കാലം വളരെയധികം മുന്നോട്ടു പോയിരിക്കുന്നു.പക്ഷെ, ജനസംഖ്യയുടെ കാര്യത്തില്‍ ഒരു തരത്തിലുള്ള നിയന്ത്രണവും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല.മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തിലും ഒരുതരതിലുള്ള പദ്ധതിയും നടപ്പിലായില്ല.അങ്ങിനെയിരിക്കുമ്പോഴാണ് അമേരിക്കയിലെ ഏതാനും ബുദ്ധിരാക്ഷ്സന്മാര്‍ മാലിന്യനിര്‍മാര്‍ജനത്തിന് ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചത്. അവരുടെ പദ്ധതി പ്രകാരം മാലിന്യങ്ങളെ വിവിധ ഗണാത്തില്‍ പെടുത്തി- പ്ലാസ്റ്റിക്, ലോഹങ്ങള്‍, പേപ്പര്‍, അടുക്കള മാലിന്യം- എന്നിങ്ങനെ തരം തിരിച്ചു.അതിനുശേഷം പ്രത്യേക സംവിധാനം ഉപയോഗിച്ചു അവയെ ചെറിയ ചെറിയ സൂക്ഷമ കണികകളായി മാറ്റി. എന്നിട്ട് അവയെ പ്രത്യേകം തയ്യാറാക്കിയ ബാഗുകളില്‍ നിറച്ചു. അതിനു ശേഷം അവ റോക്കറ്റുകളുടെ സഹായത്തോടെ ബഹിരാകാശത്തേക്ക് എത്തിക്കുക. അതായിരുന്നു അവരുടെ പുതിയ പദ്ധതി.അമേരിക്കയില്‍ ആ പദ്ധതി ഒരു വന്‍ വിജയമായിരുന്നു. പഴയ കമ്പ്യൂട്ടര്‍ സാമഗ്രികളുടെ കാര്യത്തിലും ഈ പദ്ധതി വിജയം കണ്ടു.അങ്ങിനെയിരിക്കുമ്പൊഴാണ് ഈ പദ്ധതിയുടെ വിജയം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കും പടര്‍ന്നത്.ഈ പുതിയ സംരഭത്തിനെ അനുകൂലിച്ചുകൊണ്ടൊരു രാജ്യാന്തര സംഘടന തന്നെ രൂപീകരിച്ചു.ഇന്ത്യയും അതില്‍ ഒരു അംഗമായിരുന്നു.ഈ സംരഭത്തിനു ഇത്രയും പ്രശസ്ത്തികിട്ടിയപ്പോള്‍ അമേരിക്ക ഒരു തീരുമാനമെടുത്തു. നാസയുടെ സ്പേസ് സ്റ്റേഷന് അടുത്തായി ഒരു മാലിന്യസംസ്കരണ കേന്ദ്രം തുടങ്ങുക.അതിനായി ഒരു ഉപഗ്രഹവും അവര്‍ കണ്ടുപിടിച്ചു.-മാലിന്യങ്ങളെ കണ്ടുപിടിച്ചു അതിന്റെ ശരിയായ വിവരം വെണ്ടപ്പെട്ടവരെ അറിയിക്കുക-അതായിരുന്നു ഉദ്ദേശം.ഇന്ത്യയും ഈ പദ്ധതി ഒരു പരീക്ഷണാടിസ്താനത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചു.പ്രധാനമന്ത്രി ചെയര്‍ മാന്‍ ആയ ഒരു കമ്മിറ്റിയും രൂപീകരിച്ചു.എവിടെ നിന്നും തുടങ്ങണം എന്നതിനെ പറ്റി അവര്‍ക്ക് ഒരു എത്തും പിടിയും ഉണ്ടായിരുന്നില്ല. അമേരിക്കയുമായി ഒരു കരാര്‍ ഒപ്പിടാന്‍ തന്നെ അവര്‍ തീരുമാനിച്ചു.ഈ കാലത്ത് കമ്പ്യൂട്ടറും മൊബൈല്‍ ഫൊണും അവശ്യവസ്തുക്കളുടെ പട്ടികയില്‍ ആയിക്കഴിഞ്ഞിരുന്നു.അതിനാല്‍ അത്തരം വസ്ത്തുക്കള്‍ വളരെ വിലക്കുറവിലാണ് ലഭിച്ചു കൊണ്ടിരുന്നത്.എല്ലാ പെട്ടിക്കടകളിലും തട്ടുകടകളിലും കമ്പ്യൂട്ടര്‍ നിയന്ത്രിത വേലക്കാരും വെയിറ്റര്‍മാരും ഉണ്ടായിരുന്നു.കമ്പ്യൂട്ടര്‍ നന്നക്കാനൊന്നും ആരും മിനക്കെട്ടിരുന്നില്ല. കേടായാല്‍ പുതിയത് വാങ്ങി പഴയത് വലിച്ചെറിയും. അതുകൊണ്ട് കമ്പ്യൂട്ടര്‍ സാമഗ്രികളുടെ സംസ്ക്കരണം ഇന്ത്യയില്‍ വലിയ ബുദ്ധിമുട്ടായിരുന്നു.അതുകൊണ്ട് ഈ പദ്ധതി ഒരു " അമേരിക്കന്‍ മോഡല്‍" ആക്കാന്‍ തന്നെ പ്രധാനമന്ത്രി തീരുമാനിച്ചു.