ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു കഥ-നുണ കഥ.

കഥകഥാരചന മത്സരങ്ങള്‍ ക്ളാസ്‌ കട്ട്‌ ചെയ്യാനുള്ള ഒരവസമാണ്‌. അതുകൊണ്ട്‌ ഏതു കഥാ രചന മത്സരം ഉണ്ടെങ്കിലും പേരുകൊടുക്കുന്നത്‌ എണ്റ്റെ ഒരു ശീലമായിരുന്നു. ആ ഇടക്കാണ്‌ പറവൂറ്‍ താലൂക്‌ സഹകരണ ബാങ്കിണ്റ്റെ വക കഥാരചനാ മത്സരം ഉണ്ടെന്ന വാര്‍ത്ത പേപ്പറില്‍ കണ്ടത്‌. പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ പോയി പേരു റജിസ്റ്റര്‍ ചെയ്തു.
അങ്ങിനെ ആ സുദിനം വന്നെത്തി. പ്രിന്‍സിപ്പളിണ്റ്റെ സ്പെഷല്‍ പെര്‍മിഷന്‍ കിട്ടി. അപ്പൊ അറ്റ്ന്ദന്‍സിനു കുഴപ്പം ഇല്ല. .അന്ന്‌ സൈക്കിള്‍ ആണ്‌ പ്രഥാന വാഹനം.അതുകൊണ്ട്‌ സഹകരണ ബാങ്കില്‍ എതിയപ്പൊഴേക്കും സമയം പത്തു മണിയായി. അപ്പൊഴെക്കും ഈ മത്സരത്തിണ്റ്റെ ജഡ്ജ്‌ ആയ പ്രഭാകരന്‍ സാര്‍ വിഷയം ബോര്‍ഡില്‍ എഴുതിക്കഴിഞ്ഞിരുന്നു.

"തമിഴ്‌ നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ പെട്ട, ഒരു ജോലിക്കു വേണ്ടി അലയുന്ന ഒരു ചെറുപ്പക്കാരന്‍" അതായിരുന്നു കഥാ വിഷയം.

കഥാരചന ആവുമ്പോള്‍ ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടെ!!!. അതുകൊണ്ട്‌ കഥയുടെ സ്റ്റാര്‍ടിംഗ്‌ ഒരു കിടിലന്‍ ആക്കാന്‍ തന്നെ തീരുമാനിച്ചു. മധുരമീനാക്ഷി ക്ഷേത്രത്തിലെ സുപ്രഭാതം കേട്ടുണരുന്ന അഗ്രഹാരത്തെരുവിലെ ശരവനണ്‍..അതായിരുന്നു സ്റ്റാര്‍ട്ടിംഗ്‌......അങ്ങിനെ കൊറേ പൊടിപ്പും തൊങ്ങലും വച്ചു ഒരു തട്ടുപൊളിപ്പന്‍ കഥ...അവസാനം ജോലി ലഭിക്കാത്ത നിരാശയില്‍ എണ്റ്റെ കഥാനായകന്‍ ആത്മഹത്യ ചെയ്യുന്നു..അങ്ങിനെ എണ്റ്റെ കഥ അവസാനിച്ചു.

പ്രഭാകരന്‍ സാര്‍ പറവൂരിലെ അറിയപ്പെടുന്ന ഒരു പുലിയാണ്‌. ഏത്‌ കഥാരചനാ മത്സരം അതില്‍ ഒരു ജ്ഡ്ജ്‌ സാര്‍ ആയിരിക്കും. എല്ലാ മത്സരങ്ങള്‍ക്കും ഞാന്‍ കെട്ടീഴുന്നള്ളി പ്പോകുന്ന മാതിരി.

"കൊറേ ആയില്ലെ നി ഇങ്ങനെ നടക്കാന്‍ തൊടങ്ങീട്ട്‌"

എന്നു എന്നെ കാണുമ്പോള്‍ സാര്‍ ചോദിക്കാറുണ്ട്‌. എണ്റ്റെ ഭാഗ്യം എന്നു പറയട്ടെ ആ മത്സരത്തില്‍ എനിക്കു ഒന്നാം സമ്മാനം കിട്ടി. എനിക്കും എണ്റ്റെ ആരാധകര്‍ക്കും അടക്കാനാവാത്ത സന്തോഷം. പിന്നെ ഞാനും ഒരു കൊച്ചു പുലിയായി. പറവൂറ്‍ ടവ്ണ്‍ ഹാളില്‍ വച്ച്‌ സമ്മാനദാനം. പിന്നെ ഒരാഴ്ചക്കു വലിയ ജാഡ കാട്ടി നടന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ പിന്നെയും ഒരു മത്സരം...എനിക്കു പുലിയാവാന്‍ അടുത്തൊരവസരം. പേരുകൊടുത്തു എന്നു പ്രത്യേകിച്ചു പറയണ്ടല്ലൊ!..

