ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ത്രിശ്ശൂര്‍ക്കാരന്‍...

"കുറുന്തോട്ടിക്കും വാതമൊ"?എന്ന ഒരു ചൊല്ലോടു കൂടി തുടങ്ങാം.ഇതെന്തു കഥ എന്നു കൂട്ടുകാര്‍ക്കു തോന്നിയാല്‍ എനിക്കൊന്നും പറ്യാന്‍ ഇല്ല.പിന്നെ ഇതിലെ നായകനു നമ്മുടെ സഞ്ജു "സദാ അന്നം" താനുമായി സാമ്യം തൊന്നിയാല്‍ അതു തികച്ചും യാദ്രുശ്ച്ചികം അല്ല മന:പ്പൂര്‍വം തന്നെയാന്‍ . ഈ കഥ തുദങ്ങുന്നതു ത്രിശ്ശുര്‍ ജില്ല യിലെ വരന്തിരപ്പിള്ളി ഗ്രാമപ്പഞ്ചായത്തിലെ കോരനടി മലയുടെ താഴ്‌വാരത്തു നിന്നാണു. പ്രീഡീഗ്രി സമയത്ത്‌ വായിനോക്കി നടന്നതുകൊണ്ട്‌ ഡിപ്ലൊമക്കു ചേരേണ്ടി വന്ന നമ്മുടെ നായകന്‍ നാട്ടുകാരുടെ കണ്ണില്‍ ഉണ്ണി ആയിരുന്നു. കണ്ണില്‍ കണ്ടൂടായിരുന്നു എന്നു വേണമെങ്കില്‍ പറയാം.മൂന്നുവര്‍ഷത്തെ പോളി വാസത്തിനു ശേഷം സ്വായത്തമായ വിദ്യ എവിടെയെങ്കിലും പയറ്റാനായി പിന്നെ ശ്രമം.അപ്പോഴേക്കും അവന്റെ പ്രശസ്ഥി ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കമ്പനിയിലേക്കും എത്തിക്കഴിഞ്ഞിരുന്നു. അവര്‍ അവനെ പൊന്‍ വിലക്കെടുത്തു. അന്നത്തെ പൊന്വില വലരെകുറവായിരുന്നു എന്നത്‌ മറ്റൊരുകാര്യം. എന്തായാലും അവന്‍ തൃശ്ശൂരിനോട്‌ വിട ചൊല്ലി. 2003ല്‍ അവന്‍ ദില്ലിയുടെ വിരിമാറില്‍ കാലെടുത്തുവച്ചു. കമ്പനിയിലെ അവന്റെ വളര്‍ച്ച വളരെ പെട്ടെന്നയിരുന്നു.വച്ചടി വച്ചടി കയറ്റം. അവ്ന്റെ കഴിവില്‍ മതിപ്പു തൊന്നിയ അവന്റെ മാനേജര്‍ അവനെ ഇന്ത്യയുടേ നാനാ ദിക്കുകളിലേക്കും ഓടീച്ചു. പക്ഷെ അതുകൊണ്ടൊന്നും അവന്‍ തളര്‍ന്നില്ല....എല്ലാ അവധി ദിവസങ്ങളിലും അവന്‍ അവന്റെ കൂട്ടുകാരെ തേടി എത്തി. ചോറിനോട്‌ അവനു ഒരു പ്രത്യേക ശത്രുത തന്നെ ആയിരുന്നു. എങ്കിലും അവന്റെ കൂട്ടുകാര്‍ അവനെ പൊന്നുപോലെ നോക്കി. പിന്നീടെപ്പൊഴൊ ആണു "മുതലാളീക്കു പുച്ചം" അതും സ്വന്തം ജോലിയൊടു..പിന്നിടൊട്ടും താമസിച്ചില്ല....ഒരു മുസ്ലിം പണ്ഡിതന്റെ സര്‍വ സംഹിത അവന്‍ കയ്യിലാക്കി...അതിലെ ഏതാനും അധ്യായങ്ങള്‍....അവന്‍ ഹൃദിസ്തമാക്കി....ഏതൊ ഒരു ബഹുരാഷ്ട ക്കുത്തക അത്‌ മനസ്സിലാക്കി...അവര്‍ അവനു ഒരു വിലയിട്ടു...പിന്നീടൊട്ടും താമസിച്ചില്ല...അവന്‍ ആ ബഹുരാഷ്ട്രയിലെ ഒരു അ:ഗമായി...അവന്റെ വളര്‍ച്ചയില്‍ അവന്റെ കൂട്ടുകാര്‍ അവനോടൊപ്പം എന്നുമുണ്ട്‌..അവന്റെ കൂറ്റുകാര്‍ക്ക്‌ അവന്‍ ഒരു മന:സ്സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയനു...അവന്‍ അവന്റെ ജീവിത യാത്രയുടെ ഓരോരോ പടവുകള്‍ വെട്ടിപ്പിടിച്ചു മുന്നേറുകയാണ്‍...വിജയീഭവ...

അഭിപ്രായങ്ങള്‍

  1. ഒരുപാട്‌ അക്ഷരത്തെറ്റുകളുണ്ട്‌... വായിച്ചുനോക്കി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  2. തൃശ്ശൂര്‍ക്കാരാ, മറ്റൊരു തൃശ്ശൂര്‍ക്കാരന്റെ സ്വാഗതം....
    സൂര്യന്റെ കമന്റ്‌ ശ്രദ്ധിക്കുമല്ലോ....
    തുടര്‍ന്നും എഴുതൂ.....