ഉപഗ്രഹനിര്‍മാണത്തിനായി ഐ.എസ്.ആര്‍.ഒ തന്നെ രംഗത്തെത്തി. വളരെ നാളത്തെ പ്രയത്നത്തിനു ശേഷം അവര്‍ ഉപഗ്രഹം നിര്‍മിച്ചു.വിക്ഷേപണത്തിനായുള്ള തീയതിയും തീരുമാനിച്ചു.അങ്ങിനെ ആ സുദിനം വന്നെത്തി.ശ്രീഹരിക്കോട്ട ആയിരുന്നു വിക്ഷേപണ സ്ഥലം.കൗണ്ട് ഡൗണ്‍ തുടങ്ങി...5....4...3..2...1..0...അതാപോകുന്നു നമ്മുടെ ഉപഗ്രഹവും പേറി റോക്കറ്റ്....ഒട്ടേറെ പ്രതീക്ഷകളുമായി....ഏതാനും നിമിഷം കഴിഞ്ഞപ്പോള്‍ അതാ നമ്മുടെ ഉപഗ്രഹം ഇന്ത്യന്‍ മഹാസമുദ്രത്തെ ലക്ഷ്യമാക്കി കുതിക്കുന്നു..അപ്പോഴേക്കും മുതിര്‍ന്ന എഞ്ചിനീയര്‍മാര്‍ കാരണം വ്യക്തമാക്കി.."യന്ത്രത്തകരാര്‍"...മാസങ്ങള്‍ പിന്നിട്ടു. പ്രധാനമന്ത്രിയും സംഘവും ആ തോല്‍വി മറന്നു കഴിഞ്ഞിരുന്നു.പുതിയ ഉപഗ്രഹത്തിന്റെ പണി ഐ.എസ്.ആര്‍.ഒ ക്കു തന്നെ.ഇത്തവണ അവര്‍ക്കു പിഴച്ചില്ല.ഉപഗ്രഹം റെഡിയായി.വിക്ഷേപണ ദിവസം വളരെ നേരത്തെ തന്നെ സംഘാടകര്‍ ശ്രീഹരിക്കൊട്ടയില്‍ എത്തിയിരുന്നു. ഇത്തവണ ഉപഗ്രഹം അതിന്റെ ഭ്രമണ പഥത്തില്‍ എത്തി.അതിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു. അടുക്കള മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തില്‍ അത് ഒരു വന്‍ വിജയം തന്നെ ആയിരുന്നു.അതിനിടയിലാണ് ഇന്ത്യന്‍ ബുദ്ധിരാക്ഷസന്മാര്‍ മറ്റൊരു ആശയവുമായി രംഗത്തു വരുന്നത്.ലോഹമാലിന്യങ്ങളെ വേര്‍തിരിക്കുന്നതിനു പകരം അവയെ നേരിട്ട് ബഹിരാകാശത്തേക്ക് അയച്ചാല്‍ എന്താണ് കുഴപ്പം???????.അതിനു തക്കതായ കാരണവും അവര്‍ക്കുണ്ടായിരുന്നു.-ഇക്കാലത്ത് വീടുകളില്‍ ആരും സീലിംഗ് ഫാനുകളോ റ്റേബില്‍ ഫാനുകളോ ഉപയോഗിക്കുന്നില്ല,മണ്ണെണ്ണ സ്റ്റൗവും ആരും ഉപയോഗിക്കുന്നില്ല-.എല്ലാവരും എ.സി ആണ് ഉപയോഗിക്കുന്നത്.ഇതെല്ലാം വീടുകളില്‍ നിന്നും ശേഖരിക്കുക. ചില പ്രത്യേക സര്‍ക്യുൂട്ട് ഉപയോഗിച്ച് സ്റ്റൗവും ഫാനും യോജിപ്പിക്കുക.സ്റ്റൗവ് പ്രവത്തിപ്പിച്ച് അതി നിന്നും ഉണ്ടാകുന്ന ഊര്‍ജ്ജം ഫാനിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുക.എല്ലവരും ഈ സംരംഭവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.സാധനങ്ങള്‍ ശേഖരിക്കാന്‍ അവര്‍ നേരേപോയതു കേരളത്തിലേക്കായിരുന്നു.കേരളത്തില്‍ ഈ വസ്ത്തുക്കള്‍ സുലഭം.ഈ അവസരത്തില്‍ ആക്രിക്കച്ചവടക്കാര്‍ നല്ല ലാഭം ഉണ്ടാക്കി.ചിലര്‍ ലക്ഷപ്രഭുക്കളൂമായി.ഏച്ചു കെട്ടിയ ഒരു സര്‍ക്യൂട്ടിന്റെ ബലത്തില്‍ പദ്ധതി മുനോട്ടു പോയി.അങ്ങിനെ ആദ്യ വാഹനം തയാറായി. കുറേ ലോഹ മാലിന്യങ്ങള്‍ ഒരു പ്ലാസ്റ്റിക് ബാഗിലാക്കി "സ്റ്റൗ വിത് ഫാന്‍" വാഹനത്തില്‍ കെട്ടി വച്ചു.സ്റ്റൗ പ്രവര്‍ത്തിപ്പിച്ചു..അതാ സാവധാനത്തില്‍ വാഹനം പൊങ്ങുന്നു....എല്ലവരും ഒരേ സ്വരത്തില്‍ പറഞ്ഞു..." അത്ഭുതം...