ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

യാഹൂൂൂ......

തലവാചകം കേള്‍ക്കുമ്പോള്‍ ഷമ്മി കപൂര്‍ പാടി അഭിനയിച്ച "ചാഹെ കൊയി മുഝെ ജങ്ഗലി കഹെ" എന്ന ഗാനമാണ്‌ കൂട്ടുകാര്‍ക്ക്‌ ഓര്‍മവരുന്നതെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇതു വായിക്കണം..അല്ലെങ്കിലും ഇതു വായിക്കണം, കാരണം പ്രണയത്തെ ജീവനുത്തുല്യം സ്നെഹിച്ച നമ്മുടെ കഥാനായകനു വന്നു ചേര്‍ന്ന ആ ദുരന്തം കൂട്ടുകാരും അറിയണം.സുഹ്രുത്തുക്കളെ ഈ കഥ മുഴുവനും വായിച്ചു തീരുമ്പോള്‍ .ഈ കഥാനായകനു എഴുത്തുകാരനുമായി ഏതെങ്കിലും തരത്തില്‍ സാമ്യം തോന്നുകയാണെങ്കില്‍ അതു തികച്ചും സാങ്കല്‍പികം മാത്രമാണ്‌.നമ്മുടെ നായകന്‍ ഒരു പക്ക നാട്ടിന്‍ പുറത്തുകാരനാണ്‌.നഗരത്തിന്റെ ഒരു കാപട്യവും അവനില്‍ ഉണ്ടായിരുന്നില്ല. ആശിച്ചു കിട്ടിയ ജോലി...സാമാന്യം നല്ല ശമ്പളം...ഒന്നും ആലോചിക്കാതെ അവന്‍ ഹൈദ്രാബാദ്‌ വഴി ദില്ലിയില്‍ എത്തി.ദില്ലി അവന്‌ ഒരു പുതിയ അനിഭവമായിരുന്നു. പുതിയ ഭാഷ...പുതിയ ചുറ്റുപാടുകള്‍..വ്യോമയാന മന്ത്രാലയത്തിലെ "സിസ്റ്റം അദ്മിനിസ്റ്റ്രേറ്റര്‍" അതായിരുന്നു അവന്റെ ജോലി...ജോലിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല..നല്ല അന്തരീക്ഷം...അപ്പൊഴാണ്‌ ഒരു ദുര്‍നിമിത്തം പോലെ "യാഹൂ...മെസഞ്ചര്‍" അവന്റെ ജീവിത്തിലേക്കു കടന്നു വന്നത്‌. കാപട്യം എന്തെന്നറിയാത്ത അവന്‍ പുതിയ കൂട്ടുകാരെ തേടിയുള്ള യാത്ര തുടങ്ങി...അങ്ങിനെയിക്കുമ്പോളാണ്‌ കഥാനായികയുടെ വരവ്‌...നായിക ബാങ്ഗ്ലൂര്‍ സ്വദേശിനി..നായകനില്‍ പ്രേമം മുളക്കുന്നു.....അവിചാരിതമായ ആകണ്ടുമുട്ടല്‍. ആ മായാലോകത്തില്‍ അവന്‍ വീണുപോയി എന്നു വേണം കരുതാന്‍. "യാഹൂ...മെസഞ്ചര്‍" അവനു ദൈവത്തെ പോലെയായി.നീണ്ട 2 വര്‍ഷക്കാലം. അവന്‍ അവളുമായി സല്ലപിചുകൊണ്ടിരുന്നു...ദിവസവും സമയപരിധിയില്ലാതെ..ചാറ്റ്‌..അവന്‍ ഉണ്ണൂന്നതും ഉറങ്ങുന്നതും അവളുടെ "മിസ്സ്‌ കാള്‍സ്‌" വഴി..പ്രണയം മൂര്‍ഛിച്ചപ്പോള്‍ അവന്‍ അതു നായികയോട്‌ തുറന്നു പറയാന്‍ തീരുമാനിച്ചു.ഒരു ദുരന്തത്തിന്റെ ആരംഭം...അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. അവളോടു എല്ലാം തുറന്നു പറയാന്‍ അവന്‍ മന:സ്സാതയ്യറെടുത്തു. അവിചാരിതമായി അന്ന് അവളാണ്‌ ആദ്യം സംസാരിച്ചത്‌.എന്തായിരിക്കും അവള്‍ പരയാന്‍ പോകുന്നതു.."ഈശ്വരാാ.....ഞാന്‍ പറയാന്‍ പോകുന്ന കാര്യം തന്നെയാണൊ?? അവളുടെ മനസ്സിലും"....അവന്‍ ഒരു നിമിഷം ചിന്തിച്ചു. കൂട്ടുകാരെ..അവളുടെ മനസ്സിലും സങ്കതി സീരിയസ്‌ തന്നെ ആയിരുന്നു....എന്നാല്‍ നായകന്റെ റോള്‍ വേറെ ആരൊ ആയിരുന്നു!!!!!!!!!!!അവള്‍ സാവധാനം മെസേജ്‌ ടൈപ്പ്‌ ചെയ്തു.
നായിക:ആനന്ദ്‌...ഐ വുദ്‌ ലൈക്ക്‌ റ്റു റ്റെല്‍ സൊംതിംഗ്‌"...
നായകന്‍: എന്താണാവൊ??

