ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ത്രിശ്ശൂര്‍ക്കാരന്‍...

"കുറുന്തോട്ടിക്കും വാതമൊ"?എന്ന ഒരു ചൊല്ലോടു കൂടി തുടങ്ങാം.ഇതെന്തു കഥ എന്നു കൂട്ടുകാര്‍ക്കു തോന്നിയാല്‍ എനിക്കൊന്നും പറ്യാന്‍ ഇല്ല.പിന്നെ ഇതിലെ നായകനു നമ്മുടെ സഞ്ജു "സദാ അന്നം" താനുമായി സാമ്യം തൊന്നിയാല്‍ അതു തികച്ചും യാദ്രുശ്ച്ചികം അല്ല മന:പ്പൂര്‍വം തന്നെയാന്‍ . ഈ കഥ തുദങ്ങുന്നതു ത്രിശ്ശുര്‍ ജില്ല യിലെ വരന്തിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ കോരനടി മലയുടെ താഴ്‌വാരത്തു നിന്നാണു. പ്രീഡീഗ്രി സമയത്ത്‌ വായിനോക്കി നടന്നതുകൊണ്ട്‌ ഡിപ്ലൊമക്കു ചേരേണ്ടി വന്ന നമ്മുടെ നായകന്‍ നാട്ടുകാരുടെ കണ്ണില്‍ ഉണ്ണി ആയിരുന്നു. കണ്ണില്‍ കണ്ടൂടായിരുന്നു എന്നു വേണമെങ്കില്‍ പറയാം.മൂന്നുവര്‍ഷത്തെ പോളി വാസത്തിനു ശേഷം സ്വായത്തമായ വിദ്യ എവിടെയെങ്കിലും പയറ്റാനായി പിന്നെ ശ്രമം.അപ്പോഴേക്കും അവന്റെ പ്രശസ്ഥി ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയിലേക്കും എത്തിക്കഴിഞ്ഞിരുന്നു. അവര്‍ അവനെ പൊന്‍ വിലക്കെടുത്തു. അന്നത്തെ പൊന്വില വലരെകുറവായിരുന്നു എന്നത്‌ മറ്റൊരുകാര്യം. എന്തായാലും അവന്‍ തൃശ്ശൂരിനോട്‌ വിട ചൊല്ലി. 2003ല്‍ അവന്‍ ദില്ലിയുടെ വിരിമാറില്‍ കാലെടുത്തുവച്ചു. കമ്പനിയിലെ അവന്റെ വളര്‍ച്ച വളരെ പെട്ടെന്നയിരുന്നു.വച്ചടി വച്ചടി കയറ്റം. അവ്ന്റെ കഴിവില്‍ മതിപ്പു തൊന്നിയ അവന്റെ മാനേജര്‍ അവനെ ഇന്ത്യയുടേ നാനാ ദിക്കുകളിലേക്കും ഓടീച്ചു. പക്ഷെ അതുകൊണ്ടൊന്നും അവന്‍ തളര്‍ന്നില്ല....എല്ലാ അവധി ദിവസങ്ങളിലും അവന്‍ അവന്റെ കൂട്ടുകാരെ തേടി എത്തി. ചോറിനോട്‌ അവനു ഒരു പ്രത്യേക ശത്രുത തന്നെ ആയിരുന്നു. എങ്കിലും അവന്റെ കൂട്ടുകാര്‍ അവനെ പൊന്നുപോലെ നോക്കി. പിന്നീടെപ്പൊഴൊ ആണു "മുതലാളീക്കു പുച്ചം" അതും സ്വന്തം ജോലിയൊടു..പിന്നിടൊട്ടും താമസിച്ചില്ല....ഒരു മുസ്ലിം പണ്ഡിതന്റെ സര്‍വ സംഹിത അവന്‍ കയ്യിലാക്കി...അതിലെ ഏതാനും അധ്യായങ്ങള്‍....അവന്‍ ഹൃദിസ്തമാക്കി....ഏതൊ ഒരു ബഹുരാഷ്ട ക്കുത്തക അത്‌ മനസ്സിലാക്കി...അവര്‍ അവനു ഒരു വിലയിട്ടു...പിന്നീടൊട്ടും താമസിച്ചില്ല...അവന്‍ ആ ബഹുരാഷ്ട്രയിലെ ഒരു അ:ഗമായി...അവന്റെ വളര്‍ച്ചയില്‍ അവന്റെ കൂട്ടുകാര്‍ അവനോടൊപ്പം എന്നുമുണ്ട്‌..അവന്റെ കൂറ്റുകാര്‍ക്ക്‌ അവന്‍ ഒരു മന:സ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയനു...അവന്‍ അവന്റെ ജീവിത യാത്രയുടെ ഓരോരോ പടവുകള്‍ വെട്ടിപ്പിടിച്ചു മുന്നേറുകയാണ്‍...വിജയീഭവ...

