തികച്ചും യാദ്രിശ്ചികം ആയിട്ടാണൊ..അതോ, ഏതെങ്കിലും പ്രേരണയാണോ സവിനെ വീഷാര്‍പ് എന്ന പെരിലേക്കു നയിച്ചത് എന്നറിയില്ല. എങ്കിലും ആ ആശയം എല്ല്ലാവര്‍ക്കും നന്നേ ബോധിച്ചു.ഈ വീഷാര്‍പ് എന്നത് എന്താണെന്നല്ലേ!!! പറയാം....ഏഴു ചെറുപ്പക്കാരുടെ പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നപ്പോള്‍ ഉണ്ടായ കൂട്ടായ്മ.നൊയിഡയിലെ താമസം മതിയാക്കി മയൂര്‍ വിഹാറിലേക്കു കുടിയേറിയകാലം.....2003 കാലഘട്ടം. 3 ഡി എന്ന മഹാസംഭവം പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ.ഒരു ഞായറാഴ്ച സവിന്റെ തലയില്‍ ഉദിച്ച ആശയം. അന്നു ഞങ്ങള്‍ ഏഴുപേര്‍..വിമല്‍, സവിന്‍, ശ്രീജേഷ്,അനൂപ്, രതീഷ്, പ്രശാന്ത് പിന്നെ ഞാനും. അവന്‍ പല കൊംബിനേഷന്‍ ട്രയ് ചെയ്തു.അവസാനം കേട്ടാല്‍ തെറ്റില്ലാത്ത "വീഷാര്‍പ്" ....ആശയം ഗംഭിരം...പേരൊ അതി ഗംഭിരം...ഉടനെ തന്നെ സവിന്‍ ക്ലോക്കിലും പെരെഴുതി..."വീഷാര്‍പ്.....ഇന്നു വീഷര്‍പ് 3 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.....ഇന്നു വീഷര്‍പില്‍ പുതിയ ചേരുവകള്‍...പുതിയ കൂട്ടുകാര്‍.....വീഷര്‍പ് വളരുകയാണു. 3 ഡിയും വളര്‍ന്നിരിക്കുന്നു.എല്ലവരുടെയും സാലറി സ്റ്റ്രക്റ്റ്രുറും മാറി. ഏതു കര്യമായാലും ഏതു വിഷയമായാലും വീഷര്‍പിന്റെതു ഒരു കൂട്ടായ തീരുമാനമാണു.ഇണക്കങ്ങളും പിണക്കങ്ങളും 3 ഡിയില്‍ ഉണ്ടെങ്കിലും അതെല്ലാം 3 ഡിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു.ഏതു ആഘോഷമായാലും ശരി വീഷര്‍പ് മുന്നില്‍ തന്നെ കാണും.ജീവിക്കാനുള്ള തന്ത്രപ്പാടില്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വയനാടന്‍ തംബാന്‍ (രതീഷ്) ബാഗ്ലുൂരിലേക്കു കുടിയേറി. ഒരുപക്ഷെ മറ്റു കൂട്ടുകാരും ...ഇതുപോലെ പുതിയ തലങ്ങള്‍ തേടി പൊയെന്നും വരാം..പക്ഷേ വീഷര്‍പ്പിന്റെ ആത്മബന്ധം മനസ്സുകല്‍ തമ്മിലുള്ളതാണു. ഏഴുതപ്പെട്ട ഒരു നിയമാവലിയും അതിനില്ല.....7 ഇല്‍ നിന്നും 6 ആയപ്പൊഴും വ്ഷാര്‍പ് ...വ്ഷാര്‍പ് തന്നെയാണു. അക്കങ്ങള്‍ കൊണ്ടൊ അക്ഷരങ്ങള്‍ കൊണ്ടൊ വേര്‍തിരിക്കവുന്ന ഒന്നല്ല വ്ഷാര്‍പ്...മനസ്സുകള്‍ തമ്മിലുള്ള ഈ കൂട്ടയ്മ ദശാബ്ദങ്ങള്‍ക്കുമപ്പുറം പൊലിമ ഒട്ടും കുറയാതെ നിലനില്‍ക്കും എന്നതിനു യ്യാതൊരു സംശയവും ഇല്ല.....
"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ് ," സുനിലേട്ടന്റെ പറച്ചിൽ കേട്ട് ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച് അന്തംവിട്ടു നിന്ന എന്നോട് , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട് പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന് പലതവണയായി ആഗ്രഹിക്കുന്നു. എച് സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട് അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക് ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക് നഗറിലേക്ക് നേരിട്ട് വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട് നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ് ആണ് തിഹാർ ജയിലിലേക്ക്. തിഹാർ എന്നുപറഞ്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം അറിയിക്കൂ!!