പല്ലുതേക്കുകയായിരുന്നു.....മനസ്സില്‍ ചിരി പൊട്ടി...ദാണ്ടെ വാസൂട്ടനും എനിട്ടിരിക്കുന്നു...8.30 മുന്‍പെ ഒരു അപ്പോയിന്റ്‌മന്റ്‌ ഉണ്ടെന്നുപരഞ്ഞാണു ധിറൂതിപിടിചുള്ളാ തയ്യാരെറ്റുപ്പ്‌..നാരായനെട്ടന്റെ മോന...