തലവാചകം കേള്‍ക്കുമ്പോള്‍ ഷമ്മി കപൂര്‍ പാടി അഭിനയിച്ച "ചാഹെ കൊയി മുഝെ ജങ്ഗലി കഹെ" എന്ന ഗാനമാണ് കൂട്ടുകാര്‍ക്ക് ഓര്‍മവരുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇതു വായിക്കണം..അല്ലെങ്കിലും ഇതു വായിക്കണം, കാരണം പ്രണയത്തെ ജീവനുത്തുല്യം സ്നെഹിച്ച നമ്മുടെ കഥാനായകനു വന്നു ചേര്‍ന്ന ആ ദുരന്തം കൂട്ടുകാരും അറിയണം.സുഹ്രുത്തുക്കളെ ഈ കഥ മുഴുവനും വായിച്ചു തീരുമ്പോള്‍ .ഈ കഥാനായകനു എഴുത്തുകാരനുമായി ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നുകയാണെങ്കില്‍ അതു തികച്ചും സാങ്കല്‍പികം മാത്രമാണ്.നമ്മുടെ നായകന്‍ ഒരു പക്ക നാട്ടിന്‍ പുറത്തുകാരനാണ്.നഗരത്തിന്റെ ഒരു കാപട്യവും അവനില്‍ ഉണ്ടായിരുന്നില്ല. ആശിച്ചു കിട്ടിയ ജോലി...സാമാന്യം നല്ല ശമ്പളം...ഒന്നും ആലോചിക്കാതെ അവന്‍ ഹൈദ്രാബാദ് വഴി ദില്ലിയില്‍ എത്തി.ദില്ലി അവന് ഒരു പുതിയ അനിഭവമായിരുന്നു. പുതിയ ഭാഷ...പുതിയ ചുറ്റുപാടുകള്‍..വ്യോമയാന മന്ത്രാലയത്തിലെ "സിസ്റ്റം അദ്മിനിസ്റ്റ്രേറ്റര്‍" അതായിരുന്നു അവന്റെ ജോലി...ജോലിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല..നല്ല അന്തരീക്ഷം...അപ്പൊഴാണ് ഒരു ദുര്‍നിമിത്തം പോലെ "യാഹൂ...മെസഞ്ചര്‍" അവന്റെ ജീവിത്തിലേക്കു കടന്നു വന്നത്. കാപട്യം എന്തെന്നറിയാത്ത അവന്‍ പുതിയ കൂട്ടുകാരെ തേടിയുള്ള യാത്ര തുടങ്ങി...അങ്ങിനെയിക്കുമ്പോളാണ് കഥാനായികയുടെ വരവ്...നായിക ബാങ്ഗ്ലൂര്‍ സ്വദേശിനി..നായകനില്‍ പ്രേമം മുളക്കുന്നു.....അവിചാരിതമായ ആകണ്ടുമുട്ടല്‍. ആ മായാലോകത്തില്‍ അവന്‍ വീണുപോയി എന്നു വേണം കരുതാന്‍. "യാഹൂ...മെസഞ്ചര്‍" അവനു ദൈവത്തെ പോലെയായി.നീണ്ട 2 വര്‍ഷക്കാലം. അവന്‍ അവളുമായി സല്ലപിചുകൊണ്ടിരുന്നു...ദിവസവും സമയപരിധിയില്ലാതെ..ചാറ്റ്..അവന്‍ ഉണ്ണൂന്നതും ഉറങ്ങുന്നതും അവളുടെ "മിസ്സ് കാള്‍സ്" വഴി..പ്രണയം മൂര്‍ഛിച്ചപ്പോള്‍ അവന്‍ അതു നായികയോട് തുറന്നു പറയാന്‍ തീരുമാനിച്ചു.ഒരു ദുരന്തത്തിന്റെ ആരംഭം...അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. അവളോടു എല്ലാം തുറന്നു പറയാന്‍ അവന്‍ മന:സ്സാതയ്യറെടുത്തു. അവിചാരിതമായി അന്ന് അവളാണ് ആദ്യം സംസാരിച്ചത്.എന്തായിരിക്കും അവള്‍ പരയാന്‍ പോകുന്നതു.."ഈശ്വരാാ.....ഞാന്‍ പറയാന്‍ പോകുന്ന കാര്യം തന്നെയാണൊ?? അവളുടെ മനസ്സിലും"....അവന്‍ ഒരു നിമിഷം ചിന്തിച്ചു. കൂട്ടുകാരെ..അവളുടെ മനസ്സിലും സങ്കതി സീരിയസ് തന്നെ ആയിരുന്നു....എന്നാല്‍ നായകന്റെ റോള്‍ വേറെ ആരൊ ആയിരുന്നു!!!!!!!!!!!അവള്‍ സാവധാനം മെസേജ് ടൈപ്പ് ചെയ്തു.
നായിക:ആനന്ദ്...ഐ വുദ് ലൈക്ക് റ്റു റ്റെല്‍ സൊംതിംഗ്"...
നായകന്‍: എന്താണാവൊ??
നായിക: " എനിക്ക് ഒരാളെ ഇഷ്ടമാണ്"
നായകന്‍: ആരാണാ ഭാഗ്യവാന്‍???
നായിക: ജിതു..
കൂട്ടുകാരെ പിനീട് അവിടെ എന്താണു നടന്നതെന്നു നിങ്ങള്‍ക്കു ഊഹികാവുന്നതേ ഉള്ളൂ...ഇന്നും നമുടെ കഥാനായകന്‍ ദില്ലിയില്‍ തന്നെ ജീവിചിരിക്കുന്നു. "യാഹൂ...മെസഞ്ചര്‍" എന്ന സത്വം ആ സാധുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു...പാടാന്‍ അറിയാത്തതുകൊണ്ട് "മാനസ മൈന..." പാടാതെ ജീവിതം....
നായിക:ആനന്ദ്...ഐ വുദ് ലൈക്ക് റ്റു റ്റെല്‍ സൊംതിംഗ്"...
നായകന്‍: എന്താണാവൊ??
നായിക: " എനിക്ക് ഒരാളെ ഇഷ്ടമാണ്"
നായകന്‍: ആരാണാ ഭാഗ്യവാന്‍???
നായിക: ജിതു..
കൂട്ടുകാരെ പിനീട് അവിടെ എന്താണു നടന്നതെന്നു നിങ്ങള്‍ക്കു ഊഹികാവുന്നതേ ഉള്ളൂ...ഇന്നും നമുടെ കഥാനായകന്‍ ദില്ലിയില്‍ തന്നെ ജീവിചിരിക്കുന്നു. "യാഹൂ...മെസഞ്ചര്‍" എന്ന സത്വം ആ സാധുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു...പാടാന്‍ അറിയാത്തതുകൊണ്ട് "മാനസ മൈന..." പാടാതെ ജീവിതം....
ഇമ്മാതിരി എത്രയെത്ര അനുഭവങ്ങള്‍!!!
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂkeep on writing