ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

സപ്രൂന്റെ കല്യാണം

നാരയണേട്ടാ, അറിഞ്ഞില്ല്ലേ നമ്മടെ സപ്രുന്‌ പെണ്ണുശരിയായീന്ന കേട്ടെ!!! അരവിന്ദന്റെ ശബ്ദം കേട്ട്‌ പാടത്തെ വരമ്പിന്റെ അവസാന മിനുക്കുപണിയിലായിരുന്ന നാരായണേട്ടൻ തലയുയർത്തി, എവിടുന്നാടാ പെണ്ണ്‌??!! കോട്ടക്കലീന്നാന്ന കേട്ടെ!! അടുത്താഴ്ച കാണാൻ പോണൂത്രെ!!! എന്നാ ഞാൻ ഒന്നു അത്രേടം വരെ ഒന്നു പോയി നോക്കട്ടെ, എന്താന്നറിയലോ!! പറഞ്ഞു തീരും മുൻപേ പാടത്തെ പണി മതിയാക്കി നാരയണേട്ടൻ നേരെ സപ്രുന്റെ വീട്ടിലേക്കുള്ള വഴിപിടിച്ചു. സന്ദീപ്‌ അഥവാ സപ്രു, ദേവി ടീച്ചറുടെയും ദാമോദരൻ മാഷിന്റെയും ഒരേ ഒരു മകൻ,തൃശ്ശൂർ ജില്ലയിലെ വല്ലക്കുന്നാണ്‌ സ്വദേശം,ജനിച്ചപ്പോൾ കരിമരുന്നരച്ച അമ്മിക്കുഴ പോലെ ഇരുന്നെങ്കിലും കുങ്കുമപ്പൂവിന്റെയും ബേബീക്രീമുകളുടെയും ബലത്തിൽ സൗന്ദര്യവാനായി, പ്രീഡിഗ്രി പഠനത്തിനുശേഷം സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും എടുത്ത്‌ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. കല്യാണപ്രായം ആയില്യാ..ആയില്യാ..എന്ന മുൻവിധികളിൽ വീട്ടുക്കാർ വിശ്വസിച്ചിരുന്നതുകൊണ്ട്‌ പ്രായ്യം മുപ്പതു കഴിഞ്ഞപ്പോഴാണ്‌ പെണ്ണന്വേഷണം തുടങ്ങിയത്‌ തന്നെ. അങ്ങിനെ പലരെയും പോയിക്കണ്ടു, പലരും വേണ്ടാന്ന് പറഞ്ഞു, പിന്നെയും പലരെയും കണ്ടു, അങ്ങിനെ കണ്ട്‌ കണ്ട്...
ഈയിടെയുള്ള പോസ്റ്റുകൾ