പക്ഷെ...ഈ മത്സരം മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങ വീണതുമാതിരി ആവുമെന്നു ഞാന്‍ ഒരിക്കലും പ്രതീഷിച്ചിരുന്നില്ല. അവിടെയും പ്രഭാകരന്‍ സാറുണ്ട്‌ ജഡ്ജ്‌ ആയിട്ട്‌. എന്നാലും കുഴപ്പമില്ല, ഇനി അങ്കം കഴിഞ്ഞു പോകാം എന്നു ഞാനും തീരുമാനിച്ചു. വിഷയം പ്രതീക്ഷിച്ചതുപോലെ അത്ര സുഖം ഉള്ളതായിരുന്നില്ല. ഒരു ക്രിസ്ത്യന്‍ ടച്‌ വേണ്ട കഥ ആയിരുന്നു. ഒരു രക്ഷയും കിട്ടിയില്ല. അപ്പൊത്തൊന്നി പഴയ മധുരമീനാക്ഷി ക്ഷേത്രം കൊറച്ച്‌ മോടിഫിക്കേഷന്‍ വരുത്തി കാച്ചിയാലൊ എന്ന്‌...ഒട്ടും താമസിക്കാതെ എഴുത്ത്‌ തുടങ്ങി . സമയ പരിധി ലംഘിക്കാതിരിക്കാന്‍ വേണ്ടി നേരത്തെ ഞാന്‍ കഥ അവസാനിപ്പിച്ചു. റിസള്‍ട്ട്‌ വരാന്‍ സമയം എടുക്കും എന്ന്‌ ഒറപ്പായത്കൊണ്ട്‌ ഞാന്‍ സ്കൂളിനു പുറത്തുകടന്നു. പിന്നില്‍ നിന്നും ആരൊവിളിക്കുന്നത്‌ പോലെതോന്നി, തിരിഞ്ഞു നോക്കിയപ്പോള്‍ ദേ പുലി പ്രഭാകരന്‍ നില്‍ക്കുന്നു.
എന്തൊ മുന്‍'കൂട്ടി നിശ്ചയിച്ച പോലെ സാറു എന്നോട്‌ ചോദിച്ചു

"എന്നുമുതലാട ജോര്‍ജ്‌ മധുരമീനാക്ഷി ക്ഷേത്രത്തില്‍ പൂജക്കു പോയിതുടങ്ങിയത്‌????" !!!!

മത്സരഫലം അറിയാന്‍ പിന്നെ ഞാന്‍ അവിടെ കാത്തു നിന്നില്ല. ശകടവും എടുത്തു നേരെ വീട്ടിലേക്കു പോന്നു. പിന്നീട്‌ ഏതൊരു മത്സരത്തിനു പൊയാലും ആദ്യം നോക്കുന്നതു പ്രഭാകരന്‍ സാര്‍ ഉണ്ടൊ എന്നാണ്‌!!!!....

അഭിപ്രായങ്ങള്‍

  1. "എന്നുമുതലാട ജോര്‍ജ്‌ മധുരമീനാക്ഷി ക്ഷേത്രത്തില്‍ പൂജക്കു പോയിതുടങ്ങിയത്‌????" !!!!

    :)

    മറുപടിഇല്ലാതാക്കൂ
  2. ഹഹ..ഗുരുവായൂര്‍ അമ്പലത്തെപ്പറ്റിയെഴുതാതിരുന്നത് ഭാഗ്യം, എങ്കില്‍ വര്‍ഗ്ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടേനെ..

    മറുപടിഇല്ലാതാക്കൂ
  3. മൂര്‍ത്തി സര്‍ ..ഇതുവായിച്ചതിനു നന്ദി..


    കുഞ്ഞാ..എണ്റ്റെ ഭാഗ്യം...അപ്പൊ അതെ തോന്നിള്ളു...

    ശ്രീ ..അഭിനന്ദനത്തിനു നന്ദി...