പദ്ധതി വന്‍ വിജയം"ഈ പദ്ധതിക്കു താമസിയാതെ ഇന്ത്യാ ഗവണ്മെന്റിന്റെ എല്ല അംഗീകാരവും ലഭിച്ചു.പത്രങ്ങളില്‍ ബുദ്ധിരാക്ഷസന്മാരുടെ വാര്‍ത്തകള്‍.ഈ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ പല കമ്പനികളും രംഗത്തു വന്നു.ഇപ്പോള്‍ ആകാശത്തു എവിടെ നോക്കിയാലും "സ്റ്റൗ വിത് ഫാന്‍" സിസ്റ്റം കാണാം.എന്റെ വീട്ടിനു മുകളിലും ഞാന്‍ ഈ സിസ്റ്റം കണ്ടു.ഈ വിവരം ഞാന്‍ അമ്മയെ അറിയിച്ചു.ഇന്ത്യയുടെ ഈ വിജയം അമേരിക്കയെ ചൊടിപ്പിച്ചു.ഈ അവസരത്തിലാണ് ഇന്ത്യ ഒട്ടനവധി ഹെലികോപ്റ്ററുകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചത്.അതിനും എതിരഭിപ്രായം ഉണ്ടായി.എന്തിന് നശിപ്പിക്കണം, നമ്മുടെ "സ്റ്റൗ വിത് ഫാന്‍" സിസ്റ്റം ഇതിനും ഉപയോഗിക്കാം.എല്ലവരും ഒരേ സ്വരത്തില്‍ സമ്മതം മൂളി.അങ്ങിനെ ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഹെലികോപ്റ്റര്‍ ബഹിരാകാശത്തേക്ക് അയക്കാന്‍ തീരുമാനിച്ചു. അതിനായി അവര്‍ ത്രഞ്ഞെടുത്തത് എന്റെ വീടിന്റെ പിന്‍വശത്തുള്ള വലിയ പാടമായിരുന്നു. അങ്ങിനെ "സ്റ്റൗ വിത് ഫാന്‍"സിസ്റ്റം അവര്‍ ഹെലികോപ്റ്ററില്‍ സ്ഥാപിച്ചു.അത് സാവധാനം ഉയര്‍ന്നു തുടങ്ങി..അപ്പോഴാണ് പടിഞ്ഞാറന്‍ കാറ്റ് ആഞ്ഞു വീശിയത്.സ്റ്റൗ പെട്ടെന്ന് അണഞ്ഞുപോയി.ഊര്‍ജ്ജം ലഭിക്കതായപ്പോള്‍ ഫാനിന്റെ പ്രവര്‍ത്തനം നിലച്ചു.ആ സമയം ഹെലികോപ്റ്റര്‍ എന്റെ വീടിന്റെ മികളില്‍ എത്തിയിരുന്നു.പെട്ടെന്ന് അതു നിലത്തേക്കു പതിച്ചു.വലിയ ഒരു ശബ്ദ്ത്തോടെയാണ്‌തു നിലം പതിച്ചത്....ആ വലിയ ശബ്ധം കേട്ട് കണ്ണ്‍ തുറന്നു നോക്കുമ്പോള്‍ അടുക്കളയില്‍ ഒരു പാത്രം വീണുകിടപ്പുണ്ടായിരുന്നു.ഓഫീസിലേക്കുള്ള യാത്രയില്‍ ഒരു ചിന്ത മാത്രമായിരുന്നു മനസ്സില്‍..ഈശ്വരാ...ഇന്നു കണ്ട സ്വപ്നം ഫലിക്കുമോ!!!!!!!!!!!
കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട് ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട് ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ് ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ് കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ് ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട് എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ് ചേര്‍ത്തത്. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക് വരാറുണ്ട്. അത് ഒരു സംഭവം തന്നെയാണ്. നാലാം തരം ജയിച്ച് അഞ്ചിലേക്ക് പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത് സ്ഥാനം ...
പെട്ടെന്ന് അതു നിലത്തേക്കു പതിച്ചു.വലിയ ഒരു ശബ്ദ്ത്തോടെയാണ്‌തു നിലം പതിച്ചത്....
മറുപടിഇല്ലാതാക്കൂതാങ്കള്ക്ക് സ്വപ്ന സാക്ഷാത്കാരം ഉണ്ടാവട്ടെ.
സ്വപ്ന സാക്ഷാത്കാരത്തിനു പാറുകുട്ടിടെ എല്ലാവിധ ആശംസകളും.....
മറുപടിഇല്ലാതാക്കൂ