ഒരു പിതാവിന്റെ വിലാപങ്ങൾ

മൂന്നുദിവസത്തെ വീട്ടുവാസവും കഴിഞ്ഞു രാത്രി പതിനൊന്നരക്കുള്ള ട്രിവാൻഡ്രം എക്സ്പ്രസിൽ ചെന്നൈയിലേക്ക്‌ വച്ചുപിടിക്കാം എന്നു തീരുമാനിച്ചിട്ടാണ്‌ ചേച്ചിയുടെവീട്ടിൽ നിന്നും യാത്രയായത്‌. പുറത്തിറങ്ങി നോക്കുമ്പോൾ ഒരു കുരുന്നിനെ പോലും കാണാനില്ല, റോഡിൽ കിടന്നുറങ്ങാം , അതേ പോലെ കാലി. സമയം പത്തര ആവുന്നെയുള്ളൂ, ഞായറാഴ്ച ആയതുകൊണ്ടായിരിക്കും , ഒരു ഓട്ടോ പോലും വരുന്നില്ല,ഒരു പത്തു മിനിട്ട്‌ കാത്തു നിന്നശേഷം നേരെ അമ്പലനടയിലേക്ക്‌ നടന്നു. അവിടെ സാധാരണ ഓട്ടോകാണാറുണ്ട്‌. ഞാനും എനിക്കു കൂട്ടായി നിലാവും മാത്രം.ഒരൽപം പേടി തോന്നിയെങ്കിലും അവസാനം നടന്നു നടന്നു അമ്പലനടയിൽ എത്തി, എന്റെ ഭാഗ്യത്തിനു ഒ‍ാട്ടോ അവിടെ കിടപ്പുണ്ടായിരുന്നു. ചേട്ടാ..റെയിൽ വേ സ്റ്റേഷൻ വരെ.. ആദ്യം കിടന്നിരുന്ന ഓട്ടോയിൽ കയറി ഞാൻ പറഞ്ഞു. വടക്കുംനാഥനെ വണങ്ങാതെ പോയാൽ അതു ദോഷമല്ലേ എന്ന ചിന്ത കാരണമാവാം ഓട്ടോചേട്ടൻ എന്നെയും കൊണ്ട്‌ ഒരു റൗണ്ട്‌ പൂർത്തിയാക്കി സ്റ്റേഷനിൽ കൊണ്ടാക്കി. എത്രയായി... മുപ്പത്‌ രൂപ.. രാത്രിയല്ലേ, എന്നെ വളരെ സേഫ്‌ ആയിട്ടു കൊണ്ടു വിട്ടില്ലേ, പോരാത്തതിനു വടക്കുമ്നാഥനെ വണങ്ങാനുള്ള അവസരവും ഉണ്ടാക്കിതന്ന ആളല്ലേ, ഈ വകചിന്തക്കൾ എല്ല...

കമന്റ്‌ ഇട്ടാലും...ഇല്ലെങ്കിലും

പ്രശസ്തി ആഗ്രഹിക്കാത്തവരുണ്ടോ?? ഇല്ലെന്നാണ്‌ എന്റെ വിശ്വാസം. പക്ഷെ പ്രശസ്തി തീരെ ആഗ്രഹിക്കാത്ത, "എനികൊന്നും വേണ്ട...നിനക്കൊട്ടു തരികയും ഇല്ല" എന്ന പോലെയാണ്‌ ബ്ലോഗിൽ ചില ആണ്ണന്മാരുടെ പെരുമാറ്റം. അവർക്കുവേണ്ടി മാത്രമാണ്‌ ഈ പോസ്റ്റ്‌. മറ്റുള്ളവർക്ക്‌ ഇതുവായിക്കാം, ഞാൻ പറയുന്നത്‌ തികച്ചും അടിസ്ഥാനവിരുദ്ധമാണെങ്കിൽ എന്നെ ക്രൂശിക്കാം. ബ്ലോഗ്‌ തുടങ്ങിയ കാലം മുതലേ ഉള്ളതാണ്‌ വിമർശനങ്ങളും, പരദൂഷണവും, വെല്ലുവിളികളും, പഴിചാരലും, ക്രൂശിക്കലും. പക്ഷെ അതെല്ല്ലാം ചിലരുടെ പൊയ്മുഖങ്ങൾ വെളിച്ചത്തുകൊണ്ടുവരാനും ഉപകരിച്ചു. വിമർശകരുടെ അമ്പുകൾ കുറിക്കുകൊള്ളുകയും ഒരുപാട്‌ നല്ല ബ്ലോഗേർസിനെ മലയ്യാളത്തിനു സമ്മാനിക്കുകയും ചെയ്തു. ലിഗഭേദമില്ലാത്ത വിമർശനം/പ്രോത്സാഹനം എപ്പോഴും നല്ലതാണ്‌, പക്ഷെ പഴയകാല വിമർശകർ വഴിമാറിയതുകൊണ്ടോ, അവർക്ക്‌ ആമ്പിയർ ഇല്ലാതായതുകൊണ്ടോ എന്നറിയില്ല, അവർ പുതിയ തലമുറക്കു വഴിമാറി(തലമുറ എന്ന പ്രയോഗം ശരിയല്ല എന്നറിയാം ..ക്ഷമിക്കുക). അവരുടെ മുദ്രാവാക്യമായിരുന്നു "ലിംഗഭേദം".എന്തെഴുതിയാലും അതിനെ നഖശിഖാന്തം വിമർശിക്കുക, കൂട്ടം ചേർന്ന് തേജോവധം ചെയ്യുക, പുതിയ ബ്ലോഗേർസിനെ തിരഞ്ഞുപിടിച്ച്...