    മറുപടിഇല്ലാതാക്കൂ
  4. വിഷയദാരിദ്ര്യം വന്നാ‌ല്‍ ഏതു ജോര്‍ജ്ജും മധുരമീനാക്ഷി ക്ഷേത്രത്തില്‍ പോകും. :)
    ന‌ന്നായി. കേട്ടോ

    മറുപടിഇല്ലാതാക്കൂ
  5. ഹ ഹ ഹ... അത് കലക്കി....

    പണ്ട് 'പപ്പു' ഏതോ സിനിമയില്‍ പറഞ്ഞപോലെ... ചെറിയാന്‍ നായരും, മേരിത്തമ്പുരാട്ടിയും, ദേ ഇപ്പൊ ഒരു ജോര്‍ജ്ജ് ശാസ്ത്രികളും....!

    മറുപടിഇല്ലാതാക്കൂ
  6. അല്ലാ..
    കഥ .. നുണ .. കഥാ..????
    നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കാമല്ലോ.:)

    മറുപടിഇല്ലാതാക്കൂ
  7. ""എന്നുമുതലാട ജോര്‍ജ്‌ മധുരമീനാക്ഷി ക്ഷേത്രത്തില്‍ പൂജക്കു പോയിതുടങ്ങിയത്‌????"

    ഇത് വായിച്ച് ചിരിച്ചുപ്പോയി..നന്നായിട്ടുണ്ട്..:)

    മറുപടിഇല്ലാതാക്കൂ
  8. നന്ദി സിമി..വീണ്ടും എണ്റ്റെ ബ്ളോഗ്‌ വായിച്ചതിന്‌....

    നിഷ്ക്കളങ്കന്‍..അഭിനന്ദനത്തിനു നന്ദി..

    സഹയാത്രികാ... ഒരു മതേതര ഭാരതത്തിനു വേണ്ടി ഞാന്‍ ഇനി പ്രവര്‍ത്തിക്കും... :-)

    പ്രദീപ്‌ ...ഓര്‍മകളെ പൊടിതട്ടീടൂത്തപ്പൊ കിട്ടിയ ചില മറക്കാനാവാത്ത അനുഭവങ്ങള്‍.....അത്‌ എണ്റ്റേതായ രീതിയില്‍ ഞാന്‍ അവതരിപ്പിക്കുന്നുന്നു്‌ മാത്രം... അഭിനന്ദനത്തിനു നന്ദി...


    നജീം.......ഇനിയും വരുമെന്നു വിസ്വസിക്കുന്നു...നന്ദി..

    മയൂര...വായിച്ചതിനും അഭിനന്ദിച്ചതിനും നന്ദി.. :-)

    മറുപടിഇല്ലാതാക്കൂ
  9. Hey Very nice. Serikkum chirichu poii. ...Nee oru puli analloo.. he he .. Try to correct the spelling mistakes too.. Expecting More from You.. Keep It up..

    മറുപടിഇല്ലാതാക്കൂ
  10. അജ്ഞാതന്‍9/25/2007 6:40 AM

    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. Kollam machu...
    kalaki..
    Nee oru kadharachayithavu aanennu njan epozha ariyunne.

    മറുപടിഇല്ലാതാക്കൂ
  12. it is really nice da.
    Ninte ullilum oru kalaa hrudhayamundennu ippol manasileyeda...
    All the best, keep blogging....

    മറുപടിഇല്ലാതാക്കൂ
  13. ബാലകൃഷ്ണാ,
    നല്ല കോമഡി ടച്ച് ഉണ്ട്രാ... നിന്റെ പോസ്റ്റുകള്‍ ഒക്കെ ചെറുതായതു കൊണ്ട് വായിച്ചഭിപ്രായം പറയാന്‍ എളുപ്പമാണ്.
    കീപ് ഇറ്റ് അപ്
    :)
    ഉപാസന