നായിക: " എനിക്ക്‌ ഒരാളെ ഇഷ്ടമാണ്‌"

നായകന്‍: ആരാണാ ഭാഗ്യവാന്‍???

നായിക: ജിതു..
കൂട്ടുകാരെ പിനീട്‌ അവിടെ എന്താണു നടന്നതെന്നു നിങ്ങള്‍ക്കു ഊഹികാവുന്നതേ ഉള്ളൂ...ഇന്നും നമുടെ കഥാനായകന്‍ ദില്ലിയില്‍ തന്നെ ജീവിചിരിക്കുന്നു. "യാഹൂ...മെസഞ്ചര്‍" എന്ന സത്വം ആ സാധുവിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു...പാടാന്‍ അറിയാത്തതുകൊണ്ട്‌ "മാനസ മൈന..." പാടാതെ ജീവിതം....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം അറിയിക്കൂ‍!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

തിഹാർ കഥപറയുമ്പോൾ..

"ഹരീഷെ, നാളെ മുതൽ നീ തിഹാറിൽ ആണ്‌ ," സുനിലേട്ടന്റെ പറച്ചിൽ കേട്ട്‌ ദൈവമേ അതിനു ഞാൻ എന്തു തെറ്റു ചെയ്തു എന്നാലോചിച്ച്‌ അന്തംവിട്ടു നിന്ന എന്നോട്‌ , " ടാ നാളെ മുതൽ അവിടെ പുതിയ കമ്പ്യൂട്ടർ ഇൻസ്റ്റാളേഷനാണ്‌, ഒരാഴ്ച ഉണ്ടാകും. നി പോണം " ഓഹൊ അത്രെ ഉള്ളൊ ആശ്വാസമായി!!! ഞാൻ വെറെ എന്തോ വിചാരിച്ചു!! തിഹാർ എന്നു കേൾക്കാത്തവർ വളരെ ചുരുക്കം ...പത്രത്തിലും ടിവിയിലും കണ്ട്‌ പരിചയമുള്ള , അഴിമതിക്കാരുടെ ഈ സുഖവാസകേന്ദ്രത്തിൽ ഒന്നു പോണമെന്ന്‌ പലതവണയായി ആഗ്രഹിക്കുന്നു. എച്‌ സി എല്ലിൽ ജോലി കിട്ടിയതുകൊണ്ട്‌ അങ്ങിനെയും ഒരവസരം ഒത്തു കിട്ടി. തിഹാറിലേക്ക്‌ ഞാൻ താമസിക്കുന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട്‌ മണിക്കൂർ യാത്രയുണ്ട്‌,സി ജി ഒ കോപ്ലക്സിൽ നിന്നും തിലക്‌ നഗറിലേക്ക്‌ നേരിട്ട്‌ വണ്ടി കിട്ടും.അതാവുമ്പോൾ ആട്ടവും കുലുക്കവുമായി വളരെ സാവധാനത്തിലേ പോകൂ..ഒരു ഒന്നൊന്നര മണിക്കൂർ സുഖമായി ഉറങ്ങാം. ആദ്യദിവസമായതുകൊണ്ട്‌ നേരത്തെ എത്തണമെന്നുള്ള നിർദ്ദേശം കാരണം നേരത്തെ തന്നെ സകല സന്നാഹവുമായി ഏഴ്മണിയായപ്പോഴേക്കും സി ജി ഒ കോപ്ലക്സിൽ എത്തി.അവിടെ നിന്നും ഏഴുരൂപ ടിക്കറ്റ്‌ ആണ്‌ തിഹാർ ജയിലിലേക്ക്‌. തിഹാർ എന്നുപറഞ്...

ആദ്യത്തെ അടി.