പാൽ ഭൂതം

പശൂനെ നോക്കാൻ കെൽപ്പില്ലാണ്ടാവുകയും നോക്കാനുള്ള ചിലവുകൂടുകയും ചെയ്തോടെയാണ്‌ അമ്മൂമ്മ വീട്ടിലെ പശൂനെ വിൽക്കാൻ തീരുമാനിച്ചത്‌.അധികം താമസിയാതെ തന്നെ അതിനെ വിൽക്കുകയും ചെയ്തു. അതിനു പിന്നാലെ ആയിരുന്നു ചിറ്റേടെ പ്രസവവും ഞങ്ങടെ വീട്ടിലേക്കുള്ള വരവും. "ഇത്തിരിക്കോളം വന്ന രണ്ട്‌ പിള്ളാരും അമ്മേം". അങ്ങിനെ അവധികാലം ആഘോഷമാക്കാൻ എത്തിയതാണ്‌. ഉണ്ണീയെ കണ്ടാൽ അറീഞ്ഞൂടെ ഊരിലെ പഞ്ഞം എന്നു പറയുന്ന അവസ്ഥയിലായിരുന്നു ഞാൻ. കഴിക്കാനും കളയാനും ഉള്ള കുഴൽ നേരെ കണക്ഷൻ ഉള്ള മാതിരി. എല്ലെല്ലാം എണ്ണിയെടുക്കാം, "എന്താ വനജേ, ഇവന്‌ എന്തെങ്കിലും കൊടുത്തൂടെ " എന്ന് അമ്മേടെ അമ്മാവന്റെ ചോദ്യം കൂടി ആയപ്പോൾ പശൂനെ വിറ്റുകളഞ്ഞതിന്റെ വിഷമം ഇരട്ടിയായി അമ്മൂമ്മയ്ക്ക്‌. " ന്റെ കുട്ട്യേ..ഇവിടേന്ന് പോവുമ്പോഴേക്കും നിന്നെ ഇത്തിരിയെങ്കിലും നന്നാക്കും ഞാൻ ", അമ്മൂമ്മ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാക്കാൻ പാകത്തിന്‌ പക്വത ഇല്ലാതിരുന്നതുകൊണ്ട്‌ ആ സമയം തേങ്ങേറ്റക്കാരൻ നാരായണേട്ടന്റെ വെട്ടോത്തിയെടുത്ത്‌ കാവിലെ വെളിച്ചപ്പാട്‌ തുള്ളുന്ന മാതിരി തുള്ളിക്കോണ്ടോടി. പിറ്റേന്ന് വീടിന്റെ പടിക്കൽ ആരെയോ കാത്തെന്നവണ്ണം അമ്മൂ...