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം

സെക്കന്റ്‌ ചാൻസ്‌

സെക്കന്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ വരവേൽക്കനെന്നോണം മഴ പെയ്യുകയാണ്‌, തോർച്ചക്കുള്ള ഒരു ചാൻസും കാണാനില്ലത്തതുകൊണ്ടു മഴത്തുള്ളികളുടെ നേർത്ത ചുംബനങ്ങൾ ഏറ്റുവാങ്ങി ഒരു വിധത്തിൽ ബസ്സിൽ കേറിപ്പറ്റി, വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി. മഴയായതുകൊണ്ട്‌ വേഗംകിടന്നേക്കാമെന്ന് തീരുമാനിച്ച്‌ മുറിയിൽ കയറിയപ്പോഴേക്കും മൊബൈൽ നാദം... "എന്നമ്മെ ഒന്നു കാണാൻ എത്രനാളായി....!!" എന്ത ഈ സമയത്ത്‌ അമ്മ വിളിക്കാൻ..മനസ്സിൽ ചെറിയ ശങ്കയോടെയാണെങ്കിലും ഫോണെടുത്തു.. "ന്താമ്മെ..എന്തു പറ്റി.. " "മോനെ,ഇന്നത്തെ പേപ്പറ്റിൽ ഒരു കുട്ടിടെ ഡീറ്റെയിൽസ്‌ ഉണ്ട്‌ നിന്റെ അതേ കമ്പനിയില ജോലി, കേരള മാട്രിമോണിയലിൽ ഉണ്ടെന്ന പറയണെ..നിനക്കൊന്നു നോക്കമോ.. " "ന്റെ മ്മെ...ഇതാണൊ കാര്യം ..ഇതൊക്കെ നാളെ പറഞ്ഞപോരെ..ഞാൻ ആകെ പേടിച്ചുപോയി..ഈ രാത്രിവിളി സാധാരണ ഇല്ലാതതാണല്ലോ..ഞാൻ നാളെ രാവിലെ വിളിക്കം..വേറെ ഒന്നും ഇല്ലല്ലോ ല്ലേ??...എന്ന ശരി .. " ഫോൺ കട്ട്‌ ചെയ്തപ്പോഴേക്കും മനസ്സിൽ ചിന്ത കേറിക്കൂടി ..ആരായിരിക്കും..ശ്ശ്ശ്ശോ പേരു പോലും ചോദിക്കാൻ മറന്നു...ആ നാളെ നോക്കാം.. ആ നല്ല ദിവസത്തിനു നന്ദി പ

ഉണ്ണിക്കുട്ടൻ

ഉണ്ണിക്കുട്ടാ...ദേ കണ്ട്രാ ഈ പാലയിലാ പപ്പേട്ടന്റെ അചഛൻ തൂങ്ങിമരിച്ചത്‌. ആശേച്ചിയുടെ പറച്ചിൽ കേട്ട്‌ വഴിയിലെ തൊട്ടാവാടിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഉണ്ണികുട്ടൻ നേരെ മേലേക്കു നോക്കി...ഏതു കൊമ്പില?? ആ ഏറ്റവും മോളി കാണണ കൊമ്പില്ലേ അതിലാട!!! അതുകേട്ടതും ഗവേഷണം മതിയാക്കി നിന്ന നിൽപ്പിൽ ഉണ്ണികുട്ടൻ കാറാൻ തുടങ്ങി, യ്യോ!! എനിക്കു പേടിയാവണു॥വേഗം വീട്ടിപോവാം॥!! അവിടെനിന്നും നേരെ വീട്ടിലേക്ക്‌ വച്ചുപിടിച്ച ഉണ്ണികുട്ടൻ വീട്ടിലെത്തിയ ഉടനെ തന്നെ അമ്മയോട്‌ ? പപ്പേട്ടന്റെ അച്ഛൻ വില്ലേജാപ്പീസീന്റെ മുന്നിലുള്ള പാലയിൽ തൂങ്ങി നിക്കണകണ കണ്ടമ്മേ।!!!? ന്റെ കുട്ടിക്ക്‌ ഇത്ര ധൈര്യം എവിടുന്നു കിട്ടി ന്റെ ഗുരുവായൂരപ്പാ!!. ലതേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ചൂളിപ്പോയപ്പൊ ഒന്നു കൊഞ്ഞനം കാണിച്ചുകൊണ്ട്‌ ഉണ്ണിക്കുട്ടൻ നേരെ ഉമ്മറത്തേക്കു ഓടി, അവിടെ കിടന്നിരുന്ന മുത്തശ്ശന്റെ ചാരുകസേരയിൽ “ ന്നെ വെല്ലാൻ ആരുല്ല്യ്യാ?“ എന്ന ഭാവത്തിൽ കയറി കിടന്നു. ഇത്തിരിനേരം കഴിഞ്ഞപ്പോ ഇരിപ്പോറക്കത്തതുകൊണ്ട്‌ നേരെ അടുക്കളയിലേക്ക്‌ ഓടി. അടുക്കളപ്പടിയിൽ നിക്കണ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ആശേച്ചി ഒന്നു ചിരിച്ചു, നിക്ക്‌ എല്ലാം മനസ്സിലായ