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേര്‍പാട്‌

കാലം മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാതെ നില്‍ക്കുന്ന ഒരുപാട്‌ ഓര്‍മകള്‍ പങ്കുവക്കാന്‍ ഉണ്ടാകും എല്ലാര്‍ക്കും...അത്തരത്തില്‍ ഒരു വേര്‍പാടിന്റെ ഓര്‍മകളിലൂടെ,... രണ്ടേ രണ്ട്‌ ലോവര്‍ പ്രൈമറി സ്കൂളുകള്‍, ഒരു ഹൈസ്കൂള്‍.അതാണ്‌ ഞങ്ങളുടെ ഗ്രാമത്തിലെ ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞാല്‍ ഒന്നുകില്‍ ആറ്‌ കിലോമീറ്റര്‍ ദൂരെ പോയ്യി അടുത്തസ്കൂളില്‍ ചേരണം അല്ലെങ്കില്‍ ആകെയുള്ള ഗവണ്‍മന്റ്‌ ഹൈസ്കൂളില്‍ വരണം.ഇതെല്ലാം കണക്കില്‍ എടുത്തുകൊണ്ട്‌ എന്നെ ഈ ഹൈസ്ക്കൂളില്‍ തന്നെയാണ്‌ ചേര്‍ത്തത്‌. വീട്ടില്‍ നിന്നും ആകെ അര കിലോമീറ്റര്‍ ദൂരം.വളരെ സുഖം. എല്ലാകൊല്ലവും മേല്‍പറഞ്ഞ പ്രൈമറി സ്കൂളില്‍ നിന്നും കുട്ടികള്‍ എന്റെ സ്കൂളിലേക്ക്‌ വരാറുണ്ട്‌. അത്‌ ഒരു സംഭവം തന്നെയാണ്‌. നാലാം തരം ജയിച്ച്‌ അഞ്ചിലേക്ക്‌ പൊയപ്പോള്‍ എനിക്കും കിട്ടി പുതിയ കൊറേ കൂട്ടുകാരെ. എല്ലാകൊല്ലത്തെയും പോലെ അക്കൊല്ലവും ഉയരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇരിപ്പിടം നിശ്ചയിച്ചത്‌.പക്ഷെ ഇത്തവണ സാധാരണ കൂട്ടിനുകിട്ടാറുള്ള സുരാജിനു പകരം പുതിയ ഒരുകുട്ടി.ഞാനും അവനും കൂടി രണ്ടാമത്തെ ബഞ്ചിന്റെ ഇടത്തെ അറ്റത്ത്‌ സ്ഥാനം ...

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌ ," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്...

കമ്പ്യൂട്ടര്‍ വാല അങ്കിള്‍

രാവിലെ തന്നെ രാജേഷ് സാറ് എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്ന കണ്ടപ്പോള്‍ തന്നെ ഒന്നുറപ്പായിരുന്നു, വീട്ടീല്‍ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അല്ലെങ്കില്‍ സൂ‍പ്പര്‍ ബോസ്സിന്റെ കയ്യില്‍l നിന്നും ചെയ്തതിനും ചെയ്യാണ്ടിരുന്നതിനുമായി കണക്കിന് കിട്ടിയിട്ടുണ്ട്. വെറുതെ ചോദിച്ച് എന്റെ മനസ്സ്മാധാനവും കളയണ്ടല്ലോ എന്നു വിചാരിച്ച് ഞാന്‍ ഒന്നും ചോദിക്കാനും പോയില്ല , സാധാരണയുള്ള “ഗുഡ് മോര്‍ണിംഗ്” പറഞ്ഞിട്ട് ഞാന്‍ എന്റെ സീറ്റിപോയിരുന്നു. ജിമെയിലില്‍ ആവശ്യത്തിന് പണി ഉണ്ടായിരുന്നതിന് കാരണം രാജേഷ് സറിന്റെ കാര്യം മനസ്സിന്ന് പോയി. കാര്‍ത്തിക് വന്നപ്പോഴും സാറ് ആ ഇരിപ്പ് തന്നെയായിരുന്നു. ഓഫീസിലെ അറിയപ്പെടുന്ന 24*7 ജീവനക്കാരില്‍ പ്രധാനിയാണ് രാജേഷ് സാറ്. ഒരു കേരള - ദെല്‍ഹി ക്രോസ് പ്രൊഡക്റ്റ്. ഒരു എ ആര്‍ രെഹ്മാന്‍ ലുക്കുള്ള കിടു മനുഷ്യന്‍,ദേഷ്യം വരുമ്പോളൊക്കെ “ഓയേ മോട്ടെ...തേരി........” എന്ന് മനസ്സില്‍ പറയുമെങ്കിലും ബഹുമാ‍ാനമൊക്കെആണ് എനിക്കു സാറിനോട്. എപ്പൊഴും സഹായിയായ, ചോദിക്കുന്ന സമയത്തൊക്കെ അവധി തരുന്ന ആമനുഷ്യന്‍ ഒരിക്കല്‍ പോലും ഇങ്ങനെ ഇര്‍ക്കുന്നത് കണ്ടിട്ടില്ല. സൂപ്പര്‍ ബോസ്സിiന്റെ കയ്യില്‍ നിന്ന് 2 കിട്ടി...