സെക്കന്റ്‌ ചാൻസ്‌

സെക്കന്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ വരവേൽക്കനെന്നോണം മഴ പെയ്യുകയാണ്‌, തോർച്ചക്കുള്ള ഒരു ചാൻസും കാണാനില്ലത്തതുകൊണ്ടു മഴത്തുള്ളികളുടെ നേർത്ത ചുംബനങ്ങൾ ഏറ്റുവാങ്ങി ഒരു വിധത്തിൽ ബസ്സിൽ കേറിപ്പറ്റി, വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി. മഴയായതുകൊണ്ട്‌ വേഗംകിടന്നേക്കാമെന്ന് തീരുമാനിച്ച്‌ മുറിയിൽ കയറിയപ്പോഴേക്കും മൊബൈൽ നാദം... "എന്നമ്മെ ഒന്നു കാണാൻ എത്രനാളായി....!!" എന്ത ഈ സമയത്ത്‌ അമ്മ വിളിക്കാൻ..മനസ്സിൽ ചെറിയ ശങ്കയോടെയാണെങ്കിലും ഫോണെടുത്തു.. "ന്താമ്മെ..എന്തു പറ്റി.. " "മോനെ,ഇന്നത്തെ പേപ്പറ്റിൽ ഒരു കുട്ടിടെ ഡീറ്റെയിൽസ്‌ ഉണ്ട്‌ നിന്റെ അതേ കമ്പനിയില ജോലി, കേരള മാട്രിമോണിയലിൽ ഉണ്ടെന്ന പറയണെ..നിനക്കൊന്നു നോക്കമോ.. " "ന്റെ മ്മെ...ഇതാണൊ കാര്യം ..ഇതൊക്കെ നാളെ പറഞ്ഞപോരെ..ഞാൻ ആകെ പേടിച്ചുപോയി..ഈ രാത്രിവിളി സാധാരണ ഇല്ലാതതാണല്ലോ..ഞാൻ നാളെ രാവിലെ വിളിക്കം..വേറെ ഒന്നും ഇല്ലല്ലോ ല്ലേ??...എന്ന ശരി .. " ഫോൺ കട്ട്‌ ചെയ്തപ്പോഴേക്കും മനസ്സിൽ ചിന്ത കേറിക്കൂടി ..ആരായിരിക്കും..ശ്ശ്ശ്ശോ പേരു പോലും ചോദിക്കാൻ മറന്നു...ആ നാളെ നോക്കാം.. ആ നല്ല ദിവസത്തിനു നന്ദി പ...

ഉണ്ണിക്കുട്ടൻ

ഉണ്ണിക്കുട്ടാ...ദേ കണ്ട്രാ ഈ പാലയിലാ പപ്പേട്ടന്റെ അചഛൻ തൂങ്ങിമരിച്ചത്‌. ആശേച്ചിയുടെ പറച്ചിൽ കേട്ട്‌ വഴിയിലെ തൊട്ടാവാടിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഉണ്ണികുട്ടൻ നേരെ മേലേക്കു നോക്കി...ഏതു കൊമ്പില?? ആ ഏറ്റവും മോളി കാണണ കൊമ്പില്ലേ അതിലാട!!! അതുകേട്ടതും ഗവേഷണം മതിയാക്കി നിന്ന നിൽപ്പിൽ ഉണ്ണികുട്ടൻ കാറാൻ തുടങ്ങി, യ്യോ!! എനിക്കു പേടിയാവണു॥വേഗം വീട്ടിപോവാം॥!! അവിടെനിന്നും നേരെ വീട്ടിലേക്ക്‌ വച്ചുപിടിച്ച ഉണ്ണികുട്ടൻ വീട്ടിലെത്തിയ ഉടനെ തന്നെ അമ്മയോട്‌ ? പപ്പേട്ടന്റെ അച്ഛൻ വില്ലേജാപ്പീസീന്റെ മുന്നിലുള്ള പാലയിൽ തൂങ്ങി നിക്കണകണ കണ്ടമ്മേ।!!!? ന്റെ കുട്ടിക്ക്‌ ഇത്ര ധൈര്യം എവിടുന്നു കിട്ടി ന്റെ ഗുരുവായൂരപ്പാ!!. ലതേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ചൂളിപ്പോയപ്പൊ ഒന്നു കൊഞ്ഞനം കാണിച്ചുകൊണ്ട്‌ ഉണ്ണിക്കുട്ടൻ നേരെ ഉമ്മറത്തേക്കു ഓടി, അവിടെ കിടന്നിരുന്ന മുത്തശ്ശന്റെ ചാരുകസേരയിൽ “ ന്നെ വെല്ലാൻ ആരുല്ല്യ്യാ?“ എന്ന ഭാവത്തിൽ കയറി കിടന്നു. ഇത്തിരിനേരം കഴിഞ്ഞപ്പോ ഇരിപ്പോറക്കത്തതുകൊണ്ട്‌ നേരെ അടുക്കളയിലേക്ക്‌ ഓടി. അടുക്കളപ്പടിയിൽ നിക്കണ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ആശേച്ചി ഒന്നു ചിരിച്ചു, നിക്ക്‌ എല്ലാം മനസ്സിലായ...

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌ ," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്...