മദ്ധ്യവേനല്‍ അവധിക്കാലമായാല്‍ പിന്നെ അടിപൊളിയാണ്‌ ജീവിതം. ഒന്നും പഠിക്കണ്ട, ഓടിച്ചാടി നടക്കാം, ആരും ഒന്നും ചോദിക്കില്ല, അഥവാ ചോദിച്ചാ തന്നെ ഉത്തരം പറയാണ്ട്‌ കൊഞ്ഞനം കുത്തി നടക്കാം..ആകെ മൊത്തം ഒരു ഉത്സവലഹരി. ഞങ്ങടെ വീട്ടില്‍ ഒരു വലിയ കുളം ഉണ്ട്‌. വിഷുക്കാലമാകുമ്പോള്‍ പറമ്പും കുളവും വ്രുത്തിയാക്കാന്‍ ആള്‍ക്കാര്‌ വരും. കുളം തേവുന്ന സമയത്തെ ഒരു പ്രധാന പരിപാടിയാണു "ചെളി ഷൂസ്‌" - അത്‌ എന്തിുട്ടാന്ന്വച്ചാല്‍ , കൊളത്തീന്ന്‌ ചെളീം,വെള്ളൊം കോരിക്കളയുമ്പോള്‍ അതില്‍ കാല്‌ മുക്കും.എന്നിട്ട്‌ വെയിലത്ത്‌ പൊയി നില്‍ക്കും.ഉണങ്ങിക്കഴിയുമ്പോള്‍ അത്‌ ചെളി ഷൂസാവും. ഇത്‌ കൂടാതെ മറ്റൊരു പ്രധാന പരിപാടിയാണ്‌ അമ്പും വില്ലും ഉണ്ടാക്കി മീനെപിടിക്കാന്‍ പോണത്‌. കുളത്തില്‌ വലിയ വലിയ മീനുകളുണ്ട്‌. വെള്ളം കുറയുന്ന മുറയ്ക്ക്‌ തേവുകൊട്ടയില്‍ മീന്‍ കേറും, തേവുകൊട്ടേന്ന്‌ മീന്‍ കരയില്‍ വീഴണത്‌ നോക്കി നില്‍ക്കും. വെള്ളം പോകുന്ന വഴിയില്‍ മീനെ കണ്ടാല്‍ വേഗം പോയി അമ്പും വില്ലും എടുത്തു കൊണ്ടുവരും. - പഴയ കാലന്‍ കുടയുടെ കമ്പിയാണ്‌ അമ്പ്‌, നല്ല പരുത്തികമ്പ്‌ വളച്ച്‌ വില്ലും ഉണ്ടാക്കും.അതാണ്‌ മീനെ പിടിക്കാനുള്ള പ്രധാന ...

ഒരു പിതാവിന്റെ വിലാപങ്ങൾ

മൂന്നുദിവസത്തെ വീട്ടുവാസവും കഴിഞ്ഞു രാത്രി പതിനൊന്നരക്കുള്ള ട്രിവാൻഡ്രം എക്സ്പ്രസിൽ ചെന്നൈയിലേക്ക്‌ വച്ചുപിടിക്കാം എന്നു തീരുമാനിച്ചിട്ടാണ്‌ ചേച്ചിയുടെവീട്ടിൽ നിന്നും യാത്രയായത്‌. പുറത്തിറങ്ങി നോക്കുമ്പോൾ ഒരു കുരുന്നിനെ പോലും കാണാനില്ല, റോഡിൽ കിടന്നുറങ്ങാം , അതേ പോലെ കാലി. സമയം പത്തര ആവുന്നെയുള്ളൂ, ഞായറാഴ്ച ആയതുകൊണ്ടായിരിക്കും , ഒരു ഓട്ടോ പോലും വരുന്നില്ല,ഒരു പത്തു മിനിട്ട്‌ കാത്തു നിന്നശേഷം നേരെ അമ്പലനടയിലേക്ക്‌ നടന്നു. അവിടെ സാധാരണ ഓട്ടോകാണാറുണ്ട്‌. ഞാനും എനിക്കു കൂട്ടായി നിലാവും മാത്രം.ഒരൽപം പേടി തോന്നിയെങ്കിലും അവസാനം നടന്നു നടന്നു അമ്പലനടയിൽ എത്തി, എന്റെ ഭാഗ്യത്തിനു ഒ‍ാട്ടോ അവിടെ കിടപ്പുണ്ടായിരുന്നു. ചേട്ടാ..റെയിൽ വേ സ്റ്റേഷൻ വരെ.. ആദ്യം കിടന്നിരുന്ന ഓട്ടോയിൽ കയറി ഞാൻ പറഞ്ഞു. വടക്കുംനാഥനെ വണങ്ങാതെ പോയാൽ അതു ദോഷമല്ലേ എന്ന ചിന്ത കാരണമാവാം ഓട്ടോചേട്ടൻ എന്നെയും കൊണ്ട്‌ ഒരു റൗണ്ട്‌ പൂർത്തിയാക്കി സ്റ്റേഷനിൽ കൊണ്ടാക്കി. എത്രയായി... മുപ്പത്‌ രൂപ.. രാത്രിയല്ലേ, എന്നെ വളരെ സേഫ്‌ ആയിട്ടു കൊണ്ടു വിട്ടില്ലേ, പോരാത്തതിനു വടക്കുമ്നാഥനെ വണങ്ങാനുള്ള അവസരവും ഉണ്ടാക്കിതന്ന ആളല്ലേ, ഈ വകചിന്തക്കൾ എല്ല...