അഭിപ്രായങ്ങള്‍

  1. ഒരുപാട്‌ അക്ഷരത്തെറ്റുകളുണ്ട്‌... വായിച്ചുനോക്കി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. തൃശ്ശൂര്‍ക്കാരാ, മറ്റൊരു തൃശ്ശൂര്‍ക്കാരന്റെ സ്വാഗതം....
    സൂര്യന്റെ കമന്റ്‌ ശ്രദ്ധിക്കുമല്ലോ....
    തുടര്‍ന്നും എഴുതൂ.....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം

സെക്കന്റ്‌ ചാൻസ്‌

സെക്കന്റ്‌ ഷിഫ്റ്റും കഴിഞ്ഞ്‌ പുറത്തിറങ്ങിയ എന്നെ വരവേൽക്കനെന്നോണം മഴ പെയ്യുകയാണ്‌, തോർച്ചക്കുള്ള ഒരു ചാൻസും കാണാനില്ലത്തതുകൊണ്ടു മഴത്തുള്ളികളുടെ നേർത്ത ചുംബനങ്ങൾ ഏറ്റുവാങ്ങി ഒരു വിധത്തിൽ ബസ്സിൽ കേറിപ്പറ്റി, വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നു മണി. മഴയായതുകൊണ്ട്‌ വേഗംകിടന്നേക്കാമെന്ന് തീരുമാനിച്ച്‌ മുറിയിൽ കയറിയപ്പോഴേക്കും മൊബൈൽ നാദം... "എന്നമ്മെ ഒന്നു കാണാൻ എത്രനാളായി....!!" എന്ത ഈ സമയത്ത്‌ അമ്മ വിളിക്കാൻ..മനസ്സിൽ ചെറിയ ശങ്കയോടെയാണെങ്കിലും ഫോണെടുത്തു.. "ന്താമ്മെ..എന്തു പറ്റി.. " "മോനെ,ഇന്നത്തെ പേപ്പറ്റിൽ ഒരു കുട്ടിടെ ഡീറ്റെയിൽസ്‌ ഉണ്ട്‌ നിന്റെ അതേ കമ്പനിയില ജോലി, കേരള മാട്രിമോണിയലിൽ ഉണ്ടെന്ന പറയണെ..നിനക്കൊന്നു നോക്കമോ.. " "ന്റെ മ്മെ...ഇതാണൊ കാര്യം ..ഇതൊക്കെ നാളെ പറഞ്ഞപോരെ..ഞാൻ ആകെ പേടിച്ചുപോയി..ഈ രാത്രിവിളി സാധാരണ ഇല്ലാതതാണല്ലോ..ഞാൻ നാളെ രാവിലെ വിളിക്കം..വേറെ ഒന്നും ഇല്ലല്ലോ ല്ലേ??...എന്ന ശരി .. " ഫോൺ കട്ട്‌ ചെയ്തപ്പോഴേക്കും മനസ്സിൽ ചിന്ത കേറിക്കൂടി ..ആരായിരിക്കും..ശ്ശ്ശ്ശോ പേരു പോലും ചോദിക്കാൻ മറന്നു...ആ നാളെ നോക്കാം.. ആ നല്ല ദിവസത്തിനു നന്ദി പ

ഉണ്ണിക്കുട്ടൻ

ഉണ്ണിക്കുട്ടാ...ദേ കണ്ട്രാ ഈ പാലയിലാ പപ്പേട്ടന്റെ അചഛൻ തൂങ്ങിമരിച്ചത്‌. ആശേച്ചിയുടെ പറച്ചിൽ കേട്ട്‌ വഴിയിലെ തൊട്ടാവാടിയിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ഉണ്ണികുട്ടൻ നേരെ മേലേക്കു നോക്കി...ഏതു കൊമ്പില?? ആ ഏറ്റവും മോളി കാണണ കൊമ്പില്ലേ അതിലാട!!! അതുകേട്ടതും ഗവേഷണം മതിയാക്കി നിന്ന നിൽപ്പിൽ ഉണ്ണികുട്ടൻ കാറാൻ തുടങ്ങി, യ്യോ!! എനിക്കു പേടിയാവണു॥വേഗം വീട്ടിപോവാം॥!! അവിടെനിന്നും നേരെ വീട്ടിലേക്ക്‌ വച്ചുപിടിച്ച ഉണ്ണികുട്ടൻ വീട്ടിലെത്തിയ ഉടനെ തന്നെ അമ്മയോട്‌ ? പപ്പേട്ടന്റെ അച്ഛൻ വില്ലേജാപ്പീസീന്റെ മുന്നിലുള്ള പാലയിൽ തൂങ്ങി നിക്കണകണ കണ്ടമ്മേ।!!!? ന്റെ കുട്ടിക്ക്‌ ഇത്ര ധൈര്യം എവിടുന്നു കിട്ടി ന്റെ ഗുരുവായൂരപ്പാ!!. ലതേച്ചിയുടെ ചോദ്യത്തിനുമുന്നിൽ ചൂളിപ്പോയപ്പൊ ഒന്നു കൊഞ്ഞനം കാണിച്ചുകൊണ്ട്‌ ഉണ്ണിക്കുട്ടൻ നേരെ ഉമ്മറത്തേക്കു ഓടി, അവിടെ കിടന്നിരുന്ന മുത്തശ്ശന്റെ ചാരുകസേരയിൽ “ ന്നെ വെല്ലാൻ ആരുല്ല്യ്യാ?“ എന്ന ഭാവത്തിൽ കയറി കിടന്നു. ഇത്തിരിനേരം കഴിഞ്ഞപ്പോ ഇരിപ്പോറക്കത്തതുകൊണ്ട്‌ നേരെ അടുക്കളയിലേക്ക്‌ ഓടി. അടുക്കളപ്പടിയിൽ നിക്കണ ഉണ്ണിക്കുട്ടനെ കണ്ടപ്പോൾ ആശേച്ചി ഒന്നു ചിരിച്ചു, നിക്ക്‌ എല്ലാം മനസ്സിലായ